മുതലപ്പൊഴിയില്‍ രണ്ടപകടങ്ങളിലായി വള്ളം മറിഞ്ഞ് ഒരു മത്സ്യത്തൊഴിലാളി മരിച്ചു. ഗുരുതമായി പരുക്കു പറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ചുതെങ്ങ് സ്വദേശി എബ്രഹാം ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാലുപേരുമായി പോയ വള്ളം പുലിമുട്ടിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. വള്ളത്തിലുണ്ടായിരുന്ന മൂന്ന് പേരെ രക്ഷപ്പെടുത്തി.
രക്ഷപ്പെടുത്തിയതില്‍ ഒരാളുടെ നില ഗുരുതരമാണ്. മറ്റൊരു അപകടത്തില്‍ പുലിമുട്ടിലേക്ക് വള്ളം ഇടിച്ചു കയറി ഒരാള്‍ കടലില്‍ വീണു. ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. മുതലപ്പൊഴി അഴിമുഖത്ത് ശക്തമായ തിരയടിയില്‍ വള്ളം മറിഞ്ഞ് കഴിഞ്ഞ മാസവും മത്സ്യത്തൊഴിലാളി മരിച്ചിരുന്നു. ഒരു മാസത്തിനിടയിലാണ് വീണ്ടും അപകടം.
തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ അനുവദിച്ച് സർക്കാർ. ഇതിനായി 1679 കോടി അനുവദിച്ചതായി…
തിരുവനന്തപുരം: റാപ്പര്‍ വേടനെക്കുറിച്ചുള്ള ലേഖനം സിലബസില്‍ ഉള്‍പ്പെടുത്തി കേരള സര്‍വകലാശാല. നാലാം വര്‍ഷ ബിരുദ സിലബസില്‍ 'വേടന്‍ ദ റവല്യൂഷണറി…
ന്യൂഡല്‍ഹി: ഡല്‍ഹി-എന്‍സിആര്‍ മേഖലയിലെ എല്ലാ തെരുവുനായകളെയും പ്രതിരോധ കുത്തിവയ്പിനും വന്ധ്യംകരണത്തിനും ശേഷം പിടികൂടിയ സ്ഥലങ്ങളില്‍തന്നെ തുറന്നുവിടാന്‍ സുപ്രീം കോടതി നിര്‍ദേശം.…
കാസറഗോഡ്: മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിക്കോൽ സ്വദേശി മധുസൂദനനെയാണ് (50) ഇന്ന് രാവിലെ ക്വാർട്ടേഴ്‌സിനുള്ളിൽ…
കോട്ടയം: സിഎംഎസ് കോളജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യുവിന് വൻ വിജയം. 15 ൽ 14 സീറ്റും നേടിയാണ് കെഎസ്‌യു വിജയിച്ചത്.…
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേലമ്പ്രം സ്വദേശിയായ 47 കാരനാണ് രോഗം സ്ഥിരീകരിച്ചത്. കടുത്ത…