Categories: KARNATAKATOP NEWS

മുഖ്യമന്ത്രി സ്ഥാനം ശിവകുമാറിന് നൽകണമെന്ന ആവശ്യത്തിനെതിരെ റാലി നടത്തുമെന്ന് അഹിന്ദ പക്ഷം

ബെംഗളൂരു: മുഖ്യമന്ത്രി സ്ഥാനം ഡി. കെ. ശിവകുമാറിന് നൽകണമെന്ന ആവശ്യത്തിനെതിരെ സിദ്ധരാമയ്യ പക്ഷം. സംസ്ഥാനത്ത് അഹിന്ദ റാലി നടത്തുമെന്ന് സിദ്ധരാമയ്യയുടെ അനുയായികൾ അറിയിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയെ മാറ്റി ഡി.കെ.ശിവകുമാറിനെ നിയമിക്കണമെന്ന വിശ്വ വൊക്കലിഗര മഹാസംസ്ഥാന മഠത്തിലെ ചന്ദ്രശേഖര സ്വാമിയുടെ ആവശ്യത്തിൽ കർണാടക രാഷ്‌ട്രീയം ചൂടുപിടിച്ചിരുന്നു. ഇതേ തുടർന്നാണ് സംസ്ഥാനത്തെ അഹിന്ദ (പിന്നാക്ക വിഭാഗങ്ങൾ) പ്രവർത്തകർ സിദ്ധരാമയ്യക്ക് പിന്തുണ പ്രഖ്യാപിക്കുകയും ഇത്തരത്തിൽ എന്തെങ്കിലും നീക്കത്തിന് തുടക്കമിട്ടാൽ സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും അറിയിച്ചത്.

അൽപസംഖ്യാതരു (ന്യൂനപക്ഷങ്ങൾ), ഹിന്ദുലിദവരു (പിന്നാക്ക വിഭാഗങ്ങൾ), ദലിതരു (ദലിതർ) എന്നിവർക്കുവേണ്ടി നിലകൊള്ളുന്ന അഹിന്ദ പ്രസ്ഥാനത്തിന്റെ നേതാവാണ് സിദ്ധരാമയ്യ.

സംസ്ഥാനത്ത് കോൺഗ്രസിനെ അധികാരത്തിലെത്തിക്കുന്നതിൽ അഹിന്ദ നിർണായക പങ്ക് വഹിച്ചതായി അഹിന്ദ സംസ്ഥാന പ്രസിഡൻ്റ് പ്രഭുലിംഗ ദൊഡ്ഡമണി പറഞ്ഞു. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 15 ശതമാനം വരുന്ന വൊക്കലിഗ സമുദായത്തിന്റെ സ്വാധീനമുള്ള നേതാവാണ് ഡി.കെ. ശിവകുമാർ. കുറുബ സമുദായത്തിൽ നിന്നുള്ള നേതാവാണ് സിദ്ധരാമയ്യ. ഓഗസ്റ്റിൽ സിദ്ധരാമയ്യയുടെ 77-ാം ജന്മദിനം പ്രമാണിച്ച് അന്നേദിവസം റാലി നടത്താനാണ് തീരുമാനമെന്ന് ദൊഡ്ഡമണി അറിയിച്ചു.

TAGS: KARNATAKA | SIDDARAMIAH
SUMMARY: Supporters plan Ahinda rally to boost Karnataka Chief Minister Siddaramaiah image

Savre Digital

Recent Posts

കണ്ണില്ലാത്ത ക്രൂരത; കൊച്ചിയില്‍ നായക്കുട്ടിയുടെ മുഖത്തേക്ക് രാസലായനി ഒഴിച്ചു, കാഴ്ച നഷ്ടപ്പെട്ടു

കൊച്ചി: പുത്തൻ കുരിശില്‍ മൂന്നു മാസം പ്രായമുള്ള നായക്കുട്ടിയുടെ മുഖത്ത് കെമിക്കല്‍ ലായനി ഒഴിച്ചതായി പരാതി. നായയുടെ കാഴ്ച നഷ്ടപ്പെട്ടു.…

12 minutes ago

ബിജെപി നേതാവ് സി. സദാനന്ദൻ രാജ്യസഭയിലേക്ക്

ന്യൂഡൽഹി: മലയാളിയായ സി.സദാനന്ദൻ ഉൾപ്പടെ നാല് പേരെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത് കേന്ദ്രസർക്കാർ. മുംബൈ ഭീകരാക്രമണ കേസ് പ്രോസിക്യൂട്ടർ ഉജ്വൽ…

16 minutes ago

തമിഴ്‌നാട്ടില്‍ എണ്ണയുമായി വന്ന ചരക്ക് ട്രെയിനിന് തീപിടിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ ഗുഡ്‌സ് ട്രെയിനിന് തീപിടിച്ചു. എണ്ണയുമായി വന്ന ഗുഡ്‌സ് ട്രെയിനിന് തിരുവള്ളൂർ റെയിൽവേ സ്റ്റേഷനു സമീപത്ത് വെച്ചാണ് തീപിടിച്ചത്. …

56 minutes ago

ബെംഗളൂരു വിമാനത്താവളത്തിലൂടെ 2547 ചെഞ്ചെവിയൻ ആമകളെ കടത്താൻ ശ്രമം: യുവാവ് പിടിയിൽ

ബെംഗളൂരു: സിങ്കപ്പൂരിൽ നിന്നു ചെഞ്ചെവിയൻ ആമകളെ (റെഡ് ഇയേഡ് സ്ലൈഡർ ടർട്ടിൽ) കടത്താൻ ശ്രമിച്ച യുവാവ് ബെംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിൽ.…

57 minutes ago

എംഎൽഎമാരെ കൂറുമാറ്റാൻ ബിജെപിയുടെ റെയ്ഡ് ഭീഷണിയെന്ന് ആരോപണം; ഏജന്റുമാർ സമീപിച്ചെന്ന വെളിപ്പെടുത്തലുമായി കോൺഗ്രസ് എംഎൽഎ

ബെംഗളൂരു: സംസ്ഥാനത്ത് അധികാരത്തിലെത്താൻ 55 കോൺഗ്രസ് എംഎൽഎമാരെ കൂറുമാറ്റാൻ ബിജെപി ശ്രമിക്കുന്നെന്ന ആരോപണവുമായി കോൺഗ്രസ് എംഎൽഎ. ബെളഗാവിയിലെ ഹുങ്കുണ്ട് മണ്ഡലത്തിലെ…

1 hour ago

പീഡനത്തിനിരയായ യുവതികളുടെയും സ്കൂൾ വിദ്യാർഥിനികളുടെയും മൃതദേഹം കുഴിച്ചു മൂടിയെന്ന വെളിപ്പെടുത്തൽ; കോടതിയിലെത്തി തെളിവ് നൽകി ശുചീകരണതൊഴിലാളി

ബെംഗളൂരു: ദക്ഷിണ കന്നഡയിൽ ലൈംഗികാതിക്രമത്തിനു ഇരയായ യുവതികളുടെ ഉൾപ്പെടെ നൂറോളം പേരുടെ മൃതദേഹങ്ങൾ രഹസ്യമായി കുഴിച്ചുമൂടിയിട്ടുണ്ടെന്ന വെളിപ്പെടുത്തൽ നടത്തിയ ശുചീകരണതൊഴിലാളി…

2 hours ago