ബെംഗളൂരു: മൈസുരു അർബൻ വികസന അതോറിറ്റിയുടെ (മുഡ) ഭൂമി അഴിമതിക്കേസിൽ ഗവർണറുടെ തീരുമാനത്തെ നിയമപരമായി നേരിടാനൊരുങ്ങി കർണാടക സർക്കാർ. മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാനുളള തീരുമാനത്തിനെതിരെ സർക്കാർ തിങ്കളാഴ്ച ഹർജി നൽകും. മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ മനു അഭിഷേക് സിംഗ്‌വി കർണാടക ഹൈക്കോടതിയിൽ സിദ്ധരാമയ്യയ്ക്കായി ഹാജരാകും. മനു അഭിഷേക് സിംഗ്‌വിയും കപിൽ സിബലുമായി കർണാടക കോൺഗ്രസ് നേതാക്കൾ കേസിന്റെ നിയമ വശങ്ങൾ ചർച്ച ചെയ്തു.
തിങ്കളാഴ്ച 11മണിക്ക് ഗവർണർ താവർ ചന്ദ് ഗെലോട്ടിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ആഹ്വാനം ചെയ്തിട്ടുണ്ട്. ഭൂമി അഴിമതി കേസിലാണ് സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകിയത്. ലേഔട്ട് വികസനത്തിനു ഭൂമി വിട്ടു നൽകുന്നവർക്ക് പകരം ഭൂമി നൽകുന്ന പദ്ധതി പ്രകാരം സിദ്ധരാമയ്യയുടെ ഭാര്യ പാർവ്വതി അനധികൃതമായി 14 പ്ലോട്ടുകൾ കൈക്കലാക്കി എന്നതാണ് പരാതിക്കാധാരമായ സംഭവം. മുഖ്യമന്ത്രിയുടെ ഭാര്യ പാർവതി, മകൻ ഡോ. യതീന്ദ്ര, ഭാര്യാ സഹോദരൻ മല്ലികാർജുൻ സ്വാമി എന്നിവർ ഉൾപ്പടെ ഒമ്പത് പേർക്കെതിരെയാണ് പരാതി ഉയർന്നത്.
എന്നാൽ ആരോപണം തനിക്കും സർക്കാരിനുമെതിരെ നടന്ന ഗൂഢാലോചനയാണെന്നാണ് സിദ്ധരാമയ്യയുടെ പ്രതികരണം. കേസ് നിയമപരമായി നേരിടുമെന്നും കർണാടക മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കർണാടക കോൺഗ്രസിന്റെയും എഐസിസി നേതൃത്വത്തിന്റെയും പൂർണ പിന്തുണ സിദ്ധരാമയ്യയ്ക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.
TAGS: KARNATAKA | SIDDARAMIAH
SUMMARY: Karnataka government moves legally against governors action against siddaramiah
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലക്ഷയം നിർണ്ണയിക്കുന്നതിനായി വെള്ളത്തിനടിയില്‍ റിമോട്ട്‍ലി ഓപ്പറേറ്റഡ് വെഹിക്കിള്‍ (ആർഒവി) ഉപയോഗിച്ചുള്ള പരിശോധന ഇന്ന് ആരംഭിക്കും. അണക്കെട്ടിന്റെ…
കണ്ണൂർ: പാനൂർ പാറാട് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസിൽ തീയിട്ടു. പൂട്ടിയിട്ട ഓഫിസ് വൈകിട്ട് തുറന്നപ്പോഴാണ് സംഭവം അറിയുന്നത്. ഓഫീസിൽ…
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ 'മെഡിസെപ്പിന്റെ' പ്രീമിയം തുക വർധിപ്പിച്ചു. പ്രതിമാസം 500 രൂപയായിരുന്ന…
തൃശൂർ: പാലക്കാട് വാളയാറിൽ വംശീയ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഛത്തിസ്ഗഢ് സ്വദേശി രാം നാരായൺ ഭാഗേലിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.…
ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ നിന്ന് കണ്ണൂരേക്കും കൊല്ലത്തെക്കും സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് ദക്ഷിണ പശ്ചിമ റെയില്‍വേ.…
തിരുവനന്തപുരം: കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ വോട്ടര്‍ പട്ടികയുടെ തീവ്ര പരിശോധനക്ക് ശേഷമുള്ള കരട് വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും.…