കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇത് തുടര്‍ച്ചയായി നാലാം ദിവസമാണ് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നത്. പവന് 53,560 രൂപയിലും, ഗ്രാമിന് 6,695 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഉത്സവ സീസണ്‍ അടുക്കുന്നതോടെ സ്വര്‍ണവില ഇനിയും വര്‍ധിച്ചേക്കാം.
നിലവില്‍ വെള്ളി വിലയിലും മാറ്റമില്ല. വെള്ളി ഗ്രാമിന് 92.80 രൂപയാണ്. 8 ഗ്രാം വെള്ളിക്ക് 742.40 രൂപയും, 10 ഗ്രാമിന് 928 രൂപയുമാണ്. വെള്ളി കിലോയ്ക്ക് 92,800 രൂപയാണ്.
51,600 രൂപയിലാണ് സ്വര്‍ണം ഈ മാസം പ്രാദേശിക വിപണികളില്‍ തുടങ്ങിയത്. ഇതാണ് നിലവില്‍ 53,560 ല്‍ എത്തി നില്‍ക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് 53,680 രൂപയും, താഴ്ന്ന നിരക്ക് 50,800 രൂപയുമാണ്.
അതേസമയം ആഗോള വിപണികളിലെ തിരുത്തല്‍ പ്രാദേശിക വിപണികളില്‍ പ്രതിഫലിക്കാനുള്ള സാധ്യതയും തള്ളാന്‍ സാധിക്കില്ല. അതിനാല്‍ ആഭരണപ്രിയര്‍ ഇറക്കങ്ങളില്‍ ബുക്കിംഗുകള്‍ നടുത്തുക. ബുക്കിംഗുകള്‍ വഴി വില കുതിച്ചാല്‍ ബുക്കിംഗ് നിരക്കിലും, വില കുറഞ്ഞാല്‍ വിപണി നിരക്കിലും സ്വര്‍ണം സ്വന്തമാക്കാം.
<BR>
TAGS : GOLD RATES
SUMMARY : Gold rate Kerala
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് സംഘം നടത്തിയ പരിശോധനയില്‍ കോടികളുടെ കഞ്ചാവ് പിടികൂടി. വയനാട് സ്വദേശിയായ അബ്ദുല്‍ സമദ് എന്ന…
തിരുവനന്തപുരം: പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.…
കണ്ണൂർ: കണ്ണൂരില്‍ വയോധികന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. നടുവില്‍ സ്വദേശിയായ കെ.വി. ഗോപിനാഥന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വീടിന് സമീപത്തെ…
കൊച്ചി: ടിക്കറ്റ് പരിശോധനയ്ക്കിടെ ട്രെയിനില്‍ ടിടിഇക്ക് നേരെ ആക്രമണം. സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ എ സനൂപ് ആണ് ആക്രമണത്തിനിരയായത്. പാലക്കാട് കാഞ്ഞിരപ്പുഴ…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ പവന് 120 രൂപ വർധിച്ചിരുന്നു. ഇന്ന് പവന് 520 രൂപയാണ് കുറഞ്ഞത്.…
ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളുരുവിന്റെ അബ്ദുൾകലാം വിദ്യ യോജനയുടെ ഭാഗമായി വർഷം തോറും നടത്തി വരാറുള്ള ക്വിസ് മത്സരം ഞായറാഴ്ച…