മാലിന്യ പ്ലാന്റിൽ യന്ത്രം പ്രവർത്തിപ്പിക്കുന്നതിനിടെയുണ്ടായ അപകടം; ചികിത്സയിലായിരുന്ന മൂന്ന് പേർ കൂടി മരിച്ചു

ബെംഗളൂരു: ബിഡദി മാലിന്യ പ്ലാന്റിലുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് പേർ കൂടി മരിച്ചു. പ്ലാൻ്റിൽ നിന്ന് പെട്ടെന്ന് ചൂടുള്ള ചാരം പുറന്തള്ളപ്പെട്ടതിനെ തുടർന്നാണ് അപകടമുണ്ടായത്. പ്ലാന്റിലെ തൊഴിലാളികളായ അംലേഷ് (31), തരുൺ (29), ലഖൻ (28) എന്നിവരാണ് മരിച്ചത്. സന്തുൻ (31) എന്നയാൾക്ക് ഗുരുതര പരുക്കേറ്റു. പ്ലാൻ്റിലെ ബോയിലർ അസിസ്റ്റൻ്റ് ഉമേഷ് കുമാർ സിംഗ് (29) അപകടം നടന്നയുടൻ മരിച്ചിരുന്നു.

നിലവിൽ സന്തുണിന്റെ നില അതീവഗുരുതരമാണെന്നും ഇയാൾക്ക് 70 ശതമാനം പൊള്ളലേറ്റതായും ബിഡദി പോലീസ് പറഞ്ഞു. ചാരം കൊണ്ടുപോകുന്ന പൈപ്പ് അടഞ്ഞതിനെ തുടർന്നാണ് പ്ലാൻ്റിൽ അപകടമുണ്ടായത്. സുരക്ഷാ മുൻകരുതലുകൾ എടുക്കാതെയാണ് തൊഴിലാളികൾ പൈപ്പ് തുറന്നത്. ഇതോടെ ചൂടുള്ള ചാരം പൊടുന്നനെ പുറത്തേക്ക് വരികയായിരുന്നുവെന്ന് ഊർജ്ജ മന്ത്രി കെ.ജെ. ജോർജ് പറഞ്ഞു. സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

പരുക്കേറ്റവർക്കും മരിച്ചയാളുടെ കുടുംബത്തിനും നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി അറിയിച്ചു. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച ശേഷം പ്ലാൻ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

TAGS: BENGALURU | ACCIDENT
SUMMARY: Death toll in bidadi waste plant accident rises to four

Hot this week

നീറ്റ് പുനഃപരീക്ഷയ്ക്ക് മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ 19കാരി ജീവനൊടുക്കി

ഹൈദരാബാദ്: നീറ്റ് പുനഃപരീക്ഷയ്ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ഹൈദരാബാദില്‍ പത്തൊൻപതുകാരിയായ മെഡിക്കല്‍...

‘അമ്മ’യിലെ തര്‍ക്കം; രാജി സന്നദ്ധത അറിയിച്ച്‌ ശ്വേത മേനോന്‍

കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ 'അമ്മ'യുടെ യോഗത്തില്‍ പൊട്ടിത്തെറി. വാർഷിക റിപ്പോർട്ടും...

അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലായിരുന്ന 60 കാരി മരിച്ചു

കൊല്ലം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ ഒരു മരണം. കുളത്തൂപ്പുഴ...

മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി

ഡല്‍ഹി: മുല്ലപ്പെരിയാർ അണക്കെട്ട് വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ നീക്കി....

ഗായിക ഗൗരി ലക്ഷ്മി വിവാഹിതയായി; വരൻ കലേഷ് ഗോവിന്ദൻ

കൊച്ചി: ഗായിക, സംഗീത സംവിധായിക എന്നീ നിലകളില്‍ പ്രശസ്തയായ ഗൗരി ലക്ഷ്മി...

കെപിസിസി അധ‍്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണം; ഹൈക്കമാൻഡിനോട് ആവശ‍്യവുമായി രാജ്മോഹൻ ഉണ്ണിത്താൻ

ഡല്‍ഹി: കെപിസിസി അധ‍്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന ആവശ‍്യവുമായി രാജ്മോഹൻ ഉണ്ണിത്താൻ...

മരടിലെ അനധികൃത ഫ്ലാറ്റ് നിര്‍മാണത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: മരടിലെ അനധികൃത ഫ്ലാറ്റ് നിര്‍മാണത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. അനധികൃതമായി...

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: വീണയ്ക്ക് വീണ്ടും ഇഡി സമന്‍സ്

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി എക്‌സാലോജിക്...

Related Articles

Popular Categories