ന്യൂഡൽഹി: മഹാദേവ് ഓൺലൈൻ വാതുവയ്‌പ്പ് കേസുമായി ബന്ധപ്പെട്ട് 387.99 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. മൗറീഷ്യസ് ആസ്ഥാനമായുള്ള ടാനോ ഇൻവെസ്റ്റ്‌മെൻ്റ് ഓപ്പർച്യുണിറ്റീസ് ഫണ്ടിന്‍റെ ജംഗമ നിക്ഷേപങ്ങളും ഛത്തീസ്‌ഗഡ്, മുംബൈ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ സ്ഥാവര സ്വത്തുക്കളുമാണ് കണ്ടുകെട്ടിയത്.
വിവിധ വാതുവയ്‌പ്പ് ആപ്പുകളുടെയും വെബ്‌സൈറ്റുകളുടെയും പ്രൊമോട്ടർമാർ, പാനൽ ഓപ്പറേറ്റർമാർ, അസോസിയേറ്റ്‌സ് എന്നിവരുടെ കൈവശമുളള സ്വത്തുക്കളാണിത്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള അനധികൃത വാതുവയ്‌പ്പ് സുഗമമാക്കുന്ന സിൻഡിക്കേറ്റായിട്ടാണ് മഹാദേവ് ഓൺലൈൻ വാതുവയ്‌പ്പ് ആപ്പ് പ്രവർത്തിക്കുന്നതെന്ന് ഇഡി കണ്ടെത്തിയിരുന്നു. ബിനാമി ബാങ്ക് അക്കൗണ്ടുകളിലൂടെയാണ് കള്ളപ്പണം വെളുപ്പിക്കൽ സാധ്യമാക്കിയിരുന്നത്.
കേസുമായി ബന്ധപ്പെട്ട് 11 വ്യക്തികളെ ഇഡി നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ മഹാദേവ് ബുക്ക് ഓൺലൈൻ വാതുവയ്‌പ്പ് ആപ്പുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ 5.39 കോടി രൂപയുടെ കളളപ്പണവും 15.59 കോടി രൂപ ബാങ്ക് ബാലൻസും ഇഡി കണ്ടുകെട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി ബോളിവുഡ് താരങ്ങളെയും ഇഡി ചോദ്യം ചെയ്‌തിരുന്നു.
TAGS: NATIONAL | ED
SUMMARY: ED attaches fresh assets worth Rs 388 crore in mahadev online betting aoo case
തിരുവനന്തപുരം: അമ്പൂരിയില്‍ കെണിയില്‍നിന്ന് രക്ഷപ്പെട്ട പുലിയെ മയക്കുവെടിവച്ച് പിടികൂടി. പന്നിക്കുവച്ച കെണിയില്‍ കുടുങ്ങിയ പുലി മയക്കുവെടിവയ്ക്കുന്നിതിനിടയില്‍ രക്ഷപ്പെടുകയായിരുന്നു. പിന്നാലെ വനംവകുപ്പ്…
ന്യൂഡൽഹി: 2025 ലെ ആദായനികുതി ബില്‍ പിൻവലിച്ച് കേന്ദ്രം. പുതിയ പതിപ്പ് ഓഗസ്റ്റ് 11 ന് പുറത്തിറക്കും. ആറ് പതിറ്റാണ്ട്…
കോഴിക്കോട്: കോഴിക്കോട് സർക്കാർ മെഡിക്കല്‍ കോളേജിലെ ഐസിയു പീഡനക്കേസില്‍ പ്രതിയായ ജീവനക്കാരനെ പിരിച്ചുവിട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലാണ് ഇതുസംബന്ധിച്ച…
തിരുവനന്തപുരം: വീട്ടില്‍ ബന്ധുക്കളില്‍ നിന്ന് ദുരനുഭവങ്ങള്‍ നേരിടുന്ന സ്‌കൂള്‍ വിദ്യാർഥികളെ കണ്ടെത്താനും അവർക്ക് സംരക്ഷണം നല്‍കാനും പ്രത്യേക കർമ്മപദ്ധതിക്ക് രൂപം…
കൊച്ചി: ബലാത്സം?ഗ കേസില്‍ ഒളിവില്‍ കഴിയുന്ന റാപ്പര്‍ വേടന് വേണ്ടി പരിശോധന ശക്തമാക്കി പോലീസ്. അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുകയാണ്…
ആലപ്പുഴ: ആലപ്പുഴയില്‍ ദുരനുഭവങ്ങള്‍ കുറിച്ച നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും ആക്രമണം. കുട്ടിയുടെ പിതാവ് ഇന്നലെ വീട്ടില്‍ എത്തിയിരുന്നു. തൊട്ടടുത്ത…