പ്രയാഗ്രാജില്‍ മഹാകുംഭമേള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പത്ത് മരണം. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൊലേറോ കാറില്‍ സഞ്ചരിച്ചിരുന്ന ഛത്തീസ്ഗഢില്‍ നിന്നുള്ള യാത്രാസംഘത്തിലെ 10 പേരാണ് മരിച്ചത്.
കാര്‍ മഹാകുംഭമേള കഴിഞ്ഞ് മടങ്ങുകയും ബസ് കുംഭമേളയില്‍ പങ്കെടുക്കാന്‍ പോവുകയും ചെയ്യുന്നതിനിടെയാണ് അപകടം. അപകടത്തില്‍ മരിച്ചവര്‍ ഛത്തീസ്ഗഡിലെ കേബ്റ സ്വദേശികളാണ്. മധ്യപ്രദേശിലെ രാജ്ഘട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് ബസില്‍ ഉണ്ടായിരുന്നത്.
ബസിലുണ്ടായിരുന്ന 19 പേര്‍ക്ക് പരുക്കേറ്റു. ഇവരെ പ്രയാഗ് രാജിലെ സിഎച്ച്സി രാംനഗര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രയാഗ് രാജ് – മിര്‍സപൂര്‍ ഹൈവേയില്‍ മേജയില്‍ വെച്ചാണ് അപകടം സംഭവിച്ചത്.
<BR>
TAGS : ACCIDENT | MAHA KUMBHMELA
SUMMARY : Maha Kumbh Mela Pilgrims’ Vehicles Collision Accident. Ten deaths
പത്തനംതിട്ട: ശബരിമല നട ചിങ്ങമാസ പൂജയ്‌ക്കായി ശനിയാഴ്ച തുറക്കും. വൈകുന്നേരം അഞ്ച് മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍…
ആലപ്പുഴ: ചേർത്തലയില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. ചേർത്തല മംഗലശ്ശേരില്‍ വിഷ്ണുപ്രകാശിന്റെയും സൗമ്യയുടെയും മകൻ അഭിജിത്ത് വിഷ്ണു…
ബെംഗളൂരു: ദാവൺഗരെ കേരളസമാജം സ്ത്രീ ശാക്തീകരണവും ശിശു ക്ഷേമവും മുൻനിർത്തി 'അവളുടെ ആരോഗ്യം നമ്മുടെ മുൻഗണന' എന്ന പേരില്‍ സംഘടിപ്പിക്കുന്ന…
കൊച്ചി : താര സംഘടനയായ അമ്മയെ നയിക്കാൻ വനിതകള്‍. വാശിയേറിയ പോരാട്ടത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ജനറല്‍ സെക്രട്ടറി…
കൊച്ചി: വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ സ്വകാര്യ ആശുപത്രിയിലെ സർജിക്കല്‍ ഐസിയുവില്‍ ജോലി ചെയ്യുന്ന ഡോ.മീനാക്ഷി…
കൊച്ചി: 'അമ്മ' സംഘടനയിലെ പുതിയ ഭരണസമിതി ആദ്യ അജൻഡയായി ശ്വേതമേനോന് എതിരായ കേസ് അനേഷിക്കണമെന്ന് നടൻ ബാബുരാജ്. കേസില്‍ തനിക്ക്…