മാർത്തോമാ സഭയുടെ ഹൊസ്കോട്ടെ മിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നേഴ്സിംഗ് പുതിയ അക്കാദമിക്ക് ബ്ലോക്കിന്റെ സമർപ്പണം നാളെ

ബെംഗളൂരു: മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ ബെംഗളൂരു ഹൊസ്‌കോട്ടെ മിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നേഴ്‌സിംഗിന്റെ പുതിയതായി നിര്‍മ്മിച്ച അക്കാദമിക്ക് ബ്ലോക്കിന്റെ സമര്‍പ്പണ ശുശ്രൂഷ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ അഭി. ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മികത്വത്തിലും, മാര്‍ത്തോമാ സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ്‌റും, സഭയുടെ തിരുവനന്തപുരം – കൊല്ലം ഭദ്രാസന അധിപനുമായ അഭി. ഡോ. ഐസക്ക് മാര്‍ ഫീലക്‌സിനോസ് എപ്പിസ്‌ക്കോപ്പാ, ചെന്നൈ – ബാംഗ്ലൂര്‍ ഭദ്രാസന അധിപന്‍ അഭി. ഡോ. ഗ്രിഗോറിയോസ് മാര്‍ സ്‌തേഫാനോസ് എന്നീ എപ്പിസ്‌ക്കോപ്പാ എന്നിവരുടെ സഹകാര്‍മികത്വത്തിലും നടക്കും.

1947 ല്‍ ആരംഭിച്ച ഹൊസ്‌കോട്ടെ മിഷന്‍ സെന്റര്‍ ക്യാമ്പസില്‍ 1965 ലാണ് ഹൊസ്‌കോട്ടെ മിഷന്‍ ഹോസ്പിറ്റല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 1996 ല്‍ നഴ്‌സിംഗ് കോളേജ് ആരംഭിച്ചു. നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യ നിരക്കില്‍ ചികിത്സകള്‍, മരുന്നുകള്‍ എന്നിവ നല്‍കി വരുന്നു.

രണ്ട് മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തില്‍ മാര്‍ത്തോമാ സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ്. ഡോ. ഐസക്ക് മാര്‍ ഫീലക്‌സിനോസ് എപ്പിസ്‌ക്കോപ്പാ, അധ്യക്ഷത വഹിക്കും. മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ അഭി. ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ സമ്മേളനം ഉദ്ഘാടനം ചെയ്യും. ചെന്നൈ – ബാംഗ്ലൂര്‍ ഭദ്രാസന അധിപന്‍ അഭി. ഡോ. ഗ്രിഗോറിയോസ് മാര്‍ സ്‌തേഫാനോസ് എപ്പിസ്‌ക്കോപ്പാ അനുഗ്രഹപ്രഭാഷണം നടത്തും.

ഹൊസ്‌കോട്ടെ ഗവേണിഗ് ബോര്‍ഡ് ചെയര്‍മാന്‍ റവ. ഡോ. ജേക്കബ് പി. തോമസ്, ഡയറക്ടര്‍ റവ. ജിന്‍സന്‍ കെ. മാത്യു, മിഷ്ണറി റവ. ജിന്‍സ് പി. കെ, ട്രഷറര്‍ ജേക്കബ് വര്‍ഗീസ്സ്, പ്രിന്‍സിപ്പല്‍ പ്രൊഫ. ഷാനി ഇ. മാത്യു. വൈസ് പ്രിന്‍സിപ്പല്‍ എലിസബേത്ത് ചിന്നദുരെ എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കും.

സഭയുടെ ബെംഗളൂരു സെന്ററിലെയും, ദേവനഹള്ളി സെന്ററിലെയും എല്ലാ വൈദീകരും, വിശ്വാസികളും സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ഡയറക്ടര്‍ റവ. ജിന്‍സണ്‍ കെ. മാത്യു, മിഷ്ണറി റവ. ജിന്‍സ് പി. കെ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 94839 60085, 974710-8329

 

The post മാർത്തോമാ സഭയുടെ ഹൊസ്കോട്ടെ മിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നേഴ്സിംഗ് പുതിയ അക്കാദമിക്ക് ബ്ലോക്കിന്റെ സമർപ്പണം നാളെ  appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

പോപ്പുലർ ഫ്രണ്ട് നിരോധനം; 10 സ്വത്തുവകകൾ കണ്ടുകെട്ടിയ നടപടി കോടതി റദ്ദാക്കി

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട സ്വത്തുവകകള്‍ കണ്ടുകെട്ടിയ നടപടി കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി റദ്ദാക്കി. ഉടമകളും…

4 minutes ago

ചിപ്സിലും മിക്സച്ചറിലും വെളുത്ത പൊടി; പലഹാരങ്ങൾക്കിടയിൽ ഒളിപ്പിച്ച് ജയിലിലേക്ക് എംഡിഎംഎ കടത്താൻ ശ്രമം; യുവതി അറസ്റ്റിൽ

മംഗളൂരു: മംഗളൂരു ജില്ലാ ജയിലിലേക്ക് പലഹാരങ്ങൾക്കിടയിൽ ഒളിപ്പിച്ച് എംഡിഎംഎയ്ക്കു സമാനമായ വസ്തു കടത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ. രംസൂനയാണ് പിടിയിലായത്.…

23 minutes ago

ബെംഗളൂരുവിലെ കനാലിൽ അജ്ഞാതനായ പുരുഷന്റെ മൃതദേഹം; നെഞ്ചിൽ തമിഴിൽ പച്ചക്കുത്ത്

ബെംഗളൂരു: കെങ്കേരി ആർവി കോളജിനു സമീപത്തെ കനാലിൽ അജ്ഞാതനായ പുരുഷന്റെ മൃതദേഹം കണ്ടെത്തി. സുരക്ഷാ ജീവനക്കാർ വിവരം അറിയിച്ചതോടെ എത്തിയ…

35 minutes ago

അഹമ്മദാബാദ് വിമാനാപകടം: ചാടിക്കയറി നിഗമനങ്ങളിലേക്ക് എത്തരുത്, അന്തിമ റിപ്പോർട്ട് വരെ കാത്തിരിക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ ജൂണ്‍ 12-ന് നടന്ന എയര്‍ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണെന്നും അന്തിമ റിപ്പോര്‍ട്ട്…

58 minutes ago

തമിഴ്നാട്ടിൽ ഇനി ബാക്ക് ബെഞ്ചേഴ്‌സ് ഇല്ല; കുട്ടികളുടെ ഇരിപ്പിടങ്ങൾ അർദ്ധവൃത്താകൃതിയിലാക്കും

ചെന്നൈ: തമിഴ്നാട്ടിലെ സ്‌കൂളുകളിൽ പുതിയ ഇരിപ്പിട ക്രമീകരണം. പുതിയ ക്രമീകരണത്തോടെ തമിഴ്നാട്ടിലെ സ്‌കൂളുകളിൽ ഇനി ബാക്ക് ബെഞ്ചേഴ്‌സ് ഉണ്ടാവില്ല. സ്കൂൾ…

1 hour ago

കർണാടകയിൽ ഗുഹയിൽ ഒറ്റപ്പെട്ട് കഴിഞ്ഞ റഷ്യൻ യുവതിയെയും മക്കളെയും കണ്ടെത്തി

ബെംഗളൂരു: കർണാടകയിലെ ഉത്തര കന്നഡ ജില്ലയില്‍ വനത്തിനുള്ളിലെ ഗുഹയിൽ രണ്ടാഴ്ചയോളം ഒറ്റപ്പെട്ട് കഴിഞ്ഞ റഷ്യൻ യുവതിയെയും മക്കളെയും പോലീസ് രക്ഷപ്പെടുത്തി.…

2 hours ago