കൊച്ചി: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ ഫയലില്‍ സ്വീകരിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി. കേന്ദ്രം എത്ര തുക നല്‍കുമെന്ന കാര്യം ഈ മാസം തന്നെ കോടതിയെ അറിയിക്കുമെന്ന് കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി. അത് കൂടാതെ സംസ്ഥാന സര്‍ക്കാരിന്റെ കയ്യില്‍ ഫണ്ട് ഉണ്ടെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.
എന്നാല്‍ ദുരന്തം ഉണ്ടായി മാസങ്ങള്‍ പിന്നിട്ടിട്ടും, കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിച്ചില്ലെന്ന് കേരളം കോടതിയില്‍ പറഞ്ഞു. പ്രത്യേക പ്രതിനിധി കെ വി തോമസിന് കേന്ദ്രം അയച്ച കത്ത് കോടതി പരിശോധിച്ചു. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ ആകില്ലെന്നു കേന്ദ്രം അറിയിച്ചെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. നിലവില്‍ അനുവദിച്ചതിനേകാല്‍ കൂടുതല്‍ തുക അനുവദിക്കാന്‍ ആവില്ലെന്ന് കേന്ദ്രം അറിയിച്ചതായും സര്‍ക്കാര്‍ വ്യക്തമാക്കി.
കൂടുതല്‍ സഹായം നല്‍കാന്‍ താല്പര്യമില്ല എന്നാണ് കേന്ദ്രത്തിന്റെ കത്ത് സൂചിപ്പിക്കുന്നത് എന്നും ചൂണ്ടിക്കാട്ടി. അതേസമയം, കൂടുതല്‍ സഹായം അനുവദിക്കില്ല എന്ന് കേന്ദ്രം കത്തില്‍ പറഞ്ഞിട്ടുണ്ടോ എന്ന് കോടതി ആരാഞ്ഞു. നാല് മാസമായി ദുരന്തം നടന്നിട്ടെന്നും ഇതുവരെ അടിയന്തിര ധനസഹായം പോലും പ്രഖ്യാപിച്ചിട്ടില്ലെന്നും സംസ്ഥാനം ഇതിന് മറുപടി നല്‍കി.
ദുരിത ബാധിതര്‍ക്കായി നല്‍കി വരുന്ന ധനസഹായം 30 ദിവസം കൂടി നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ഉന്നതലകമ്മിറ്റി പരിശോധന നടത്തുന്നു എന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. കെ വി തോമസിന് അയച്ച കത്തിനെ കുറിച്ച് കേന്ദ്രത്തോട് കോടതി ചോദിച്ചു.
കത്തിന്റെ പശ്ചാത്തലം എന്ത് എന്നായിരുന്നു ചോദ്യം. കത്തിന്റെ പശ്ചാത്തലം വ്യക്തമല്ലെന്നും പരിശോധിക്കാമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേന്ദ്രത്തിനു നല്‍കാന്‍ ആവുന്ന തുകയുടെ കാര്യം ഈ മാസം തന്നെ കോടതിയെ അറിയിക്കും.
TAGS : WAYANAD LANDSLIDE | HIGH COURT
SUMMARY : Mundakai Churalmala disaster; The High Court adjourned the case
ചെന്നൈ: നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക…
കൊച്ചി: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍ ബിജെപിയില്‍ ചേര്‍ന്നു. ആര്‍എസ്പി സ്ഥാനാര്‍ഥിയായാണ് ഇവര്‍ കഴിഞ്ഞ തവണ നഗരസഭയിലേക്ക്…
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. 2002ലെ പിഎംഎൽഎ നിയമപ്രകാരമാണ് നടപടി.…
കൊച്ചി: മദർ ഏലിശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍. വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയില്‍ നടന്ന…
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച് യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ യൂട്യൂബർ എഡിറ്റർ ഷാജൻ സ്കറിയക്ക് മുൻകൂർ…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14 ന് ബിഇഎംഎല്‍ ലേഔട്ടിലുള്ള സമാജം ആസ്ഥാനത്തുവെച്ചായിരിക്കും മത്സരം. കേരളത്തിന്റെ…