Categories: KARNATAKATOP NEWS

മുഡ; സിദ്ധരാമയ്യയുടെ ഭാര്യക്കും, നഗര വികസന മന്ത്രിക്കുമുള്ള ഇഡി നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി.എം പാർവ്വതിക്കും ന​ഗര വികസന മന്ത്രി ബൈരതി സുരേഷിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അയച്ച നോട്ടീസ് കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. ജനുവരി 28ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ വേണ്ടിയാണ് ഇഡി ഇരുവർക്കും നോട്ടീസ് അയച്ചിരുന്നത്. സിദ്ധരാമയ്യ ഒന്നാം പ്രതിയായ കേസിൽ ഭാര്യ ബി.എം പാർവ്വതി, സഹോദരൻ ബി.എം മല്ലികാർജുന സ്വാമി എന്നിവർ യഥാക്രമം രണ്ടും മൂന്നും പ്രതികളാണ്.

സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ ഭാര്യക്ക് നഷ്ടപരിഹാരമായി ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ടതാണ് മുഡ കുംഭകോണം. ഭൂമി കൈമാറ്റത്തിൽ ക്രമക്കേടുകൾ നടന്നതായും ഇത് സംസ്ഥാന ഖജനാവിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയതായും സാമൂഹിക പ്രവർത്തകർ ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി ഭൂമി അഴിമതിക്കേസിൽ കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇഡി അന്വേഷണം ആരംഭിക്കുന്നത്.

ഭാര്യക്ക് ലഭിച്ച മുഡ ഭൂമി 1998 ൽ സഹോദരൻ മല്ലികാർജുന സമ്മാനമായി നൽകിയതാണെന്ന് സിദ്ധരാമയ്യ അവകാശപ്പെട്ടിരുന്നു. എന്നാൽ 2004ൽ മല്ലികാർജുന ഇത് നിയമവിരുദ്ധമായി സ്വന്തമാക്കിയെന്നും സർക്കാർ, റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജ രേഖകൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്തെന്നും ആക്ടിവിസ്റ്റ് സ്നേഹമയി കൃഷ്ണ വെളിപ്പെടുത്തിയിരുന്നു.

TAGS: KARNATAKA | MUDA SCAM
SUMMARY: Karnataka HC stays ED summons to CM Siddaramaiah’s wife, minister Byrathi Suresh

Savre Digital

Recent Posts

വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് പേ​ര് നീ​ക്കി​യ ന​ട​പ​ടി; ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച് വൈ​ഷ്ണ സു​രേ​ഷ്

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടിയിൽ ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ് സ്ഥാനാർഥി. തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡ്…

5 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: ആലപ്പുഴ മാവേലിക്കര ഓലകെട്ടിയമ്പലം ഭഗവതിപ്പാടി പനമ്പിള്ളി വീട്ടില്‍ നാരായണന്‍ രാജന്‍ പിള്ള (എന്‍ആര്‍ പിള്ള- 84) ബെംഗളൂരുവില്‍ അന്തരിച്ചു.…

5 hours ago

‘സർഗ്ഗസംഗമം’; ഉദ്യാന നഗരിയിലെ എഴുത്തുകാരുടെ ഒത്തുച്ചേരല്‍ വേറിട്ട അനുഭവമായി

ബെംഗളൂരു: ബെംഗളൂരുവിലെ മലയാളി വായനക്കാര്‍ക്ക് പുതു അനുഭവം സമ്മാനിച്ച് 'സർഗ്ഗസംഗമം'. ഈസ്റ്റ്‌ കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നഗരത്തിലെ മലയാളി…

6 hours ago

ചെങ്കോട്ട സ്‌ഫോടനം; ഡോക്ടര്‍ ഉമര്‍ നബിയുടെ സഹായി പിടിയിലായി

ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട സ്ഫോ​ട​ന​ത്തി​ൽ ഒ​രാ​ളെ കൂ​ടി അറസ്റ്റ് ചെയ്തു. ഉമർ നബിയുടെ സഹായി അ​മീ​ർ റ​ഷീ​ദ് അ​ലി എ​ന്ന​യാ​ളാ​ണ് അറസ്റ്റിലായത്.…

7 hours ago

അനീഷ് ജോർജിന്റെ മരണം; നാളെ ബിഎൽഒമാർ ജോലി ബഹിഷ്‌കരിക്കും

കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം. നാളെ ജോലിയിൽനിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കാൻ ബി.എൽ.ഒമാർ…

8 hours ago

എസ്.ഐ.ആർ എന്യൂമറേഷൻ; സൗജന്യ സഹായ സേവനവുമായി എം.എം.എ

ബെംഗളൂരു: വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിൻ്റെ(എസ്ഐആർ) ഭാഗമായുള്ള എന്യൂമറേഷൻ ഫോറം പൂരിപ്പിക്കുന്നതിനും അനുബന്ധ കാര്യങ്ങൾക്കും പൊതുജനങ്ങളെ സഹായിക്കുന്നതിന് മലബാർ മുസ്ലിം…

8 hours ago