ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് എംഎൽഎ ജി.ടി. ദേവഗൗഡക്കെതിരെ പരാതി നൽകി സാമൂഹിക പ്രവർത്തകൻ സ്നേഹമയി കൃഷ്ണ. മുഡയുടെ 50:50 ക്രമപ്രകാരം സ്ഥലം അനുവദിച്ചതിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് പരാതി. ദേവഗൗഡ തന്റെ സ്വാധീനം ദുരുപയോഗം ചെയ്തുവെന്ന് ലോകായുക്ത എസ്.പിക്ക് നൽകിയ പരാതിയിൽ കൃഷ്ണ ആരോപിച്ചു.
കോടതിയിൽ കേസിൽ ഉൾപ്പെട്ടിരിക്കുന്ന ഭൂമിക്ക് നിയമവിരുദ്ധമായി നഷ്ടപരിഹാരം നൽകിയെന്നാണ് പരാതിയിലുള്ളത്. ചൗഡയ്യ എന്ന വ്യക്തിയുടെ പേരിൽ 44,736 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ആറ് പ്ലോട്ടുകൾ അനുവദിക്കാൻ ജി.ടി. ദേവഗൗഡ തന്റെ സ്വാധീനം ദുരുപയോഗം ചെയ്തിരുന്നു. ഇതിൽ, വിജയനഗറിലെ രണ്ട് പ്ലോട്ടുകൾ ദേവഗൗഡയുടെ മകൾ അന്നപൂർണ്ണയും മരുമകൻ വിശ്വേശ്വരയ്യയും ഏറ്റെടുത്തതായുമാണ് ആരോപണം.
പ്ലോട്ടുകൾ ആർടിസി രേഖകളിൽ സർക്കാർ ഭൂമിയായി തരംതിരിച്ചിട്ടുണ്ടെന്നും അവ ഇപ്പോഴും കേസിലാണെന്നും പരാതിക്കാരൻ പറഞ്ഞു. മുഡയുടെ അധികാരപരിധിയിൽ വരുന്നതല്ലാത്ത ഭൂമി 50:50 പ്രകാരമുള്ള ലേഔട്ടിനുള്ള നഷ്ടപരിഹാരത്തിന്റെ മറവിൽ ഉൾപ്പെടുത്തിയെന്നും ആരോപണമുണ്ട്. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് കൃഷ്ണ ആവശ്യപ്പെട്ടു.
TAGS: KARNATAKA | MUDA SCMA
SUMMARY: Lokayukta complaint filed against G.T. Devegowda
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…
ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡൻ്റ് കെ. ബി. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പത്തംഗ…
പത്തനംതിട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…
ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരം.…