Categories: NATIONALTOP NEWS

മുംബൈയിൽ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് 5 മരണം; നിരവധി പേർക്ക് പരുക്ക്

മുംബൈ: മുംബൈ എക്‌സ്‌പ്രസ് ഹൈവേയ്ക്കു സമീപം ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. മുംബൈയിലെ എക്‌സ്‌പ്രസ് ഹൈവേയ്ക്ക് സമീപമാണ് അപകടം സംഭവിച്ചത്. പരുക്കേറ്റ 42 പേരെ എംജിഎം ആശുപത്രിയിലും മൂന്നു പേരെ സമീപമുള്ള സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചതായി നവി മുംബൈ ഡിസിപി പങ്കജ് ദഹാനെ അറിയിച്ചു.

ഡോംബിവ്‌ളിയിലെ കേസർ ഗ്രാമത്തിൽ നിന്ന് പന്തർപുരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.  അപകട കാരണം വ്യക്തമല്ല. അപകടത്തെ തുടർന്ന് മുമാബായ്-ലോണാവാല പാതയിൽ മൂന്ന് മണിക്കൂറോളം ​ഗതാ​ഗതം തടസ്സപ്പെട്ടു. ക്രെയിൻ ഉപയോഗിച്ച് ബസ് താഴ്ചയിൽ നിന്ന് പുറത്തെടുത്ത ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു.
<BR>
TAGS : ACCIDENT | MUMBAI
SUMMARY : 5 dead after bus collides with tractor and falls downhill in Mumbai; Many people were injured

Savre Digital

Recent Posts

ലാൻഡിങ്ങിനിടെ ഇൻഡിഗോ വിമാനത്തിന്റെ എൻജിനില്‍ പക്ഷി ഇടിച്ചു; ഒഴിവായത് വൻ ദുരന്തം

ഹൈദരാബാദ്: ലാൻഡ് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനത്തിന്റെ എൻജിനില്‍ പക്ഷി ഇടിച്ചു. ഷംഷാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. 162 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. …

16 minutes ago

ഓപ്പറേഷൻ നുംഖോര്‍: അമിത് ചക്കാലക്കല്‍ വീണ്ടും കസ്റ്റംസിന് മുന്നില്‍ ഹാജരായി

തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസിന് മുന്നില്‍ വീണ്ടും ഹാജരായി നടൻ അമിത് ചക്കാലക്കല്‍. അമിത് ചക്കാലക്കല്‍ രേഖകള്‍ ഹാജരാക്കാനാണ്…

43 minutes ago

നോർക്ക ഐ. ഡി കാർഡ്-ഇന്‍ഷുറന്‍സ് അപേക്ഷകൾ കൈമാറി

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ മല്ലേശ്വരം സോൺ അംഗങ്ങളുടെ രണ്ടാമത്തെ ബാച്ച് നോർക്ക ഐ. ഡി കാർഡ് ആന്റ് ഇൻഷുറൻസ് അപേക്ഷ…

54 minutes ago

അമീബിക് മസ്തിഷ്ക ജ്വരമെന്ന് സംശയം; കോട്ടയം സ്വദേശിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്തു

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരമെന്ന സംശയത്തില്‍ കോട്ടയം സ്വദേശിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്തു. പന്നിയങ്കരയില്‍ കഴിഞ്ഞ ദിവസം മരിച്ച…

1 hour ago

ഷീലയ്ക്കും പികെ മേദിനിക്കും വയോസേവന പുരസ്‌കാരം

തിരുവനന്തപുരം: വയോസേവന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നടി ഷീലയ്ക്കും ഗായിക പി കെ മേദിനിക്കുമാണ് പുരസ്‌കാരം. ആജീവനാന്ത സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം.…

2 hours ago

കിണറിന് മുകളിലെ സര്‍വ്വീസ് ലൈനില്‍ ഓല വീണു; എടുത്തു മാറ്റുന്നതിനിടെ കാല്‍ വഴുതി കിണറ്റില്‍ വീണ് യുവാവ് മരിച്ചു

കാസറഗോഡ്: ഉദുമയില്‍ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. വലിയവളപ്പിലെ അശ്വിൻ അരവിന്ദ് (18) ആണ് മരിച്ചത്. കിണറിന് മുകളില്‍ സർവ്വീസ്…

3 hours ago