Categories: KARNATAKATOP NEWS

മുഡ; ഭൂമി അനുവദിക്കുന്നതിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതായി ഇഡി

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ (മുഡ) ഭൂമി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി. എം. പാർവതിക്ക് അനുവദിച്ചത് കൂടാതെ 14 പേർക്ക് അനധികൃതമായ രീതിയിൽ മുഡ ഭൂമി അനുവദിച്ചിട്ടുണ്ടെന്ന് ഇഡി വെളിപ്പെടുത്തി.

ഇതിൽ പല ഭൂമികളും ബിനാമി പേരുകളിലേക്കാണ് മാറ്റിയിട്ടുള്ളത്. 1095 സൈറ്റുകളാണ് ബിനാമി പേരുകളിലേക്ക് അനുവദിച്ചതായി കണ്ടെത്തിയിരിക്കുന്നത്. സിദ്ധരാമയ്യയുടെ പേഴ്‌സണൽ അസിസ്റ്റൻ്റുമാരിൽ ഒരാളായ എസ്.ജി. ദിനേശ് കുമാർ എന്ന സി. ടി. കുമാർ മുഡ ഭൂമി അനുവദിക്കുന്നതിൽ തന്റെ സ്വാധീനം ചെലുത്തിയതിൻ്റെ തെളിവുകൾ കണ്ടെത്തിയതായും ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു. 700 കോടിയിലധികം വിപണി മൂല്യമുള്ള 1,095 സൈറ്റുകൾ നിയമവിരുദ്ധമായി പലർക്കും അനുവദിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

ഇത്തരം അനധികൃത സൈറ്റ് അലോട്ട്‌മെൻ്റുകളുടെ ഗുണഭോക്താക്കൾ റിയൽ എസ്റ്റേറ്റ് ബിസിനസുകാരും മറ്റ്‌ സ്വാധീനമുള്ള വ്യക്തികളുമാണെന്ന് ഇഡി അന്വേഷണത്തിൽ കണ്ടെത്തി. സിദ്ധരാമയ്യ, പാർവതി, മുഖ്യമന്ത്രിയുടെ ഭാര്യാസഹോദരൻമാരായ മല്ലികാർജുന സ്വാമി, ദേവരാജു എന്നിവർക്കെതിരെയാണ് നിലവിൽ മുഡ അഴിമതിയുമായി ബന്ധപ്പെട്ട് ഇഡി കേസെടുത്തിട്ടുള്ളത്.

മുഡയുടെ കീഴിലുള്ള 50:50 ഭൂമി കൈമാറ്റ പദ്ധതിയുമായി ബന്ധപ്പെട്ടാണ് സിദ്ധരാമയ്യയ്ക്കും കുടുംബത്തിനുമെതിരെ അഴിമതി ആരോപണം ഉയർന്നത്. ലേഔട്ടുകളുടെ വികസനത്തിനായി ഭൂമി വിട്ടുനൽകുന്ന വ്യക്തികൾക്കു പകരം ഭൂമി മറ്റൊരിടത്തു നൽകുന്ന പദ്ധതിയാണിത്.

TAGS: KARNATAKA | MUDA SCAM
SUMMARY: Evidence of irregularities in Siddaramaiah’s wife case, says ED

Savre Digital

Recent Posts

‘ദിലീപിനെതിരെ സംസാരിച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കും’: ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഭീഷണി സന്ദേശം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിക്ക് പിന്നാലെ തന്റെ നിലപാടുകള്‍ ശക്തമായി തുടരുന്ന ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മിക്ക് നേരെ…

13 minutes ago

കന്നഡ ഭാഷാപഠന ക്ലാസ്; പുതിയ ബാച്ച് ആരംഭിക്കുന്നു

ബെംഗളൂരു: വൈറ്റ്ഫീൽഡ്, ശ്രീ സരസ്വതി എജ്യുക്കേഷൻ ട്രസ്‌റ്റ് കന്നഡ വികസന അതോറിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ കന്നഡ ഭാഷാപഠന ക്ലാസിന്റെ…

40 minutes ago

മജെസ്റ്റിക് അയ്യപ്പ ക്ഷേത്രം മണ്ഡലപൂജ 27ന്

ബെംഗളുരു: മജെസ്റ്റിക് അയ്യപ്പ ക്ഷേത്രത്തിലെ മണ്ഡലപൂജ 27ന് രാവിലെ 6.30 ന് മഹാഗണപതി ഹോമത്തോട് കൂടി ആരംഭിക്കും, 7.30 ന്…

52 minutes ago

അതിജീവിതയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസ്; സന്ദീപ് വാര്യര്‍ക്ക് മുൻകൂര്‍ ജാമ്യം

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യർക്ക് തിരുവനന്തപുരം ജില്ലാ…

1 hour ago

വാളയാറിലെ ആള്‍ക്കൂട്ടക്കൊല; അഞ്ചുപേര്‍ അറസ്റ്റില്‍

പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട ആക്രമണത്തില്‍ ഇതരസംസ്ഥാന തൊഴിലാളി മർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ അഞ്ചു പേർ അറസ്റ്റില്‍. അട്ടപ്പള്ളം സ്വദേശികളായ…

2 hours ago

മരണത്തിലും തണലായി ഒമ്പതുകാരൻ; നിലമേല്‍ അപകടത്തില്‍ മരിച്ച ദേവപ്രയാഗിൻ്റെ അവയവങ്ങള്‍ ദാനം ചെയ്തു

തിരുവനന്തപുരം: നിലമേലിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരൻ ദേവപ്രയാഗിൻ്റെ അവയവങ്ങള്‍ ദാനം ചെയ്തു. തിരുമല ആറാമടയില്‍ നെടുമ്പറത്ത്…

3 hours ago