മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ഏക്‌നാഥ് ഷിൻഡെ. പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞയ്‌ക്ക് മുന്നോടിയായിട്ടാണ് രാജി. രാജ്ഭവനിലെത്തി ഗവർണർ സി.പി രാധാകൃഷ്ണന് അദ്ദേഹം രാജി കൈമാറി. ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫട്‌നവിസ്, അജിത് പവാർ എന്നിവരും ഷിൻഡെയ്‌ക്ക് ഒപ്പം ഉണ്ടായിരുന്നു.
പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ കാവല്‍ മുഖ്യമന്ത്രിയായി തുടരാനും ഗവർണർ നിർദ്ദേശിച്ചു. നിമയസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും ശിവസേന ഷിൻഡെ പക്ഷവും അജിത് പവാറിന്റെ നേതൃത്വത്തിലുളള എൻസിപിയും ചേർന്ന മഹായുതി സഖ്യം വൻ വിജയം നേടിയിരുന്നു. 288 അംഗ നിയമസഭയില്‍ 235 സീറ്റുകളാണ് മഹായുതി സഖ്യം നേടിയത്.
അതേസമയം, അടുത്ത മുഖ്യമന്ത്രിയെ സംബന്ധിച്ച് ധാരണയിലെത്താൻ മഹായുതി സഖ്യത്തിന് ഇനിയും സാധിച്ചിട്ടില്ല. ഏക്നാഥ് ഷിൻഡെയെ തന്നെ മുഖ്യമന്ത്രിയാക്കണമെന്നാണ് ശിവസേനയുടെ ആവശ്യം. എന്നാല്‍, മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്താൻ ദേവേന്ദ്ര ഫഡ്നാവിസ് നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
TAGS : MAHARASHTRA
SUMMARY : Eknath Shinde resigns as Chief Minister of Maharashtra
തിരുവനന്തപുരം: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി (വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെ) സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന…
കണ്ണൂര്‍: പയ്യന്നൂരില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കണ്ണൂര്‍ – കാസറഗോഡ് ദേശീയ പാതയില്‍ പയ്യന്നൂര്‍…
കൊച്ചി: പോലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതിന്റെ പേരിൽ യുവാവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ സ്ത്രീയുടെ മുഖത്തടിച്ച് സിഐ.…
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത. രാഷ്ട്രീയ വിദ്യാലയ ( ആര്‍ വി) റോഡ്…
മസ്‌കത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ഒമാൻ'. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി…
പാലക്കാട്: പാലക്കാട് ധോണിയില്‍ കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലിന് മുണ്ടൂര്‍ വേലിക്കാട് റോഡിലുണ്ടായ സംഭവത്തില്‍ മരിച്ചയാളെ…