ബെംഗളൂരു: മിനി ബസ് ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർക്ക് പരുക്ക്. വ്യാഴാഴ്ച പുലർച്ചെ വിമാനത്താവള റോഡിലെ കണ്ണമംഗലപാളയ ഗേറ്റിന് സമീപമാണ് അപകടമുണ്ടായത്. കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്ക് (കെഐഎ) ജീവനക്കാരുമായി പോയ മിനി ബസ് ആണ് അപകടത്തിൽ പെട്ടത്.
നിയന്ത്രണം വിട്ട ബസ് മുമ്പിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ മിനി ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടത്തിൽ ബസിന്റെ ഡ്രൈവറുടെ കാലിന് ഒടിവ് സംഭവിച്ചു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവള പോലീസ് കേസെടുത്തു.
TAGS: BENGALURU | ACCIDENT
SUMMARY: EIGHT passengers hurt after mini bus collides with lorry
ബെംഗളൂരു: മൈസൂരു കൊട്ടാരത്തിന് സമീപം ബലൂൺ വിൽപ്പനക്കാരൻ ഉപയോഗിച്ചിരുന്ന ഹൈഡ്രജൻ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. 42 കാരനായ…
ബെംഗളൂരു: ചിത്രദുർഗ ഹിരിയൂർ ജവനഗൊണ്ടനഹള്ളി ദേശീയപാത 48 ൽ യിൽ വ്യാഴാഴ്ച പുലർച്ചെ കണ്ടെയ്നർ ട്രക്ക് സ്ലീപ്പർ ബസിൽ ഇടിച്ച്…
കണ്ണൂർ: കണ്ണൂരിൽ റീൽസ് ചിത്രീകരിക്കുന്നതിനായി വിദ്യാർഥികൾ ഓടിക്കൊണ്ടിരുന്ന ട്രെയിൻ നിർത്തിച്ചു. തലശേരിക്കടുത്ത കുയ്യാലിയിൽ വ്യാഴം പുലർച്ചെ 2.10ന് തലശ്ശേരിക്കും മാഹിക്കും…
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…