തിരുവനന്തപുരം: മാവോയിസ്റ്റ് നേതാവ് സന്തോഷ് പിടിയിലായി. ഇന്ത്യയിലെ മൂന്നു സംസ്ഥാനങ്ങളില്‍ സജീവമായി പ്രവർത്തിച്ചിരുന്ന മാവോയിസ്റ്റ് നേതാവായിരുന്നു സന്തോഷ്. സന്തോഷ് എന്നറിയപ്പെടുന്ന രവിയെ കേരള തീവ്രവാദ വിരുദ്ധ സ്ക്വാഡ് ശ്രമകരമായ ദൗത്യത്തിലൂടെ ഇന്ന് പുലർച്ചെ തമിഴ്നാട്ടിലെ ഹൊസൂരില്‍ നിന്നാണ് പിടികൂടിയത്. 2013 മുതല്‍ കബനി, നാടുകാണി, നാടുകാണി ദളങ്ങളില്‍ സന്തോഷ് മാവോയിസ്റ്റ് പ്രവർത്തനങ്ങളില്‍ സജീവമായിരുന്നു.
നൂതന സാങ്കേതിക വിദ്യകളുടെയും, തമിഴ്നാട് ക്യൂബ്രാഞ്ചിന്റെയും സഹായത്തോടെയാണ് ആണ് സന്തോഷിനെ പിടികൂടിയതെന്ന് എ.ടി.എസ് എസ്.പി സുനില്‍.എം.എല്‍ ഐ.പി.എസ് വ്യക്തമാക്കി. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളുടെ മേഖലയിലെ മാവോയിസ്റ്റ് പ്രവർത്തനങ്ങളില്‍ 2013 മുതല്‍ സന്തോഷ് ഒരു പ്രധാന പ്രവർത്തകനായിരുന്നു. കൂടാതെ 2013 മുതല്‍ ഈ പ്രദേശത്ത് നടന്ന സായുധവിപ്ലവ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തിരുന്നയാളുമാണ് സന്തോഷ്.
കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ 45 ഓളം യുഎപിഎ കേസുകളില്‍ ഇയാള്‍ പ്രതിയാണ്. 2024 ജൂലൈയില്‍ സന്തോഷ് സഹ മാവോയിസ്റ്റ് പ്രവർത്തകരായപി കെ സോമൻ, മനോജ് പി.എം , സി പി മൊയ്തീൻ എന്നിവരോടൊപ്പം കേരള വനപ്രദേശത്തെ പോലീസ് നിരീക്ഷണത്തില്‍ നിന്ന് ഇയാള്‍ രക്ഷപ്പെട്ടിരുന്നു.തുടർന്ന് നടന്ന നിരന്തരമായ ശ്രമങ്ങളില്‍ എടിഎസ് മറ്റു മൂന്നുപേരെയും പിടികൂടിയെങ്കിലും സന്തോഷ് കേരളത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.
എന്നാല്‍ എടിഎസ് സേനയുടെ നിരന്തരമായ അന്വേഷണ ശ്രമങ്ങളുടെ ഫലമായാണ് ഇപ്പോള്‍ സന്തോഷിനെ പിടികൂടാൻ സാധിച്ചത്. 2013 മുതല്‍ സജീവമായ മാവോയിസ്റ്റ് പ്രവർത്തനങ്ങള്‍ക്കെതിരെ കഴിഞ്ഞ 12 വർഷമായി കേരള പോലീസ്, കേരള എടിഎസ്, കേരള എസ്‌ഒജി, തമിഴ്നാട്, കർണാടക തുടങ്ങിയ മറ്റ് സംസ്ഥാന ഏജൻസികള്‍ എന്നിവ ചേർന്ന് നടത്തിയ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായി കേരളത്തില്‍ പ്രവർത്തിച്ചുവന്നിരുന്ന എല്ലാ പിഎല്‍ജിഎ മാവോയിസ്റ്റ് പ്രവർത്തകരെയും അറസ്റ്റ് ചെയ്യുന്നതിനോ കീഴടക്കുന്നതിനോ സാധിച്ചിട്ടുണ്ട്.
ഇൻറലിജൻസ് ശേഖരണം, തന്ത്രപരമായ ഓപ്പറേഷനുകള്‍, അന്തർസംസ്ഥാന സഹകരണത്തിലൂടെയും എന്നിവയിലൂടൊണ് നേട്ടം കൈവരിക്കാൻ സേനകള്‍ക്ക് സാധിച്ചതെന്നും എ.ടി.എസ് എസ്.പി സുനില്‍.എം.എല്‍ ഐ.പി.എസ് വ്യക്തമാക്കി.
TAGS : LATEST NEWS
SUMMARY : Maoist leader Santosh arrested
ബെംഗളൂര: സംസ്ഥാനത്ത് ജാതിസർവേ ഇന്നരംഭിക്കും. വിവിധ സമുദായങ്ങളുടെയും പ്രതിപക്ഷ കക്ഷികളുടെയും എതിർപ്പുകൾക്കിടെയാണ് സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ സ്ഥിതിവിവരങ്ങള്‍ വ്യക്തമാക്കപ്പെടുന്ന സര്‍വേ…
ബെംഗളൂരു: കനകപുര ഇന്ദിരാനഗർ ലേഔട്ടിൽ രണ്ട് വ്യത്യസ്ത മതവിഭാഗങ്ങളിൽ ഉൾപ്പെട്ട യുവതിക്കും യുവാവിനും നേരേ സദാചാര ഗുണ്ടായിസം കാട്ടിയ സംഭവത്തില്‍…
ബെംഗളൂരു: കൃഷ്ണഗിരിയിൽ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന മുന്നരവയസ്സുകാരൻ മരിച്ചു. ഹൊസൂരിനടുത്തുള്ള മസിനായകനപ്പള്ളിയിലെ സ്വകാര്യ ഫാംഹൗസിൽ ജോലി ചെയ്യുന്ന ഉത്തർപ്രദേശ് സ്വദേശികളായ…
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…