KARNATAKA

കർണാടകയിൽ ഗുഹയിൽ ഒറ്റപ്പെട്ട് കഴിഞ്ഞ റഷ്യൻ യുവതിയെയും മക്കളെയും കണ്ടെത്തി

ബെംഗളൂരു: കർണാടകയിലെ ഉത്തര കന്നഡ ജില്ലയില്‍ വനത്തിനുള്ളിലെ ഗുഹയിൽ രണ്ടാഴ്ചയോളം ഒറ്റപ്പെട്ട് കഴിഞ്ഞ റഷ്യൻ യുവതിയെയും മക്കളെയും പോലീസ് രക്ഷപ്പെടുത്തി. കുംട്ട താലൂക്കിലെ ഗോകർണയിൽ രാമതിർത്ത മലനിരകളിലെ ഒറ്റപ്പെട്ട ഗുഹയില്‍ നിന്നും, 40 വയസ്സുള്ള നീന കുട്ടിന എന്ന യുവതിയെയും അവരുടെ ആറും നാലും വയസ്സുള്ള രണ്ട് മക്കളെയുമാണ് പോലീസ് കണ്ടെത്തിയത്.

ബുധനാഴ്ച വൈകീട്ട് ഗോകർണ പോലീസ് രാമതീർഥ മലയിൽ പട്രോളിങ് നടത്തുന്നതിനിടെയാണ് യാദൃശ്ചികമായി യുവതിയെയും കുട്ടികളെയും കണ്ടെത്തുന്നത്. ഇവിടെയെത്തുന്ന യാത്രികർക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായാണ് പോലീസ് പട്രോളിങ് നടത്തിയത്. ഇതിനിടെ ഒരു ഗുഹയിൽ നിന്ന് ചലനം കണ്ടാണ് പോലീസ് അവിടേക്ക് ശ്രദ്ധ തിരിച്ചത്. മലയിടിച്ചിലുണ്ടാകാൻ സാധ്യതയുള്ള അപകടമേഖലയിലെ ഗുഹയിലാണ് ഇവരെ കണ്ടെത്തുന്നത്. തീർഥാടന മേഖലയായ ഇവിടെ ധ്യാനത്തിലിരിക്കുകയായിരുന്നു താനും മക്കളും എന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്.

ബിസിനസ് വിസയിൽ റഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിയതാണ് കുട്ടിനയും മക്കളും. ഹിന്ദു മതത്തിലും ഇന്ത്യൻ ആത്മീയ പാരമ്പര്യങ്ങളിലും ആകൃഷ്ടയായാണ് ഗോവ വഴി ഇവർ ഗോകർണയിലെത്തിയത്. ഉൾഗ്രാമമായ രാമതീർഥ മലയിലെ അപകടകരമായ ഗുഹയിൽ താമസിച്ച് ‘പൂജ’യിലും ധ്യാനത്തിലും മുഴുകുകയായിരുന്നു അവർ. ഗുഹയ്ക്കുള്ളിൽ ഒരു രുദ്ര വിഗ്രഹവും സൂക്ഷിച്ചിരുന്നു. നിബിഡ വനങ്ങളും കുത്തനെയുള്ള ചരിവുകളും നിറഞ്ഞ പ്രദേശത്താണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്. കൂടാതെ വിഷപാമ്പുകളും വന്യജീവികളും വനത്തിലുണ്ട്.

നീന കുട്ടിനയുടെ വിസ 2017-ൽ കാലാവധി കഴിഞ്ഞിരുന്നു. എത്ര കാലമായി ഇന്ത്യയിൽ താമസിച്ചുവരുന്നുവെന്ന് വ്യക്തമല്ല. നിലവില്‍ ഇവരെ കർവാറിലുള്ള കർണാടക വനിതാ-ശിശു വികസന വകുപ്പിന്റെ വിമൻസ് റിസപ്ഷൻ സെന്ററിൽ പാർപ്പിച്ചിരിക്കുകയാണ്. ഉടന്‍ തന്നെ ബെംഗളൂരുവിലേക്ക് മാറ്റാനും തിരിച്ചയക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായും പോലീസ് വൃത്തങ്ങൾ പറഞ്ഞു.

SUMMARY: Russian woman and her children rescued after being trapped in a cave in Karnataka

NEWS DESK

Recent Posts

ട്രെയിനിന് നേരെ കല്ലേറ്; വിദ്യാര്‍ഥിനിക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

കോഴിക്കോട്: കോഴിക്കോട് വെച്ച് തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറിൽ വിദ്യാർഥിനിക്ക് ഗുരുതരമായി രുക്കേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. കടലുണ്ടി വടക്കുമ്പാട് സ്വദേശി…

4 hours ago

‘പി വി അന്‍വര്‍ ഫ്രോഡ്; സ്ഥിരതയില്ലാത്ത രാഷ്ട്രീയക്കാരന്‍’; തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം

ന്യൂഡല്‍ഹി: പി വി അന്‍വറിനെതിരെ കടുത്ത വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം. അന്‍വര്‍ അധികാരമോഹിയെന്നും സ്ഥിരതയില്ലാത്ത രാഷ്ട്രീയക്കാരനെന്നും തൃണമൂല്‍…

4 hours ago

ബൈക്കപകടത്തില്‍‌ പരുക്കേറ്റ് ചികിത്സയിലിരുന്ന ദേശീയ ഫുട്ബോൾ താരം മരിച്ചു

ചേറ്റുവ: ബൈക്കിൽ നിന്നും വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ദേശീയ ഫുട്ബോൾ താരം മരിച്ചു. ചാവക്കാട് ചേറ്റുവ സ്വദേശിയായ സിനാൻ ജലീലാണ്…

5 hours ago

കസ്റ്റംസ് ഉദ്യോഗസ്ഥയടക്കം 50-ഓളം സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി; ബെംഗളൂരുവില്‍ ബിസിനസുകാരൻ പിടിയിൽ

ബെംഗളൂരു: കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകളെയടക്കം സൗഹൃദം നടിച്ച് വലയിലാക്കി ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ബിസിനസുകാരൻ…

5 hours ago

ടി​ക്ക​റ്റി​ല്ലാ​തെ ട്രെ​യി​നി​ൽ യാ​ത്ര; ചോ​ദ്യം ചെ​യ്ത ടി​ടി​ഇ​ക്ക് നേ​രെ കൈ​യേ​റ്റ ശ്ര​മം, യു​വാ​വ് പി​ടി​യി​ൽ

ആലപ്പുഴ: ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്തത് ചോദ്യം ചെയ്ത വനിത ടി.ടി.ഇക്ക് നേരെ കൈയേറ്റ ശ്രമം നടത്തിയ യുവാവ് പിടിയിൽ.…

5 hours ago

ഡൽഹി കലാപ ഗൂഢാലോചന കേസ്: ഉമർ ഖാലിദിന്റെ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി

ന്യൂ​ഡ​ൽ​ഹി: 2020ലെ ​ഡ​ൽ​ഹി ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന​ക്കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന മു​ൻ ജെ​എ​ൻ​യു വി​ദ്യാ​ർ​ത്ഥി ഉ​മ​ർ ഖാ​ലി​ദി​ന് തി​രി​ച്ച​ടി. ത​നി​ക്ക്…

6 hours ago