KERALA

നെട്ടയത്ത് ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം

തിരുവനന്തപുരം: നെട്ടയം മലമുകളില്‍ ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷത്തില്‍ പോലീസുകാര്‍ക്ക് മര്‍ദനമേറ്റു. പോലീസ് മര്‍ദ്ദിച്ചതായി ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷനു മുന്നിലെ റോഡ് ഉപരോധിച്ചു. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സംഘത്തെ ബിജെപി പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.

വെകിട്ട് 6 മണിക്ക് ആണ് സംഘര്‍ഷം തുടങ്ങിയത്. രണ്ട് വീട്ടുകാര്‍ തമ്മില്‍ ഉള്ള പ്രശ്‌നം ആണ് സംഘര്‍ഷമായി മാറിയതെന്നാണ് വിവരം. ബിജെപി പ്രവര്‍ത്തകയ്ക്ക് നേരെ ഈ പ്രദേശത്തെ ഒരാള്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്നും അത് ചോദിക്കാനെത്തിയതാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നും ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. പോലീസ് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മൃഗീയമായി ലാത്തിച്ചാര്‍ജ് നടത്തിയെന്നും ആരോപണമുണ്ട്. പുറത്ത് നിന്ന് ആരും എത്തിയില്ലെന്നും പോലീസ് പ്രശ്‌നം ഗുരുതരമാക്കിയെന്നും ഇവര്‍ ആരോപിക്കുന്നു.

എന്നാല്‍, രാഷ്ട്രീയ സംഘഷമല്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രദേശത്തെ ഒരു യുവാവിനെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദിക്കുകയായിരുന്നുവെന്നും അത് ചോദ്യം ചെയ്തതാണ് ഇത്തരമൊരു പ്രശ്‌നത്തിലേക്ക് എത്തിയതെന്നും നാട്ടുകാര്‍ പറഞ്ഞു. യുവാവിനെതിരെ ബിജെപി കൊടുക്കാന്‍ ശ്രമിച്ചത് കള്ളപരാതിയെന്നും സംഘര്‍ഷം തുടങ്ങാന്‍ കാരണം അതിര്‍ത്തി പ്രശ്‌നമെന്നും നാട്ടുകാര്‍ പറഞ്ഞു. ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകര്‍ കടന്നുകയറി ആക്രമിച്ചുവെന്നും ആരോപണമുണ്ട്.
SUMMARY: Clash between BJP workers and locals in Nettayam

NEWS DESK

Recent Posts

തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

തൃശ്ശൂർ: വിസ്മയക്കാഴ്ചകളുമായി തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറും. ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. രാവിലെ 11 മണിയോടെ തിരുവമ്പാടിയിലാണ് ആദ്യം കൊടിയേറുന്നത്. തൊട്ടുപിന്നാലെ…

1 minute ago

ബെംഗളൂരുവിൽ താമസസ്ഥലത്ത് ആക്രമിച്ച് കവർച്ച; 2 മലയാളി വിദ്യാർഥികൾ ആശുപത്രിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ താമസസ്ഥലത്ത് എത്തിയ 6 അംഗ സംഘം മലയാളി വിദ്യാർഥികളെ ആക്രമിച്ചു‌ കവർച്ച നടത്തി. കൊണനകുണ്ടയിൽ വെള്ളിയാഴ്ച അർധരാത്രിയിലാണ്…

17 minutes ago

ഹോർമുസിൽ യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പൽ പിടിച്ചെടുത്തെന്ന് ട്രംപ്

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ചരക്കുകപ്പൽ പിടിച്ചെടുത്തതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിയൻ…

1 hour ago

അമേരിക്കയിലെ ലൂസിയാനയിലുണ്ടായ വെടിവെപ്പില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു

ലൂസിയാന: അമേരിക്കയിലെ ലൂസിയാനയില്‍ വെടിവെപ്പ്. ഞായറാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഭവം നടന്നത്. വെടിവെപ്പില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു. ഒന്ന്…

1 hour ago

വിരുദുനഗറില്‍ രക്ഷാപ്രവർത്തനത്തിനിടയിലും സ്ഫോടനം; പോലീസുകാരടക്കം 15 പേർക്ക് പരുക്ക്, മരണം 23 ആയി

ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറിനടുത്തുള്ള പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 23 ആയി. സ്ഫോടനമുണ്ടായ വനജ ഫയര്‍ വര്‍ക്‌സില്‍…

9 hours ago

ഐപിഎല്ലിൽ രാജസ്ഥാനെ വീഴ്ത്തി കൊൽക്കത്ത; 4 വിക്കറ്റ് ജയം

കൊല്‍ക്കത്ത: ഐപിഎല്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കി മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. രാജസ്ഥാനെതിരെയുള്ള 156 റണ്‍സ് വിജയലക്ഷ്യം…

9 hours ago