Categories: NATIONALTOP NEWS

മഹാരാഷ്ട്രയില്‍ ഏറ്റുമുട്ടല്‍; 12 മാവോയിസ്റ്റുകളെ വധിച്ചു; ഒരു പോലീസ് ഉദ്യോഗസ്ഥന് പരുക്ക്

മുംബൈ:  മഹാരാഷ്ട്രയിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ​ഗഡ്ചിരോളി ജില്ലയിലെ വനപ്രദേശത്താണ് സംഭവം. ഗഡ്ചിരോളിയിൽ മാവോയിസ്റ്റുകളെ നേരിടാനായി രൂപവത്കരിച്ച സി-60 എന്ന പ്രത്യേക പോലീസ് സംഘവുമായാണ് മാവോയിസ്റ്റുകൾ ഏറ്റുമുട്ടിയത്. രാവിലെ പത്തോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്നാണ് വിവരം. ഒരു പോലീസ് ഉദ്യോ​ഗസ്ഥനും പരുക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ഉടന്‍തന്നെ സ്ഥലത്തുനിന്ന് മാറ്റുകയും പിന്നീട് വൈകീട്ട് നാലുമണിയോടെ വിദഗ്ധ ചികിത്സയ്ക്കായി എയര്‍ലിഫ്റ്റ് ചെയ്ത് ഗഡ്ചിരോളിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

ഉച്ചയ്ക്ക് ശേഷം ശക്തമായ ഏറ്റുമുട്ടൽ ആറുമണിക്കൂറോളം നീണ്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൂന്ന് എകെ47 അടക്കം നിരവധി ആയുധങ്ങളും പിടിച്ചെടുത്തു. പ്രദേശത്ത് മാവോയിസ്റ്റുകള്‍ക്കായി ശക്തമായ തിരച്ചില്‍ തുടരുകയാണ്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഉന്നത പോലീസ് അറിയിച്ചു.
<br>
TAGS : ENCOUNTER | MAHARASHTRA
SUMMARY : Encounter in Maharashtra; 12 Maoists killed; A police officer was injured in the encounter

Savre Digital

Recent Posts

സ്വര്‍ണക്കള്ളക്കടത്തിന് സഹായം ചെയ്തു; കസ്റ്റംസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…

1 hour ago

കൊലപ്പെടുത്തി ഉപേക്ഷിച്ച നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി

ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…

2 hours ago

ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു

കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…

3 hours ago

എസ്‌സി‌ഒ ഉച്ചകോടി: പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ചൈന

ബെയ്ജിങ്: എസ്‌സി‌ഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…

3 hours ago

ഷവർമ കടകളിൽ പരിശോധന: 45 സ്ഥാപനങ്ങൾ പൂട്ടിച്ചു, പിടിച്ചെടുത്തതിൽ 60 കിലോഗ്രാം പഴകിയ മാംസവും

തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…

4 hours ago

വോട്ടർ പട്ടിക ക്രമക്കേട് ആവർത്തിച്ച് ബെംഗളൂരുവില്‍ രാഹുലിന്റെ ‘വോട്ട് അധികാർ റാലി’

ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ​‘വോട്ട് അധികാർ…

5 hours ago