മുംബൈ: മുംബൈ എക്‌സ്‌പ്രസ് ഹൈവേയ്ക്കു സമീപം ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. മുംബൈയിലെ എക്‌സ്‌പ്രസ് ഹൈവേയ്ക്ക് സമീപമാണ് അപകടം സംഭവിച്ചത്. പരുക്കേറ്റ 42 പേരെ എംജിഎം ആശുപത്രിയിലും മൂന്നു പേരെ സമീപമുള്ള സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചതായി നവി മുംബൈ ഡിസിപി പങ്കജ് ദഹാനെ അറിയിച്ചു.
ഡോംബിവ്‌ളിയിലെ കേസർ ഗ്രാമത്തിൽ നിന്ന് പന്തർപുരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകട കാരണം വ്യക്തമല്ല. അപകടത്തെ തുടർന്ന് മുമാബായ്-ലോണാവാല പാതയിൽ മൂന്ന് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ക്രെയിൻ ഉപയോഗിച്ച് ബസ് താഴ്ചയിൽ നിന്ന് പുറത്തെടുത്ത ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു.
<BR>
TAGS : ACCIDENT | MUMBAI
SUMMARY : 5 dead after bus collides with tractor and falls downhill in Mumbai; Many people were injured
തിരുവനന്തപുരം: വയോസേവന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നടി ഷീലയ്ക്കും ഗായിക പി കെ മേദിനിക്കുമാണ് പുരസ്‌കാരം. ആജീവനാന്ത സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം.…
കാസറഗോഡ്: ഉദുമയില്‍ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. വലിയവളപ്പിലെ അശ്വിൻ അരവിന്ദ് (18) ആണ് മരിച്ചത്. കിണറിന് മുകളില്‍ സർവ്വീസ്…
കണ്ണൂർ: സിറ്റി പോലീസ് ആസ്ഥാനത്ത് അതിക്രമിച്ചുകയറി പിറന്നാള്‍ ആഘോഷം നടത്തിയവർക്കെതിരെ കേസ്. കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെയാണ് കേസെടുത്തത്. പിറന്നാളാഘോഷത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍…
ബെംഗളൂരു: കേരള ആര്‍ടിസിയുടെ പുതിയ എസി സ്ലീപ്പർ ബസ് അപകടത്തിൽ പെട്ടു. പ്രകാശിന്റെ ബെംഗളൂരു വർക്‌ഷോപ്പിൽ നിന്ന് കേരള ആര്‍ടിസിക്ക്…
ബെംഗളൂരു: മംഗളൂരു-ബെംഗളൂരു റെയില്‍പാതയിലെ സകലേഷ്പൂരിനും സുബ്രഹ്‌മണ്യ റോഡിനും ഇടയില്‍ നടക്കുന്ന വൈദ്യുതീകരണ പ്രവൃത്തികളുടെ ഭാഗമായി ഡിസംബര്‍ 16 വരെ…
ബെംഗളൂരു: മടിക്കേരി തലത്ത്മാർനെ വളവിൽ സ്വകാര്യ ബസ് ബ്രേക്ക് തകരാറിലായതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ഓമ്‌നി വാഹനത്തിൽ ഇടിച്ച് മറിഞ്ഞു…