മാസപ്പടി കേസ്; എസ്‌എഫ്‌ഐ‌ഒ കുറ്റപത്രത്തിന്‍റെ പകര്‍പ്പ് ഇഡിക്ക് കൈമാറി

കൊച്ചി: മാസപ്പടി കേസില്‍ എസ്‌എഫ്‌ഐഒ കുറ്റപത്രത്തിന്റെ പകർപ്പ് കോടതി ഇഡിക്ക് കൈമാറി. സർട്ടിഫൈഡ് പകർപ്പ് ആണ് എറണാകുളം ജില്ലാ അഡീഷനല്‍ സെഷൻസ് കോടതി ഇഡിക്ക് കൈമാറിയത്. കുറ്റപത്രം വിശദമായി പരിശോധിച്ച ശേഷം ഇഡി തുടർനടപടി സ്വീകരിക്കും. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ നിര്‍ദേശ പ്രകാരമാണ് കുറ്റപത്രം കൈമാറിയത്.

മാസപ്പടി ഇടപാടില്‍ ഇന്‍കം ടാക്‌സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സി എം ആര്‍ എല്ലിനും മുഖ്യമന്ത്രിയുടെ മകള്‍ വീണ ടിയുടെ സ്ഥാപനത്തിനുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ്  നേരത്തെ തന്നെ അന്വേഷണം തുടങ്ങിയിരുന്നു.  എസ് എഫ് ഐ ഒ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തിനൊപ്പമുളള മൊഴികള്‍ക്കും രേഖകള്‍ക്കുമായി ഇഡി മറ്റൊരു അപേക്ഷ കോടതിയില്‍ നല്‍കുമെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട  ഇടപാടില്‍ എസ്എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വിചാരണ കോടതി കേസെടുത്തിരുന്നു.

കുറ്റപത്രം  സ്വീകരിച്ച് കേസെടുത്തത്തിനെ തുടര്‍ന്ന് എതിര്‍കക്ഷികള്‍ക്ക് സമന്‍സ് അയക്കുന്ന നടപടികള്‍ വരുന്ന ആഴ്ചയോടെ വിചാരണ കോടതി പൂര്‍ത്തിയാക്കും. ജില്ലാ കോടതിയില്‍ നിന്ന് ഈ കുറ്റപത്രത്തിന് നമ്പര്‍ ലഭിക്കുന്നതോടെ വിചാരണയ്ക്ക് മുന്‍പായുള്ള പ്രാരംഭ നടപടികള്‍ കോടതി തുടങ്ങും. അടുത്തയാഴ്ചയോടെ വീണ ടി, ശശിധരന്‍ കര്‍ത്താ തുടങ്ങി 13 പേര്‍ക്കെതിരെ കോടതി സമന്‍സ് അയക്കും.

TAGS : SFIO
SUMMARY : Monthly payment case; SFIO hands over copy of chargesheet to ED

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിലെ 12 മെട്രോ സ്റ്റേഷനുകളിൽ കൂടി പാർക്കിങ് സൗകര്യം ഏര്‍പ്പെടുത്തുന്നു

ബെംഗളൂരു: മെട്രോ യാത്രക്കാരുടെ പാർക്കിങ് പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി ബെംഗളൂരുവിലെ 12...

ഡ​ൽ​ഹി സം​ഘ​ർ​ഷ​ഭ​രി​തം; എംപിമാർക്കുനേരെ ലാത്തിച്ചാർജ്, ; പ്രതിഷേധക്കാരെ വലിച്ചിഴച്ച് പോലീസ്

ന്യൂഡൽഹി: വോട്ടർ പട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ...

ബെംഗളൂരുവിൽ ആമസോൺ ഓഫീസിന് മുന്നിൽ ട്രാൻസ്ഫോർമർ പൊട്ടിത്തെറി; രണ്ടുപേർക്ക് പരുക്ക്

ബെംഗളൂരു: ബാഗലൂർ മെയിൻ റോഡിൽ ആമസോൺ ഓഫീസിന്റെ ഗേറ്റിന് മുന്നിലെ നടപ്പാതയിൽ...

കലാകൈരളി ഓണോത്സവം

ബെംഗളൂരു: സഞ്ജയ് നഗർ കലാകൈരളിയുടെ  ‘ഓണോത്സവം-2026’ ലക്ഷ്മിപുര ക്രോസിന് സമീപമുള്ള കളത്തൂർ...

എയിംസ് വന്നില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കില്ലെന്ന് സുരേഷ് ഗോപി

കണ്ണൂർ: കേരളത്തില്‍ എയിംസ് പരിഗണനയില്‍ ഇല്ലെന്നു കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതയില്‍ അറിയിച്ചതിനു...

രാജ്യതലസ്ഥാനത്ത് ഇന്നും നാടകീയ രംഗങ്ങള്‍; എംപിമാര്‍ ജന്തര്‍ മന്തറിലേക്ക്; ഇന്ത്യാസഖ്യത്തിന്റെ വൻപ്രതിഷേധം

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യാസഖ്യത്തിന്റെ...

ഡല്‍ഹിയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നു വീണു; നിരവധിപ്പേര്‍ കുടുങ്ങിയതായി സൂചന

ഡല്‍ഹി: ഡല്‍ഹിയിലെ സീമാപൂരി പ്രദേശത്ത് അഞ്ച് നില കെട്ടിടം തകര്‍ന്നുവീണ് അപകടം....

രസതന്ത്രത്തിനുള്ള നൊബേല്‍ ഹെന്റി ബി കഗാനും, കെന്‍സോ സോയിക്കും

സ്ററോക്കോം: ഹെൻറി ബി കഗാനും കെൻസോ സോയിക്കും രസതന്ത്ര നൊബേല്‍. ഫ്രാൻസില്‍...

Related Articles

Popular Categories