ഉത്തർപ്രദേശ്: ജനുവരിയിൽ നടക്കുന്ന മഹാ കുംഭമേളയിൽ നാവിഗേഷൻ സംവിധാനവുമായി സംയോജിപ്പിക്കാനൊരുങ്ങി ഗൂഗിൾ. ഇതിനായി ഗൂഗിളും പ്രയാഗ്‌രാജ് മേള അതോറിറ്റിയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. നാവിഗേഷൻ സംവിധാനവുമായി ബന്ധിപ്പിക്കുന്നതിലൂടെ ഭക്തർക്ക് പ്രദേശത്തെ വിവിധ സ്ഥലങ്ങൾ, അഖാരകൾ, സന്യാസി മഠങ്ങൾ തുടങ്ങിയവ ഗൂഗിൾ മാപ്പിലൂടെ കണ്ടെത്താനാകും.
ഫീച്ചർ ഈ മാസം അവസാനമോ ഡിസംബർ ആദ്യമോ അവതരിപ്പിച്ചേക്കും. പ്രമുഖ റോഡുകൾ, മതപരമായ സ്ഥലങ്ങൾ, ഘാട്ടുകൾ, അഖാഡകൾ, ശ്രദ്ധേയരായ സന്യാസിമാരുടെ സ്ഥാനങ്ങൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാൻ, ഒരു താത്‌കാലിക നഗരത്തിനായി മാത്രം ഗൂഗിൾ ഒരു നാവിഗേഷൻ സൃഷ്‌ടിക്കുന്നത് ഇതാദ്യമായാണ്.
അതേസമയം കുംഭമേളയുടെ വീഡിയോ പകർത്തുന്നതിനും റീലുകൾ നിർമ്മിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ആൾക്കൂട്ടം നിയന്ത്രിക്കാനായാണ് വിലക്കേർപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു.സെൽഫി എടുക്കുന്നവരെയും റീൽ നിർമ്മിക്കുന്നവരെയും പ്രത്യേകം നിരീക്ഷിക്കാൻ ജില്ലാ ഭരണകൂടം പോലീസിന് നിർദേശം നൽകിയിട്ടുണ്ട്.
TAGS: NATIONAL | MAHA KUMBHMELA
SUMMARY: For The First Time, Pilgrims Can Use Google To Navigate Ghats, Akharas & Saints
തിരുവനന്തപുരം: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി (വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെ) സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന…
കണ്ണൂര്‍: പയ്യന്നൂരില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കണ്ണൂര്‍ – കാസറഗോഡ് ദേശീയ പാതയില്‍ പയ്യന്നൂര്‍…
കൊച്ചി: പോലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതിന്റെ പേരിൽ യുവാവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ സ്ത്രീയുടെ മുഖത്തടിച്ച് സിഐ.…
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത. രാഷ്ട്രീയ വിദ്യാലയ ( ആര്‍ വി) റോഡ്…
മസ്‌കത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ഒമാൻ'. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി…
പാലക്കാട്: പാലക്കാട് ധോണിയില്‍ കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലിന് മുണ്ടൂര്‍ വേലിക്കാട് റോഡിലുണ്ടായ സംഭവത്തില്‍ മരിച്ചയാളെ…