Categories: KARNATAKATOP NEWS

മസ്ജിദിനുള്ളിൽ ജയ് ശ്രീറാം വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തില്ലെന്ന് ഹൈക്കോടതി

ബെംഗളൂരു: മസ്ജിദിനുള്ളിൽ ജയ് ശ്രീറാം വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തില്ലെന്ന് കർണാടക ഹൈക്കോടതി. മുസ്ലിം പള്ളിക്കകത്ത് ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചതിന് രണ്ട് പേർക്കെതിരായ ക്രിമിനൽ നടപടികൾ ഹൈക്കോടതി റദ്ദാക്കി. ഇത്തരത്തിലൊരു പ്രവൃത്തി ഒരു വിഭാഗത്തിൻ്റെയും മതവികാരങ്ങളെ വ്രണപ്പെടുത്തിയിട്ടില്ല എന്ന് കോടതി നിരീക്ഷിച്ചു.

2023 സെപ്റ്റംബർ 24 നാണ് കേസിനാസ്പദമായ സംഭവം. കർണാടകയിലെ ഐട്ടൂർ ഗ്രാമത്തിലെ ഒരു പള്ളിയിൽ അതിക്രമിച്ച് കയറിയ പ്രതികൾ ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കുകയായിരുന്നു. സംഭവത്തിൽ ഹൈദർ അലി സി എം എന്നയാളാണ് പരാതി നൽകിയത്. ഇതിന് പിന്നാലെ ലോക്കൽ പോലീസ് ഇവർക്കെതിരെ കേസെടുത്തു. തങ്ങൾക്കെതിരായ കുറ്റങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും ഹൈക്കോടതിയെ സമീപിച്ചു. പള്ളി പൊതുസ്ഥലമാണെന്നും അതിനാൽ ക്രിമിനൽ അതിക്രമത്തിന് കേസില്ലെന്നും ഇവരുടെ അഭിഭാഷകൻ വാദിച്ചു. പ്രതിഭാഗത്തിന്റെ വാദത്തോട് യോജിച്ച കോടതി, ആരോപണങ്ങളെ പിന്തുണയ്ക്കുന്ന മതിയായ തെളിവുകൾ കണ്ടെത്തിയില്ലെന്ന് വ്യക്തമാക്കിയാണ് നടപടി റദ്ദാക്കിയത്.

‘ജയ് ശ്രീ റാം’ വിളി മതവികാരം വ്രണപ്പെടുത്തുന്ന പ്രവൃത്തിയായി എങ്ങനെ വ്യാഖ്യാനിക്കാൻ കഴിയുമെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് എം നാഗപ്രസന്ന ചോദിച്ചു. സമാധാനമോ ക്രമസമാധാനമോ തകർക്കാത്ത നടപടികൾ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 295 എ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ കഴിയില്ലെന്ന് ഒരു കേസിലെ സുപ്രീം കോടതി വിധി പരാമർശിച്ച് ജഡ്ജി വ്യക്തമാക്കി. ഹിന്ദു-മുസ്‌ലിംകൾ ഈ പ്രദേശത്ത് സൗഹാർദ്ദത്തോടെയാണ് ജീവിക്കുന്നതെന്നും വെറുമൊരു ജയ് ശ്രീറാം വിളി കാരണം ആരുടേയും മതവികാരം വ്രണപ്പെടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇരുവർക്കുമെതിരായ കേസ് റദ്ദാക്കാനും വിട്ടയക്കാനും കോടതി ഉത്തരവിട്ടു.

അതേസമയം ഹൈക്കോടതി വിധിക്ക് എതിരെ പ്രതിഷേധവുമായി കേരള മുസ്‌ലിം ജമാഅത്ത് രംഗത്തെത്തി. വിശുദ്ധമായ ആരാധനാലയങ്ങളെ മുദ്രാവാക്യങ്ങളുടെയും പ്രകടനങ്ങളുടെയും കേന്ദ്രമാക്കി മാറ്റാനുള്ള ഗൂഢ അജണ്ടകൾക്ക് ന്യായാസനം കയ്യൊപ്പ് ചാർത്തുന്നത് രാജ്യത്തിൻറെ മതനിരപേക്ഷ ഉള്ളടക്കത്തെ അപകടപ്പെടുത്തുമെന്ന് കേരള മുസ്‍ലിം ജമാഅത്ത് ക്യാബിനറ്റ് വിലയിരുത്തി. സിംഗിൾ ബെഞ്ചിൽ നിന്നുണ്ടായിരിക്കുന്ന വിധിക്കെതിരെ അടിയന്തരമായി മേൽക്കോടതിയെ സമീപിക്കാൻ കർണാടക സർക്കാർ തയ്യാറാകണമെന്നും കേരള മുസ്‌ലിം ജമാഅത്ത് ആവശ്യപ്പെട്ടു.

TAGS: KARNATAKA | HIGH COURT
SUMMARY: Chanting Jai shriram inside masjid not a sin, says court

Savre Digital

Recent Posts

ഒറ്റപ്പെട്ട മഴ തുടരും; ആറ് ജില്ലകൾക്ക് ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്,…

10 minutes ago

ബിബിഎംപി വിഭജനം: ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു മന്ത്രിസഭയുടെ അനുമതി

ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കാനുള്ള ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു കർണാടക മന്ത്രിസഭയുടെ അംഗീകാരം. ഓഗസ്റ്റ് 11ന് ആരംഭിക്കുന്ന…

23 minutes ago

ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് ഇന്ന് തുടക്കം; മലയാള സാഹിത്യവുമായി ബന്ധപെട്ട് വിവിധ സെഷനുകള്‍

ബെംഗളൂരു: ദക്ഷിണേന്ത്യൻ സാഹിത്യത്തെ ആദരിക്കാനും ആഘോഷിക്കാനുമായി ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന  സാഹിത്യോത്സവത്തിന് കോറമംഗലയിലുള്ള സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെ…

50 minutes ago

കാട്ടാന ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം

ബെംഗളൂരു: കുടക് ജില്ലയിലെ മടിക്കേരി താലൂക്കിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു. കൊപ്പ സ്വദേശി ശിവപ്പ(72) ആണ് മരിച്ചത്. ചെമ്പ്…

1 hour ago

ബെംഗളൂരു-ബെളഗാവി വന്ദേഭാരത് ട്രെയിൻ; ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് റെയിൽവേ

 ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു-ബെളഗാവി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഓഗസ്റ്റ് 10ന് പ്രധാനമന്ത്രി…

1 hour ago

സന്ദർശകർക്കായി 36 ലക്ഷം പൂക്കൾ; ലാൽബാഗിൽ സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്ക് തുടക്കം

ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്ക് തുടക്കമായി. മുഖ്യമന്ത്രി സിദ്ധരാമയ്യ മേള ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ സ്വാതന്ത്ര്യസമര സേനാനികളായ കിട്ടൂർ…

2 hours ago