മുണ്ടക്കൈ ചൂരല്‍മല ദുരന്തം; ഹൈക്കോടതി കേസ് പരിഗണിക്കുന്നത് മാറ്റി

കൊച്ചി: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ ഫയലില്‍ സ്വീകരിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി. കേന്ദ്രം എത്ര തുക നല്‍കുമെന്ന കാര്യം ഈ മാസം തന്നെ കോടതിയെ അറിയിക്കുമെന്ന് കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി. അത് കൂടാതെ സംസ്ഥാന സര്‍ക്കാരിന്റെ കയ്യില്‍ ഫണ്ട് ഉണ്ടെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.

എന്നാല്‍ ദുരന്തം ഉണ്ടായി മാസങ്ങള്‍ പിന്നിട്ടിട്ടും, കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിച്ചില്ലെന്ന് കേരളം കോടതിയില്‍ പറഞ്ഞു. പ്രത്യേക പ്രതിനിധി കെ വി തോമസിന് കേന്ദ്രം അയച്ച കത്ത് കോടതി പരിശോധിച്ചു. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ ആകില്ലെന്നു കേന്ദ്രം അറിയിച്ചെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. നിലവില്‍ അനുവദിച്ചതിനേകാല്‍ കൂടുതല്‍ തുക അനുവദിക്കാന്‍ ആവില്ലെന്ന് കേന്ദ്രം അറിയിച്ചതായും സര്‍ക്കാര്‍ വ്യക്തമാക്കി.

കൂടുതല്‍ സഹായം നല്‍കാന്‍ താല്പര്യമില്ല എന്നാണ് കേന്ദ്രത്തിന്റെ കത്ത് സൂചിപ്പിക്കുന്നത് എന്നും ചൂണ്ടിക്കാട്ടി. അതേസമയം, കൂടുതല്‍ സഹായം അനുവദിക്കില്ല എന്ന് കേന്ദ്രം കത്തില്‍ പറഞ്ഞിട്ടുണ്ടോ എന്ന് കോടതി ആരാഞ്ഞു. നാല് മാസമായി ദുരന്തം നടന്നിട്ടെന്നും ഇതുവരെ അടിയന്തിര ധനസഹായം പോലും പ്രഖ്യാപിച്ചിട്ടില്ലെന്നും സംസ്ഥാനം ഇതിന് മറുപടി നല്‍കി.

ദുരിത ബാധിതര്‍ക്കായി നല്‍കി വരുന്ന ധനസഹായം 30 ദിവസം കൂടി നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ഉന്നതലകമ്മിറ്റി പരിശോധന നടത്തുന്നു എന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. കെ വി തോമസിന് അയച്ച കത്തിനെ കുറിച്ച്‌ കേന്ദ്രത്തോട് കോടതി ചോദിച്ചു.

കത്തിന്റെ പശ്ചാത്തലം എന്ത് എന്നായിരുന്നു ചോദ്യം. കത്തിന്റെ പശ്ചാത്തലം വ്യക്തമല്ലെന്നും പരിശോധിക്കാമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേന്ദ്രത്തിനു നല്‍കാന്‍ ആവുന്ന തുകയുടെ കാര്യം ഈ മാസം തന്നെ കോടതിയെ അറിയിക്കും.

TAGS : WAYANAD LANDSLIDE | HIGH COURT
SUMMARY : Mundakai Churalmala disaster; The High Court adjourned the case

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ അതിതീവ്രമഴ; 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മെസ്സിയുടെ പേരില്‍ തട്ടിപ്പ്; റിപ്പോര്‍ട്ട് കൈമാറി ഡിജിപി, കേസെടുക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയുടെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍...

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ എഐസിസിക്ക് പരാതി നല്‍കി അടൂര്‍ പ്രകാശ്

തിരുവനന്തപുരം: യുഡിഎഫില്‍ പരസ്പര കൂടിയാലോചന നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പാർട്ടി ദേശീയ അധ്യക്ഷൻ...

വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് ശാസ്ത്രജ്ഞര്‍ക്ക്; ഒപ്‌റ്റോജെനെറ്റിക്‌സ് ഗവേഷണത്തിന് അംഗീകാരം

സ്ററോക്ക്ഹോം: ഈ വർഷത്തെ നൊബേല്‍ സമ്മാന വാരത്തിന് സ്വീഡനിലെ സ്റ്റോക്ക്ഹോമില്‍ തുടക്കമായി....

വിമാന യാത്രക്കാര്‍ക്ക് വൻ തിരിച്ചടി; ഒക്ടോബര്‍ 6 മുതല്‍ ഇന്ധന നിരക്ക് കൂട്ടാൻ ഇൻഡിഗോ

ന്യൂഡല്‍ഹി: മിഡില്‍ ഈസ്റ്റിലെ സംഘർഷങ്ങളെ തുടർന്ന് വിമാന ഇന്ധന വിലയിലുണ്ടായ വൻ...

പത്തനാപുരത്ത് തൊഴിലുറപ്പ് തൊഴിലാളിയായ വയോധികയെ ചവിട്ടിക്കൊന്നു

കൊല്ലം: തൊഴിലുറപ്പ് തൊഴിലാളിയായ വയോധികയെ കാട്ടാന ചവിട്ടിക്കൊന്നു. കൊല്ലം പത്തനാപുരത്ത് രാവിലെ...

ഗ്യാനേഷ് കുമാറിനെതിരായ ഹർജി; തിരഞ്ഞടുപ്പ് കമ്മീഷന് നോട്ടിസ് നല്‍കി സുപ്രിംകോടതി

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ഹർജിയില്‍ വിശദീകരണം തേടി...

ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യം; ലൈഫ് പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ നിര്‍ധനര്‍ക്കു വീടുകള്‍ നിര്‍മിക്കുന്നതിന് ഇടതു സര്‍ക്കാര്‍ നടപ്പാക്കിയ ലൈഫ്...

Related Articles

Popular Categories