ബെംഗളൂരു: മുടി വൃത്തിയായി കെട്ടിവെച്ചില്ലെന്നാരോപിച്ച് വിദ്യാർഥിനികളുടെ മുടി മുറിച്ച് അധ്യാപകർ. ചന്നപട്ടണ താലൂക്കിലെ അരളസാന്ദ്ര സർക്കാർ സ്‌കൂളിലാണ് സംഭവം. സ്‌കൂൾ ചട്ടപ്രകാരം മുടി രണ്ട് വശത്ത് കെട്ടിവെക്കാത്തതിനാണ് അധ്യാപകരുടെ നടപടി. എട്ടാം ക്ലാസിലെ മൂന്ന് വിദ്യാർഥിനികളുടെ മുടിയാണ് അധ്യാപകർ മുറിച്ചത്.
ഇതോടെ വിദ്യാർഥികൾ രക്ഷിതാക്കളെ വിവരമറിയിക്കുകയായിരുന്നു. ക്ഷുഭിതരായ രക്ഷിതാക്കൾ അധ്യാപകർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ അധികാരികൾക്കും പോലീസിനും പരാതി നൽകി. സ്കൂൾ കായികാധ്യാപകൻ ശിവകുമാർ, അധ്യാപികയായ പവിത്ര എന്നിവർക്കെതിരെയാണ് പരാതി നൽകിയത്. ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസറും, ലോക്കൽ പോലീസും സ്‌കൂളിലെത്തി അന്വേഷണം നടത്തി. അധ്യാപകർക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.
TAGS: KARNATAKA | SCHOOL
SUMMARY: Teachers cut off students’ hair for not tying ponytails at govt school, spark outrage
ഹൈദരാബാദ്: ബേക്കറിയില്‍ നിന്നും വാങ്ങിയ മുട്ട പഫ്‌സില്‍ പാമ്പിനെ കിട്ടയതായി പരാതി. ജാഡ്‌ചെർല മുനിസിപ്പാലിറ്റിയിലെ അയ്യങ്കാർ ബേക്കറിയില്‍ നിന്നും വാങ്ങിയ…
തിരുവനന്തപുരം: നിപാ ബാധയേറ്റ് കോമാവസ്ഥയില്‍ കഴിയുന്ന ആരോഗ്യപ്രവർത്തകൻ ടിറ്റോ തോമസിന്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 17 ലക്ഷം രൂപ…
കൊച്ചി: സിഎംആർഎൽ കേസിൽ ബിജെപി നേതാവ് ഷോണ്‍ ജോർജിന് തിരിച്ചടി. സിഎംആർഎൽ-എക്‌സാലോജിക് ഇടപാടിലെ എസ്എഫ്ഐഒ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കണമെന്ന ഷോൺ…
കുവൈത്ത് സിറ്റി : സമ്പൂര്‍ണ മദ്യനിരോധനം നിലനില്‍ക്കുന്ന കുവൈത്തില്‍ വിഷമദ്യം കഴിച്ച് 10 പേര്‍ മരിച്ചു. വിഷ ബാധ ഏറ്റതിനെതുടര്‍ന്ന്…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ കെ.ആർ.പുരം സോൺ യുവജനവിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഇൻഡിപെൻഡൻസ് കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ് ആഗസ്റ്റ് 17-ന് എ.നാരായണപുരയിലെ…
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യുനമർദ്ദ സ്വാധീനം മൂലം എല്ലാ ജില്ലകളിലും മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിന് മുകളിൽ…