പൂനെ: സ്വകാര്യ സ്ഥാപനത്തിലെ വാഹനത്തിന് തീപിടിച്ച് നാല് ജീവനക്കാര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരുക്കേറ്റു. പിംപ്രി ചിഞ്ച്വാഡ് പ്രദേശത്തെ ഹിഞ്ചേവാഡിയില്‍ രാവിലെ 7.30 ഓടെയാണ് സംഭവം. ബസിന്റെ പിന്‍വശത്തെ അടിയന്തര എക്സിറ്റ് തുറക്കാന്‍ കഴിയാത്തതാണ് മരണകാരണമായത് എന്നാണ് നിഗമനം.
ഡ്രൈവറുടെ കാലിനടുത്ത് തീ പടര്‍ന്നതോടെ ഡ്രൈവര്‍ വാഹനത്തിന്റെ വേഗത കുറച്ചിരുന്നു. അപകടം മനസ്സിലാക്കിയ നാല് ജീവനക്കാര്‍ ഉടന്‍ തന്നെ ബസില്‍ നിന്ന് ഇറങ്ങി. വാഹനത്തിന്റെ പിന്‍വശത്തുള്ളവര്‍ പിന്നിലെ അടിയന്തര എക്സിറ്റ് വഴി രക്ഷപ്പെടാന്‍ ശ്രമിക്കവെ വാതില്‍ തുറക്കാന്‍ കഴിയാതെ വരികയും പൊള്ളലേല്‍ക്കുകയും ആയിരുന്നു.
TAGS : LATEST NEWS
SUMMARY : Four dead in minibus fire
തിരുവനന്തപുരം: സഹയാത്രികയോട് വിമാനത്തില്‍ മോശമായി പെരുമാറിയെന്ന പരാതിയില്‍ യാത്രക്കാരനായ യുവാവ് അറസ്റ്റില്‍. വട്ടപ്പാറ സ്വദേശി ജോസിനെയാണ് വലിയതുറ പോലീസ് പിടികൂടിയത്.…
കണ്ണൂർ: എഡിഎം നവീൻബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം വേണമെന്ന ആവശ്യത്തെ എതിർത്ത് പി.പി.ദിവ്യ. തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നായിരുന്നു…
ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 2 പേര് മരിച്ചു. ഫ്ലോര്‍ മാറ്റ് നിര്‍മ്മാണ കെട്ടിടത്തില്‍ ശനിയാഴ്ച പലർച്ചെ മൂന്നരയോടെയാണ്…
കൊച്ചി: താരസംഘടനയായ അമ്മയില്‍ താൻ അംഗമല്ലെന്ന് വെളിപ്പെടുത്തി നടി ഭാവന. താരസംഘടനയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അറിയില്ലെന്നും താരം പറഞ്ഞു.…
ബെംഗളൂരു: ബെംഗളൂരു വിജയനഗർ മേരി മാതാ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യക മറിയത്തിന്റെയും വിശുദ്ധ ഗീവർഗീസ് സഹദായുടെയും മൂന്ന്…
കോഴിക്കോട്: കോഴിക്കോട് 237 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. മാത്തോട്ടം സ്വദേശി മുഹമ്മദ് സഹദാണ് ഡാൻസാഫിന്റെ പിടിയിലായത്. പ്രതിയുടെ കൂടെയുണ്ടായിരുന്നയാള്‍…