മലേഗാവ് മുന്‍ മേയറും എ.ഐ.എം.ഐ.എം നേതാവുമായ അബ്ദുല്‍ മാലിക് യൂനുസ് ഈസയ്ക്ക് വെടിയേറ്റു. ഇന്നു പുലര്‍ച്ചെ നാസിക് ജില്ലയിലെ മലേഗാവില്‍ ഒരു ഹോട്ടലിലാണു സംഭവം. ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച മാലികിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
ഇന്നു പുലര്‍ച്ചെ 2 മണിയോടെയാണ് ആക്രമണം നടന്നത്. മലേഗാവിലെ ഓള്‍ഡ് ആഗ്ര റോഡിലുള്ള ഒരു ഹോട്ടലിനു പുറത്ത് ചായ കുടിച്ചുകൊണ്ടിരിക്കുകയായിരുന്നു അബ്ദുല്‍ മാലിക്. ഈ സമയത്ത് ബൈക്കിലെത്തിയ അജ്ഞാതസംഘം അദ്ദേഹത്തിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്നു തവണ നിറയൊഴിച്ചതായാണു ദൃക്സാക്ഷികള്‍ പറയുന്നത്. വെടിവയ്പ്പിനു പിന്നാലെ സംഘം രക്ഷപ്പെടുകയും ചെയ്തു.
ആക്രമണത്തിനു പിന്നാലെ അബ്ദുല്‍ മാലികിനെ മലേഗാവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവിടെനിന്നു വിദഗ്ധ ചികിത്സയ്ക്കായി നാസികിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നെഞ്ചിലും കൈയിലും കാലിലും വെടിയേറ്റതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ ഗുരുതരമായി തുടരുകയാണ്.
ബെംഗളൂരു: ദീപ്‌തി വെൽഫെയർ അസോസിയേഷൻ വാർഷിക പൊതുയോഗം 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ : വിഷ്‌ണുമംഗലം കുമാർ…
ഭുവനേശ്വർ: അഗ്നി -5 മിസൈൽ പരീക്ഷണം വിജയം. ഒഡിഷയിലെ ചന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ ആണ് പരീക്ഷണം നടത്തിയത്. സ്ട്രാറ്റജിക് ഫോഴ്‌സ്…
കൊച്ചി: യുവ രാഷ്ട്രീയ നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവനടി രംഗത്ത്. തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും, അത് ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും…
റിയാദ്: സൗദിയില്‍ റിയാദില്‍ നിന്നും 300 കിലോമീറ്റർ അകലെ ദിലം നഗരത്തിലുണ്ടായ അപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ നാല് പേർ…
കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡീജേയും കൊറിയോഗ്രാഫറുമായ സിബിനാണ് ആര്യയുടെ കഴുത്തില്‍ താലി ചാർത്തിയത്. ഇരുവരുടെയും രണ്ടാം…
ഭോപ്പാല്‍: ഭോപ്പാലില്‍ അധ്യാപികയെ വിദ്യാർഥി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ…