Categories: TOP NEWS

മീന്‍ മോഷ്ടിച്ചെന്ന് ആരോപണം, ഉഡുപ്പിയില്‍ യുവതിയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു, നാലുപേര്‍ അറസ്റ്റില്‍

ബെംഗളൂരു: മീൻ മോഷ്ടിച്ചെന്നാരോപിച്ച് 41 കാരിയായ ദളിത്‌ യുവതിയെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു. കർണാടക ഉഡുപ്പിയിലെ മാൽപെ മത്സ്യബന്ധന തുറമുഖത്തിന് സമീപം മാർച്ച് 18ന് ആണ് സംഭവം നടന്നത്. ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലായതോടെയാണ് പോലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ബുധനാഴ്ച  പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ 4 പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.  വിജയനഗര സ്വദേശിയായ യുവതിയാണ് പൊതുജന മധ്യത്തിൽ വച്ച് ആക്രമിക്കപ്പെട്ടത്.

യുവതി തന്റെ മീന്‍ മോഷ്ടിച്ചുവെന്ന് പ്രദേശവാസിയായ ലക്ഷ്മി ഭായി ആരോപിച്ചതാണ് സംഭവങ്ങളുടെ തുടക്കം. യുവതിതയെ ജാതീയമായി അധിക്ഷേപത്തോടെ ആക്രോശിച്ച നാലുപേര്‍ അവരെ മരത്തില്‍ കെട്ടിയിടുകയും ആള്‍ക്കൂട്ടം മര്‍ദ്ദിക്കുകയും ചെയ്തു. മറ്റുള്ളവര്‍ രംഗം കണ്ടുനില്‍ക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട്  ലക്ഷ്മിഭായി, സുന്ദര്‍, ശില്‍പ, പേര് വെളിപ്പെടുത്താത്ത ഒരു പ്രദേശവാസി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ എഫ്ഐആർ രജിസ്റ്റർ ചെയ്തയി ഉഡുപി ഡെപ്യൂട്ടി കമ്മീഷണർ വിദ്യാകുമാരി കെ വിശദമാക്കി. എന്തിന്റെ പേരിലും ആളുകളെ കൈകാര്യം ചെയ്യുന്നത് നിയമ വിരുദ്ധമാണ്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ എസ്പിക്ക് നിർദ്ദേശം നൽകിയതായി ഡെപ്യൂട്ടി കമ്മീഷണർ ദേശീയ മാധ്യമങ്ങളോട് വിശദമാക്കി.

സംഭവം മനുഷ്യത്വരഹിതമെന്നാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചത്. ഇത് അപമാനകരവും ക്രിമിനൽ നടപടിയുമാണ്. കാരണം എന്തുതന്നെയായാലും, ഒരു സ്ത്രീയെ ഈ രീതിയിൽ കെട്ടിയിട്ട് ആക്രമിക്കുന്നത് മനുഷ്യത്വരഹിതവും അംഗീകരിക്കാനാവാത്തതുമാണ്. സംസ്കാരത്തിനും മാന്യതയ്ക്കും പേരുകേട്ട സംസ്ഥാനമാണ് കർണാടക. ഇത് നമ്മുടെ രീതിയല്ല. മോഷണം, വഞ്ചന, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിന് നമുക്ക് ഒരു നിയമവ്യവസ്ഥ നിലവിലുണ്ട്. പരാതികൾ അന്വേഷിച്ച് നിയമപരമായ നടപടി സ്വീകരിക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്തമാണ്. ആൾക്കൂട്ട വിചാരണ സർക്കാർ വെച്ചുപൊറുപ്പിക്കില്ല,” അദ്ദേഹം എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു. കേസിൽ സമഗ്രമായ അന്വേഷണം നടത്തി ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി പോലീസിന് നിർദ്ദേശം നൽകി.

<BR>
TAGS : UDUPI | WOMEN BRUTTALY BEATEN
SUMMARY : Accused of stealing fish, woman tied to a tree and beaten to death in Udupi, four arrested

Savre Digital

Recent Posts

ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ട അക്രമിയെ കീഴ്പ്പെടുത്തിയ ആളെ കണ്ടെത്തി

തിരുവനന്തപുരം: വർക്കലയിൽ ഓടുന്ന ട്രെയിനില്‍ നിന്ന് പാലോട് സ്വദേശി ശ്രീക്കുട്ടിയെ (19) തള്ളിയിട്ട കേസിൽ അറസ്റ്റിലായ സുരേഷ് കുമാറിനെ കീഴ്‌പ്പെടുത്തിയ…

54 minutes ago

ബി​ഹാ​റി​നെ നി​തീ​ഷ് കു​മാ​ർ തന്നെ നയിക്കും; ഉ​പ​മു​ഖ്യ​മ​ന്ത്രി​യ​ട​ക്കം ബി​ജെ​പി​ക്ക് 16 മ​ന്ത്രി​മാ​ർ

പാ​റ്റ്ന: ബി​ഹാ​റി​ന്റെ ചുക്കാന്‍ നി​തീ​ഷ് കു​മാ​റി​ന് തന്നെ. മു​ഖ്യ​മ​ന്ത്രി സ്ഥാ​നം നി​തീ​ഷിന് ന​ൽ​കാ​ൻ എ​ൻ​ഡി​എ​യി​ൽ ധാ​ര​ണ​യാ​യി. ഡ​ൽ​ഹി​യി​ൽ അ​മി​ത് ഷാ​യു​മാ​യി…

1 hour ago

ഓൺലൈൻ പണമിരട്ടിപ്പ് കെണിയിൽ കുടുങ്ങിയതിന് പിന്നാലെ മലയാളി വിദ്യാർഥിയെ കാണാതായി

ബെംഗളൂരു: ഓൺലൈൻ പണമിരട്ടിപ്പ് കെണിയിൽ കുടുങ്ങി മൂന്നരലക്ഷം രൂപ നഷ്ടമായതിന് പിന്നാലെ മലയാളി വിദ്യാർഥിയെ കാണാതായതായി പോലീസ്. മംഗളൂരുവിൽ യേനപോയ…

2 hours ago

സാരിയെ ചൊല്ലി തര്‍ക്കം; വിവാഹത്തിന് ഒരു മണിക്കൂര്‍ മുമ്പ് വരന്‍ പ്രതിശ്രുതവധുവിനെ ഇരുമ്പുവടി കൊണ്ട് അടിച്ചുകൊന്നു

ഗാന്ധിനഗര്‍: സാരിയെയും പണത്തെയും ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്രതിശ്രുതവധുവിനെ വരന്‍ ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്നു. ഗുജറാത്തിലെ ഭാവ്‌നഗറിലെ ടെക്രി ചൗക്കിന് സമീപത്താണ്…

3 hours ago

ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയ്ക്ക് ഒന്നാം ടെസ്റ്റിൽ ദയനീയ തോൽവി

കൊൽക്കത്ത: ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ ഒന്നാം ടെസ്റ്റിൽ ഇ​ന്ത്യ​യ്ക്ക് 30 റ​ൺ​സി​ന്‍റെ ദയനീയ തോ​ൽ​വി. 124 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ ഇ​ന്ത്യ​യ്ക്ക് 93…

3 hours ago

മഴ മുന്നറിയിപ്പിൽ മാറ്റം, നാളെ ആറ് ജില്ലകളിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതേറിറ്റി മുന്നറിയിപ്പ് നൽകി.…

3 hours ago