Categories: KARNATAKATOP NEWS

മാണ്ഡ്യയില്‍ വാഹനാപകടത്തില്‍ അഞ്ച് പേർ മരിച്ചു

ബെംഗളൂരു : മാണ്ഡ്യയിൽ രണ്ട് വ്യത്യസ്ത അപകടങ്ങളിൽ അഞ്ച് പേർ മരിച്ചു. മലവള്ളി നാഗഗൗഡന ദൊഡ്ഡിക്ക് സമീപം ട്രക്ക് കാറിലിടിച്ചുണ്ടായ അപകടത്തിൽ ബെംഗളൂരു സ്വദേശികളായ മൂന്ന് എഞ്ചിനീയറിംഗ് വിദ്യാർഥികൾ മരിച്ചു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഒരാളെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 11-ഓടെയായിരുന്നു അപകടം. ബാംഗ്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാർഥികളായ പ്രണവ്, ആകാശ്, ആദർശ് എന്നിവരാണ് മരിച്ചത്. മറ്റൊരു വിദ്യാർഥിയായ പൃഥ്വിയുടെ നില ഗുരുതരമാണ്.

വിദ്യാർഥികള്‍ സഞ്ചരിച്ച കാര്‍ മൈസൂരു ടി.നരിസ്പൂർ തലക്കാട് ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മൂന്ന് വിദ്യാർഥികൾ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പോലീസ് പറഞ്ഞു. കൂട്ടിയിടിയുടെ ആഘാതത്തിൽ കാർ പൂര്‍ണമായും തകര്‍ന്നു. ട്രക്ക് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.

മാണ്ഡ്യ പാണ്ഡവപുരയ്‌ക്ക് സമീപം മഹദേശ്വരപുരയ്ക്കടുത്തുണ്ടായ അപകടത്തിൽ സ്കൂട്ടറില്‍ ട്രക്ക് ഇടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു. ശ്രീരംഗപട്ടണ-ജവർഗി ഹൈവേയിൽ മഹദേശ്വരപുരയ്ക്ക് സമീപമായിരുന്നു അപകടം. നീലനഹള്ളി ഗ്രാമത്തിൽ നിന്നുള്ള ശിൽപശ്രീ (34), സന്ധ്യ (17) എന്നിവരാണ് കൊല്ലപ്പെട്ടത്. സന്ധ്യയുടെ അമ്മ ഷൈലജയുടെ നില ഗുരുതരമാണ്. നാഗമംഗല ഭാഗത്തുനിന്ന് വരികയായിരുന്നു ട്രക്കാണ് സ്കൂട്ടറില്‍ ഇടിച്ചത്. സംഭവത്തില്‍ മേൽക്കോട് പോലീസ് കേസെടുത്തു.
<br>
TAGS : ACCIDENT
SUMMARY : Five people died in a road accident in Mandya

Savre Digital

Recent Posts

പാലിയേക്കരയിൽ തൽക്കാലം ടോളില്ല; ഇടക്കാല ഉത്തരവ് നീട്ടി ഹൈക്കോടതി

കൊച്ചി: പാലിയേക്കരയിൽ ടോൾപിരിക്കുന്നത് തടഞ്ഞ ഉത്തരവ് വീണ്ടും നീട്ടി ഹൈക്കോടതി. ടോൾ പുനഃസ്ഥാപിക്കുന്നത് ഈ മാസം 30-ന് പരിഗണിക്കാമെന്ന് കോടതി…

39 minutes ago

ക്രിസ് കൈരളി അസോസിയേഷന്‍ ഓണാഘോഷം

ബെംഗളൂരു: നോർത്ത് ബെംഗളൂരുവിലെ ശോഭ ക്രിസാന്തമം അപാർട്ട്മെൻ്റിലെ മലയാളി കൂട്ടായ്മയായ ക്രിസ് കൈരളി അസോസിയേഷൻ്റെ നേതൃത്വത്തിൽ രണ്ട് ദിവസം നീണ്ട…

1 hour ago

വയനാട് ഡിസിസി അധ്യക്ഷൻ എൻ ഡി അപ്പച്ചൻ രാജിവെച്ചു

വയനാട്: വയനാട് ഡിസിസി അധ്യക്ഷൻ എൻ.ഡി അപ്പച്ചൻ രാജിവെച്ചു. രാജി കെപിസിസി നേതൃത്വം അംഗീകരിച്ചു. വയനാട് പാർട്ടിയിലെ വിഷയങ്ങൾ കൈകാര്യം…

2 hours ago

കാലിഫോർണിയയിൽ ലൈംഗിക കുറ്റവാളിയെ ഇന്ത്യക്കാരന്‍ കുത്തിക്കൊന്നു; കൊല്ലപ്പെട്ടത് കുട്ടിയെ പീഡിപ്പിച്ചതിന് ശിക്ഷിക്കപ്പെട്ടയാള്‍

വാഷിങ്ടണ്‍: യുഎസില്‍ ലൈംഗീക പീഡനക്കേസിലെ പ്രതിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യൻ വംശജനായ യുവാവ് അറസ്റ്റിൽ. കാലിഫോർണിയ ഫ്രെമോണ്ട് സ്വദേശി വരുൺ…

2 hours ago

ചരിത്രമെഴുതി ഇന്ത്യ; ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വിക്ഷേപിക്കാവുന്ന മിസൈൽ, 2000 കിലോമീറ്റർ ദൂരപരിധി

ന്യൂഡല്‍ഹി: അഗ്നി പ്രൈം മധ്യദൂര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്. റെയില്‍ അധിഷ്ഠിത മൊബൈല്‍…

3 hours ago

യുകെയില്‍ നഴ്സാകാം; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

തിരുവനന്തപുരം: യുണൈറ്റഡ് കിംങ്ഡമിലെ (യു.കെ) വെയില്‍സ് എന്‍.എച്ച് എസ്സില്‍ രജിസ്ട്രേഡ് മെന്റല്‍ ഹെല്‍ത്ത് നഴ്സസ് (RMNs) തസ്തികയിലേയ്ക്കുളള ഒഴിവുകളിലേയ്ക്ക് സംസ്ഥാന…

4 hours ago