കൊച്ചി: മാസപ്പടി കേസില്‍ എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ പകർപ്പ് കോടതി ഇഡിക്ക് കൈമാറി. സർട്ടിഫൈഡ് പകർപ്പ് ആണ് എറണാകുളം ജില്ലാ അഡീഷനല്‍ സെഷൻസ് കോടതി ഇഡിക്ക് കൈമാറിയത്. കുറ്റപത്രം വിശദമായി പരിശോധിച്ച ശേഷം ഇഡി തുടർനടപടി സ്വീകരിക്കും. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ നിര്‍ദേശ പ്രകാരമാണ് കുറ്റപത്രം കൈമാറിയത്.
മാസപ്പടി ഇടപാടില്‍ ഇന്‍കം ടാക്സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സി എം ആര് എല്ലിനും മുഖ്യമന്ത്രിയുടെ മകള്‍ വീണ ടിയുടെ സ്ഥാപനത്തിനുമെതിരെ എന്‍ഫോഴ്സ്മെന്റ് നേരത്തെ തന്നെ അന്വേഷണം തുടങ്ങിയിരുന്നു. എസ് എഫ് ഐ ഒ കോടതിയില്‍ നല്കിയ കുറ്റപത്രത്തിനൊപ്പമുളള മൊഴികള്‍ക്കും രേഖകള്‍ക്കുമായി ഇഡി മറ്റൊരു അപേക്ഷ കോടതിയില്‍ നല്‍കുമെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട ഇടപാടില്‍ എസ്എഫ്ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വിചാരണ കോടതി കേസെടുത്തിരുന്നു.
കുറ്റപത്രം സ്വീകരിച്ച് കേസെടുത്തത്തിനെ തുടര്‍ന്ന് എതിര്‍കക്ഷികള്‍ക്ക് സമന്‍സ് അയക്കുന്ന നടപടികള്‍ വരുന്ന ആഴ്ചയോടെ വിചാരണ കോടതി പൂര്‍ത്തിയാക്കും. ജില്ലാ കോടതിയില്‍ നിന്ന് ഈ കുറ്റപത്രത്തിന് നമ്പര്‍ ലഭിക്കുന്നതോടെ വിചാരണയ്ക്ക് മുന്‍പായുള്ള പ്രാരംഭ നടപടികള്‍ കോടതി തുടങ്ങും. അടുത്തയാഴ്ചയോടെ വീണ ടി, ശശിധരന് കര്‍ത്താ തുടങ്ങി 13 പേര്‍ക്കെതിരെ കോടതി സമന്‍സ് അയക്കും.
TAGS : SFIO
SUMMARY : Monthly payment case; SFIO hands over copy of chargesheet to ED
ബെംഗളൂരു : മലയാളം മിഷൻ കർണാടക ചാപ്റ്ററിന് കീഴിലുള്ള അധ്യാപകര്‍ക്കായി നടത്തുന്ന പരിശീലന പരിപാടി 23, 24 തീയതികളിൽ നടക്കും.…
തിരുവനന്തപുരം: റേഷൻ കടകൾ വഴിയുള്ള സൗജന്യ ഓണക്കിറ്റ് വിതരണം 26ന് ആരംഭിക്കും. അന്ത്യോദയ അന്നയോജന -എ.എ.വൈ (മഞ്ഞ)റേഷൻ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ…
തൃശൂര്‍: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയ തുടരുന്ന…
കാസറഗോഡ്: പ്രധാനാധ്യാപകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് സ്കൂള്‍ വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി. കാസറഗോഡ്: ജില്ലയിലെ കുണ്ടംകുഴി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോണ്‍ സംഘടിപ്പിക്കുന്ന മലയാളം മിഷൻ കണിക്കൊന്ന ക്ലാസ്സുകളുടെ പ്രവേശനോത്സവം സുൽത്താൻ പാളയ സമാജം…
തിരുവനന്തപുരം: സംസ്ഥാനത്തുകൂടി കടന്നുപോകുന്ന വിവിധ ട്രെയിനുകൾക്ക് റെയിൽവേ അധിക സ്റ്റോപ്പുകൾ അനുവദിച്ചു. അവ താഴെ പറയുന്നവയാണ്. ▪️ നിലമ്പൂർ റോഡ്-കോട്ടയം…