▪️ മന്ത്രി കെ. രാജൻ.
വയനാട്: മുണ്ടക്കൈ പുനരധിവാസവത്തില്‍ ഇപ്പോള്‍ പുറത്തുവിട്ട ലിസ്റ്റ് അന്തിമമല്ലെന്ന് റവന്യു മന്ത്രി കെ.രാജൻ. പരാതി നല്‍കാൻ 15 ദിവസത്തെ സമയമുണ്ടെന്നും മുഴുവൻ പരാതിയും പരിശോധിച്ച് നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സർക്കാരിന്റെ ലക്ഷ്യം ആരെയും ഒഴിവാക്കല്‍ അല്ലെന്നും, എല്ലാവരെയും ഉള്‍പ്പെടുത്തിയാണ് പുനരധിവാസമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ദുരന്തത്തില്‍ വീട് പൂര്‍ണമായി നഷ്ടമായവര്‍, വീട് പൂര്‍ണമായും നഷ്ടമായില്ലെങ്കിലും അവിടേക്ക് ഇനി പോകാന്‍ കഴിയാത്തവര്‍ എന്നിങ്ങനെ രണ്ട് ഘട്ടത്തിലായാണ് പട്ടിക നടപ്പിലാക്കുന്നത്. ഒന്നാമത്തെ ലിസ്റ്റ് ആണ് ഇപ്പോള്‍ തയ്യാറാക്കിയിട്ടുള്ളത്. ദുരന്തത്തില്‍പ്പെട്ട ഒരാളെ പോലും ഒഴിവാക്കില്ല. കോടതിയിലെ തീരുമാനം കൂടി വന്നാല്‍ വേഗത്തില്‍ പുനരധിവാസം നടക്കുമെന്നും മന്ത്രി പറഞ്ഞു.
TAGS : WAYANAD LANDSLIDE
SUMMARY : Mundakai Rehabilitation; Minister K Rajan said that the released list is not final
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 360 രൂപയാണ് കുറഞ്ഞത്. 1,13,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന്…
മുവാറ്റുപുഴ: മുവാറ്റുപുഴ ആവോലിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാർഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വാഴക്കുളം വെട്ടിക്കാട്ടുകുടി സന്തോഷിന്റെ മകന്‍ പ്ലസ്‌ടു…
ബെംഗളൂരു: നിയന്ത്രണംവിട്ട ചരക്കുലോറി ബസ്, കാർ, 5 ബൈക്കുകൾ എന്നിവയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 4 പേർ മരിച്ചു. 25 പേർക്കു…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ ഉയർന്ന താപനിലയ്ക്ക് സാധ്യത. 12 ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുകയാണ്. വയനാട് ഇടുക്കി…
ചെന്നെെ: തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണ ശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ മരണം 24 ആയി. വിരുദുനഗർ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ…
തൃശ്ശൂർ: വിസ്മയക്കാഴ്ചകളുമായി തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറും. ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. രാവിലെ 11 മണിയോടെ തിരുവമ്പാടിയിലാണ് ആദ്യം കൊടിയേറുന്നത്. തൊട്ടുപിന്നാലെ…