ടോക്കിയോ: സുസുക്കി മോട്ടോര്‍ കോര്‍പറേഷന്‍ മുന്‍ ചെയര്‍മാന്‍ ഒസാമു സുസുക്കി (94) അന്തരിച്ചു. അർബുദ രോഗത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ 25നാണ് അദ്ദേഹം മരിച്ചതെന്ന് കമ്പനി വൃത്തങ്ങള്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
40 വർഷത്തിലേറെ കാലം സുസുക്കി കമ്പനിയെ നയിച്ചത് ഒസാമ സുസുക്കിയായിരുന്നു. 1980ല്‍ ഇന്ത്യയുമായി സഹകരിച്ച് മാരുതി ഉദ്യോഗ് ലിമിറ്റഡ് സ്ഥാപിച്ചത് ഒസാമുവിന്റെ കാലത്തായിരുന്നു. മാരുതി 800ന്റെ ഉപജ്ഞാതാവും അദ്ദേഹമായിരുന്നു. സുസുകി രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളിലൊന്നായി മാറി
1930 ജനുവരി 30ന് ജപ്പാനിലെ ജെറോയിലാണ് ഒസാമുവിന്റെ ജനനം. 1958ലാണ് ഒസാമു ഔദ്യോഗികമായി സുസുകി മോട്ടോര്‍ കോര്‍പറേഷനില്‍ ജോലിയില്‍ പ്രവേശിച്ചത്. ജൂനിയര്‍ മാനേജ്മെന്റ് തസ്തികയില്‍ തുടങ്ങി കമ്പനിയിലെ വിവിധ തസ്തികകളിലെ അനുഭവ സമ്പത്തുമായി 1963ല്‍ അദ്ദേഹം ഡയറക്ടര്‍ സ്ഥാനത്തെത്തി.
1978ല്‍ കമ്പനിയുടെ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി. 2000ല്‍ അദ്ദേഹം ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തു. 86ാം വയസില്‍ പ്രസിഡന്റ് സ്ഥാനം മകന്‍ തൊഷിഹിറോ സുസുകിക്ക് കൈമാറി. 2021 ല്‍ 91ാം വയസ്സിലായിരുന്നു സുസുകി മോട്ടോറില്‍ നിന്ന് ഔദ്യോഗികമായി വിരമിച്ചത്.
<BR>
TAGS : SUZUKI MOTOR | OSAMU SUZUKI | OBITUARY
SUMMARY : Former Suzuki Motor Chairman Osamu Suzuki passes away
ബെംഗളൂരു: ആപ്പിള്‍ സ്മാര്‍ട്ട് ഫോണുകളുടെ ഇന്ത്യയിലെ മൂന്നാമത്തെ റീട്ടെയ്ല്‍ സ്റ്റോര്‍ ബെംഗളൂരുവില്‍ ഒരുങ്ങുന്നു. ബെംഗളൂരു നോർത്തിലെ മാൾ ഓഫ് ഏഷ്യയിൽ…
ന്യൂഡല്‍ഹി: ഗഗന്‍യാന്‍ പരീക്ഷണ ദൗത്യം ഈ വര്‍ഷം ഡിസംബറില്‍ ആരംഭിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയർമാൻ വി. നാരായണന്‍. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്,…
ബെംഗളൂരു: മലയാളം മിഷൻ കര്‍ണാടക ചാപ്റ്റർ അധ്യാപക പരിശീലനം 23, 24 തിയതികളിൽ നടക്കും. കർമ്മലാരം ക്ലാരറ്റ് നിവാസിൽ വെച്ച്…
പാലക്കാട്: ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ പൊതുപരിപാടിയില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മാറ്റി പാലക്കാട് നഗരസഭ. പാലക്കാട് ബസ് സ്റ്റാൻഡ്…
ബെംഗളൂരു : കർണാടക നായർ സർവീസ് സൊസൈറ്റി ജയമഹൽ കരയോഗത്തിന്റെ 36മത് കുടുംബ സംഗമം ജയമഹോത്സവം ഓഗസ്റ്റ് 24ന് യെലഹങ്കയിലെ…
പാലക്കാട്: പാലക്കാട് വിളത്തൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി. പിതാവിന്റെ കയ്യില്‍നിന്ന് കുട്ടിയെ ബലമായി തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നാണ് പരാതി. വിളത്തീര്‍…