Categories: KERALATOP NEWS

മസാലദോശ കഴിച്ചതിന് പിന്നാലെ അസ്വസ്ഥത; മൂന്നുവയസ്സുകാരി മരിച്ചു

തൃശൂർ: മസാലദോശ കഴിച്ചതിനു പിന്നാലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മൂന്നു വയസുകാരി മരിച്ചു. തൃശൂരിലെ വെണ്ടോർ അളഗപ്പ ഗ്രൗണ്ടിനു സമീപം കല്ലൂക്കാരൻ ഹെൻട്രിയുടെ മകള്‍ ഒലീവിയയാണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണെന്നാണ് പ്രാഥമിക നിഗമനം.

ശനിയാഴ്ചയാണ് വിദേശത്ത് നിന്ന് എത്തിയ ഹെൻട്രിയെ സ്വീകരിക്കാനായി ഭാര്യയും മകള്‍ ഒലീവിയയും ഹെൻട്രിയുടെ അമ്മയും എത്തിയിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് വരും വഴി അങ്കമാലിക്ക് അടുത്തുള്ള ഹോട്ടലില്‍ നിന്ന് എല്ലാവരും മസാലദോശ കഴിച്ചിരുന്നു. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതോടെ നാലു പേരും ആശുപത്രിയിലെത്തി ചികിത്സ തേടി.

ഒലീവിയയുടെ അവസ്ഥ മോശമായതിനെത്തുടർന്ന് കൊടകരയിലെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് വെണ്ടോറിലെ ആശുപത്രിയിലേക്കും പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്കും മാറ്റി എങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് ഇൻക്വസ്റ്റ് നടത്തി.

TAGS : LATEST NEWS
SUMMARY : Three-year-old girl dies after feeling unwell after eating masala dosa

Savre Digital

Recent Posts

കുളിമുറിയില്‍ വീണ് പരുക്ക്; ജി. സുധാകരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ആലപ്പുഴ: മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരൻ കുളിമുറിയില്‍ വഴുതി വീണു. കാലിന്റെ അസ്ഥിക്ക് ഒടിവുണ്ട്. വിദഗ്ധ ചികിത്സയ്ക്കായി…

26 minutes ago

ദീപ്തി മെഗാഷോ മല്ലേശ്വരം ചൗഡയ്യ ഹാളില്‍

ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ മുപ്പത്തിരണ്ടാം വാര്‍ഷികത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാഷോ 2026 ഫിബ്രവരി 15 ന് മല്ലേശ്വരം ചൗഡയ്യ…

26 minutes ago

ബംഗാളില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ ചെയ്തു; എസ്‌ഐആര്‍ ഡ്യൂട്ടിയിലെ സമ്മര്‍ദമെന്ന് ആരോപണം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ ബൂത്ത് ലെവല്‍ ഓഫീസറെ (ബിഎല്‍ഒ) മരിച്ച നിലയില്‍ കണ്ടെത്തി. കൃഷ്ണനഗറിലെ ചപ്ര സ്വദേശിയായ…

1 hour ago

കൊച്ചിയില്‍ കൊല്ലപ്പെട്ട സ്ത്രീ ലൈംഗിക തൊഴിലാളി; പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്

കൊച്ചി: കോന്തുരുത്തി പള്ളിക്കു സമീപത്തെ വീട്ടുവളപ്പില്‍ സ്ത്രീയുടെ ജഡം ചാക്കുകൊണ്ട് മൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത സ്ഥലം ഉടമ…

2 hours ago

കനത്ത മഴ; മതില്‍ ഇടിഞ്ഞ് വീണ് വയോധികക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉച്ചക്കടയില്‍ കനത്ത മഴയെ തുടര്‍ന്ന് മതിലിടിഞ്ഞുവീണ് വയോധിക മരിച്ചു. ഉച്ചക്കട സ്വദേശിനി സരോജിനി (72) ആണ് മരിച്ചത്.…

2 hours ago

കണ്ണപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളി; സിപിഐഎം സ്ഥാനാര്‍ഥി തിരഞ്ഞെടുക്കപ്പെട്ടു

കണ്ണപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യം മുന്നണി സ്ഥാനാർഥി ഒരു സീറ്റില്‍ കൂടി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പത്താം വാർഡ് തൃക്കോത്താണ്…

3 hours ago