ചെന്നൈ: മുംബൈയിലെ കുപ്രസിദ്ധ മാല മോഷ്ടാവിനെ തമിഴ്നാട് പോലീസ് ഏറ്റുമുട്ടലിനിടെ വെടിവച്ചു കൊന്നു. താനെയിലെ അംബിവാലി ഇറാനി ബസ്തി സ്വദേശി ജാഫർ ഇറാനിയെന്ന 28കാരനാണ് കൊല്ലപ്പെട്ടത്, ബുധനാഴ്ചയാണ് സംഭവം. മോട്ടോര്‍ സൈക്കിളില്‍ എത്തി മാല പൊട്ടിച്ച് മുങ്ങുന്ന ഈ സംഘത്തെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ വെടിവെപ്പുണ്ടായെന്നാണ് പോലീസ് പറയുന്നത്. പോലീസുകാർക്കെതിരെ വെടിയുതിർത്തതോടെയാണ് ഇയാളെ വെടിവച്ച് വീഴ്ത്തിയത്. ഏറ്റുമുട്ടലില്‍ നിരവധി പോലീസുകാര്‍ക്ക് പരുക്കേറ്റു.
ഇയാളുടെ സംഘം ചെന്നൈയില്‍ ആറോളം യുവതികളുടെ മാലകള്‍ കവര്‍ന്നതായി പോലീസ് പറയുന്നു. എട്ട് കേസുകള്‍ ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തതായി പോലീസ് വിശദമാക്കി. ആറ് മാസം മുന്‍പാണ് ഇയാള്‍ മറ്റൊരു മോഷണ കേസില്‍ ജയിലില്‍ നിന്ന് ഇറങ്ങിയത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വിമാനമാര്‍ഗം പ്രമുഖ നഗരങ്ങളില്‍ എത്തിയാണ് ഇവര്‍ മോഷണം നടത്തിയിരുന്നതെന്നും പോലീസ് പറയുന്നു. ഇറാനി ബസ്തിയിലും പരിസരത്തും പോലീസ് നിരീക്ഷണം ശക്തമായതോടെയാണ് മേഖലയിലെ മോഷണ സംഘങ്ങൾ രാജ്യത്തിന്റെ പലമേഖലയിലേക്ക് മോഷണത്തിനെത്താൻ തുടങ്ങിയത്.
<BR>
TAGS : ENCOUNTER | GOLD SNATCHING
SUMMARY : Mumbai’s notorious necklace thief shot dead by Tamil Nadu police
തൃശൂർ: തൃശ്ശൂരില്‍ കൃഷിയിടത്തില്‍ പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഒപ്പം ഉണ്ടായിരുന്ന ഭര്‍ത്താവിനും ഷോക്കേറ്റു.…
തിരുവനന്തപുരം: അമ്മ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് വിവാദത്തില്‍ സൈബർ ആക്രമണം നേരിടുന്നെന്ന് കാട്ടി പരാതി നല്‍കി കുക്കു പരമേശ്വരൻ.…
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ 28 മലയാളികളെ എയർ ലിഫ്റ്റ് ചെയ്‌തതായി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. ഇവരെ…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. എക്കാലത്തേയും ഉയര്‍ന്ന വിലയില്‍ നിന്നും കടന്ന് സ്വര്‍ണം മുന്നോട്ട് കുതിക്കുകയാണ്. ഒരു…
ബെംഗളൂരു: തിരുവനന്തപുരം ബാലരാമപുരം സ്വദേശി എം.സി. അയ്യപ്പൻ (64) ബെംഗളൂരുവില്‍ അന്തരിച്ചു. ബി. നാരായണപുരയിലായിരുന്നു താമസം. ഗരുഡാചാർപാളയത്തെ ലക്ഷ്മി ഷീറ്റ്…
കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച് ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…