ബെംഗളൂരു: ടെക് കമ്പനിയായ ഇന്‍ഫോസിസില്‍ വീണ്ടും കൂട്ട പിരിച്ചു വിടൽ. ട്രെയിനി പ്രഫഷണലുകളായ 240 പേരെയാണ് കമ്പനി പുറത്താക്കിയത്. 2024 ഒക്ടോബറില്‍ ജോലിയില്‍ പ്രവേശിച്ച ട്രെയിനി ബാച്ചിൽ ഉൾപ്പെട്ടവരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. ഇന്റേണല്‍ അസസ്മെന്റ് ടെസ്റ്റുകള്‍ പരാജയപ്പെട്ടെന്ന കാരണത്താലാണ് കൂട്ടമായി പിരിച്ചുവിട്ടതെന്ന് കമ്പനി അറിയിച്ചു. ഏപ്രില്‍ 18ന് ആണ് ഇതുസംബന്ധിച്ച മെയിൽ ജീവനക്കാര്‍ക്ക് ലഭിച്ചത്.
ഇന്‍ഫോസിസില്‍ തുടരുന്നതിന് ആവശ്യമായ യോഗ്യത മാനദണ്ഡങ്ങള്‍ നേടാന്‍ കഴിഞ്ഞില്ലെന്നും ഇക്കാരണത്താൽ ജോലിയില്‍ നിന്നും പുറത്താക്കുന്നു എന്നുമാണ് ഇമെയിലില്‍ കമ്പനി ജീവനക്കാരെ അറിയിച്ചത്. പിരിച്ചു വിട്ടവരിൽ പലരും 2022 ല്‍ ഓഫര്‍ ലെറ്റര്‍ ലഭിച്ച് ജോലിയില്‍ പ്രവേശിക്കാന്‍ 2024 വരെ കാത്തിരുന്നവരാണ്. കോവിഡ്, പ്രൊജക്ട് പ്രശ്‌നങ്ങള്‍, നിയമന നടപടികളിലെ കാലതാമസം എന്നിവയായിരുന്നു കാത്തിരിപ്പ് ദീര്‍ഘിപ്പിച്ചത്. ഫെബ്രുവരിയിലും ഇന്‍ഫോസിസ് മൂന്നൂറോളം പേരെ പിരിച്ചുവിട്ടിരുന്നു.
TAGS: NATIONAL | INFOSYS
SUMMARY: Infosys lets go off 240 more trainees who failed tests, offers free upskilling
തൃശൂര്‍: തൃശൂരിലെ കള്ളവോട്ട് വിഷയത്തിൽ മൗനം വെടിഞ്ഞ് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ആരോപണങ്ങൾക്ക് മറുപടി പറയില്ല. മറുപടി തിരഞ്ഞെടുപ്പ് കമ്മീഷൻ…
പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ കക്കി ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു. രണ്ട്, മൂന്ന് നമ്പര്‍ ഷട്ടറുകളാണ്…
ഡൽഹി: 2012-ലെ കലാപക്കേസിലും കൊലപാതകശ്രമക്കേസിലും ശിക്ഷിക്കപ്പെട്ട ഗുണ്ടാ നേതാവായ സല്‍മാൻ ത്യാഗിയെ മണ്ടോളി ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജയില്‍…
ബെംഗളൂരു: കർണാടകയുടെ തീരദേശ, മലനാട് ജില്ലകളിൽ കനത്ത മഴ. ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ, സുബ്രഹ്മണ്യ, കടബാ, പുത്തൂർ, ബണ്ട്വാൾ,…
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് മാതാപിതാക്കള്‍. ആവശ്യമുന്നയിച്ച് തിരുവനന്തപുരം സി ജെ എം കോടതിയില്‍ ഹർജി…
സുല്‍ത്താന്‍ ബത്തേരി: ഹേമചന്ദ്രന്‍ വധക്കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശി വെല്‍ബിന്‍ മാത്യു ആണ് അറസ്റ്റിലായത്.…