Categories: NATIONALTOP NEWS

മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസിൽ നിന്ന് ഇറക്കിവിട്ടെന്ന പരാതിയുമായി അതിഷി

ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസിൽ നിന്ന് ഇറക്കി വിട്ടുവെന്ന ആരോപണവുമായി ഡൽഹി മുഖ്യമന്ത്രി അതിഷി. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തന്റെ സാധനങ്ങൾ ഇവിടെ നിന്നും ഒഴിപ്പിച്ചെന്നും അതിഷി ആരോപിച്ചു. രണ്ട് ദിവസം മുമ്പാണ് അതിഷി ക്യാമ്പ് ഓഫീസായി പ്രവർത്തിക്കുന്ന ഔദ്യോഗിക വസതിയിലേക്ക് താമസം മാറ്റിയത്.

ഡൽഹി സിവിൽ ലൈൻസിലെ ഫ്‌ളാഗ് സ്റ്റാഫ് റോഡിലാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി. അരവിന്ദ് കേജ്രിവാൾ മുഖ്യമന്ത്രി പദം ഒഴിഞ്ഞെങ്കിലും വസതി ഔദ്യോഗികമായി കൈമാറിയിട്ടില്ലെന്നാണ് പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെ ന്യായീകരണം. വീട് ഔദ്യോഗികമായി കൈമാറുന്നതിന് മുമ്പേ അതിഷി അവിടെ സാധനങ്ങളുമായി കയറുകയായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എബി 17 വസതി അതിഷിക്ക് കഴിഞ്ഞ വർഷം മന്ത്രിയെന്ന നിലയിൽ അനുവദിച്ചിരുന്നു. അത് നിലനിൽക്കെയാണ് പ്രോട്ടോകോൾ മറികടന്ന് പുതിയ വീട്ടിലേക്ക് അതിഷി കടന്നുകയറിയതെന്നും ഉദ്യോഗസ്ഥർ ആരോപിച്ചു.

TAGS: NATIONAL | ATISHI
SUMMARY: CM office says Atishi’s belongings forcefully removed from official residence on LG’s order

Savre Digital

Recent Posts

ആധാര്‍ സേവനങ്ങള്‍ക്ക് വില വര്‍ധിക്കും; പുതിയ നിരക്ക് ഒക്ടോബര്‍ ഒന്നുമുതല്‍

ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…

4 hours ago

സ്വകാര്യ ബസുകള്‍ക്കിടയിൽ കൈ പെട്ടു, വിദ്യാർഥിയുടെ കൈവിരൽ അറ്റു

മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…

5 hours ago

ശൗചാലയമെന്ന് കരുതി കോക്പിറ്റിൽ കയറാൻ ശ്രമിച്ചു; വിമാനയാത്രക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെം​ഗളൂരുവിൽ നിന്ന് പുറപ്പെട്ട്…

6 hours ago

പൂജാ അവധി; ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…

7 hours ago

മൈസൂരു ദസറയ്ക്ക് തുടക്കം: ഉദ്ഘാടനം നിർവഹിച്ച് ബാനു മുഷ്താഖ്

ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ​ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…

7 hours ago

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ള അഞ്ചുപേരുടെ ജാമ്യാപേക്ഷയില്‍ നോട്ടീസ്

ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…

8 hours ago