Categories: KARNATAKATOP NEWS

മുഡ; സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ച് കർണാടക ഹൈക്കോടതി

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ച് കർണാടക ഹൈക്കോടതി. കേസിൽ തനിക്കെതിരെ അന്വേഷണത്തിന് അനുമതി നൽകിയ ഗവർണറുടെ നടപടി ശരിവച്ച സിംഗിൾ ജഡ്ജി ബെഞ്ചിൻ്റെ ഉത്തരവ് ചോദ്യം ചെയ്ത് സിദ്ധരാമയ്യ സമർപ്പിച്ച അപ്പീലിലാണ്  സംസ്ഥാന സർക്കാരിനും കേസിലെ പരാതിക്കാർക്കും ഹൈക്കോടതി നോട്ടീസ് അയച്ചത്.

ചീഫ് ജസ്റ്റിസ് എൻ. വി.അഞ്ജാരിയ, ജസ്റ്റിസ് കെ. വി.അരവിന്ദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. വിഷയത്തിൽ കൂടുതൽ വാദം കേൾക്കുന്നതിനായി അടുത്ത ജനുവരി 25ന് മാറ്റി. സിംഗിൾ ജഡ്‌ജി ബെഞ്ചിൻ്റെ വിധി ചോദ്യം ചെയ്‌ത് ഒക്ടോബർ 24ന് മുഖ്യമന്ത്രി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയിരുന്നു.

മലയാളിയായ സാമൂഹിക പ്രവർത്തകൻ ടി. ജെ. എബ്രഹാം, പ്രദീപ് കുമാർ, സ്‌നേഹമയി കൃഷ്ണ എന്നിവർ സമർപ്പിച്ച മൂന്ന് ഹർജികളുടെ അടിസ്ഥാനത്തിലാണ് സിദ്ധരാമയ്യയെ വിചാരണ ചെയ്യാൻ ഗവർണർ അനുമതി നൽകിയത്.

മുഡ കേസിൽ വൻ ക്രമക്കേട് നടന്നതിന് തെളിവ് കണ്ടെത്തിയെന്നും എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് കഴിഞ്ഞ ദിവസം ലോകായുക്തയ്ക്ക് നൽകിയ കത്തിൽ വെളിപ്പെടുത്തിയിരുന്നു. 1095 പ്ലോട്ടുകൾ ബിനാമി പേരുകളിലോ വഴിവിട്ടോ ആണ് കൈമാറിയതെന്നും ഇഡി കണ്ടെത്തിയതായി പറഞ്ഞു. ഇവയ്ക്ക് എല്ലാം ചേർത്ത് മതിപ്പ് വില ഏതാണ്ട് 700 കോടിയെന്നാണ് ഇഡി വ്യക്തമാക്കിയത്.

TAGS: KARNATAKA | MUDA SCAM
SUMMARY: HC issues notice on CM Siddaramaiah’s appeal against single bench order

Savre Digital

Recent Posts

‘ആര്‍ക്കും സമീപിക്കാവുന്ന ഊഷ്മളമായ വ്യക്തിത്വം’; പിണറായി വിജയനോടൊപ്പമുളള സെല്‍ഫി പങ്കുവച്ച്‌ അഹാന

കൊച്ചി: വിമാനയാത്രയ്ക്കിടയില്‍ യാദൃച്ഛികമായി മുഖ്യമന്ത്രിയെ കണ്ടുമുട്ടിയപ്പോഴത്തെ സെല്‍ഫി ചിത്രത്തിനൊപ്പം കുറിപ്പുമായി നടി അഹാന കൃഷ്ണ. 'ആര്‍ക്കും സമീപിക്കാവുന്ന ഊഷ്മള വ്യക്തിത്വം.…

10 minutes ago

ദീപ്തി വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും 15-ന്

ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്റെ 31-ാമത് വാര്‍ഷിക പൊതുയോഗവും, കുടുംബ സംഗമവും 15 ന് രാവിലെ 10.30-ന് ദാസറഹള്ളി ചൊക്കസാന്ദ്ര…

49 minutes ago

വോട്ടർ പട്ടിക ക്രമക്കേട്; അന്വേഷണം ആരംഭിച്ച് കർണാടക സർക്കാർ

ബെംഗളൂരൂ: കർണാടകയിലെ വോട്ടർപട്ടിക ക്രമക്കേട് ആരോപണത്തില്‍ അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ നിയമ വകുപ്പിനാണ് മുഖ്യമന്ത്രി നിർദേശം…

1 hour ago

കെഎന്‍എസ്എസ് ദാസറഹള്ളി കരയോഗം സില്‍വര്‍ ജൂബിലി ആഘോഷം 31 ന്

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി ദാസറഹള്ളി കരയോഗം സില്‍വര്‍ ജൂബിലി ആഘോഷം സ്വരരാഗ സംഗമം ഓഗസ്റ്റ് 31 ന്…

2 hours ago

തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപം കാര്‍ ഫൂട്ട്പാത്തിലേക്ക് ഇടിച്ചുകയറി; നാലു പേരുടെ നില ഗുരുതരം

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപം അമിതവേഗതയിലെത്തിയ കാര്‍ ഫൂട്ട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. കാര്‍…

2 hours ago

കേരളത്തിൽ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കില്ല; മന്ത്രി കെ കൃഷ്ണന്‍ കുട്ടി

തിരുവനന്തപുരം: കേരളത്തിൽ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തില്ല. വൈദ്യുതി വാങ്ങാനുള്ള കരാറിന്…

3 hours ago