തിരുവനന്തപുരം: റാപ്പര്‍ വേടനെക്കുറിച്ചുള്ള ലേഖനം സിലബസില്‍ ഉള്‍പ്പെടുത്തി കേരള സര്‍വകലാശാല. നാലാം വര്‍ഷ ബിരുദ സിലബസില്‍ ‘വേടന്‍ ദ റവല്യൂഷണറി റാപ്പര്‍’ എന്ന തലക്കെട്ടിലാണ് ലേഖനം. മള്‍ട്ടി ഡിസിപ്ലിനറി കോഴ്സ് ആയ കേരള സ്റ്റഡീസ് ആര്‍ട് ആന്‍ഡ് കള്‍ച്ചറല്‍ കോഴ്സിലാണ് വേടനെക്കുറിച്ച് പഠിക്കുക. ‘ഡികോഡിങ് ദ റൈസ് ഓഫ് മലയാളം റാപ്: എ ഡീപ് ഡൈവ്’ എന്ന ലേഖനമാണ് പഠിക്കേണ്ടത്. ഇതില്‍ രണ്ടാമത്തെ മോഡ്യൂളില്‍ ‘ദ കീ ആര്‍ട്ടിസ്റ്റ് ഇന്‍ മലയാളം റാപ്പ്’ എന്ന ഉപതലക്കെട്ടില്‍ ഒരു ഖണ്ഡിക വേടനെക്കുറിച്ചാണ്.
സാമൂഹിക നീതിയിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളുടെ അവകാശങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് വേടന്റെ വരികള്‍. അടിച്ചമര്‍ത്തപ്പെട്ടവരുടെ പോരാട്ടങ്ങളും, ശബ്ദവുമാണ് അവ. തന്റെ സംഗീതത്തിലൂടെ, മലയാള റാപ്പ് രംഗത്ത് ചെറുത്തുനില്‍പ്പിന്റെയും ശാക്തീകരണത്തിന്റെയും പ്രതീകമായി വേടന്‍ മാറിക്കഴിഞ്ഞു – ലേഖനത്തില്‍ പറയുന്നു.
നാല് വര്‍ഷ ഡിഗ്രി കോഴ്സ് പഠിക്കുന്നവര്‍ക്ക്, മൂന്നാം സെമസ്റ്ററില്‍ തിരഞ്ഞെടുക്കാവുന്ന പേപ്പറാണ് കേരള സ്റ്റഡീസ് ആര്‍ട്ട് ആന്‍ഡ് കള്‍ചര്‍. കാലിക്കറ്റ് സര്‍വകലാശാല വേടന്റെ വരികള്‍ പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്താന്‍ ആലോചിച്ചെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.
അതേസമയം, യുവഡോക്ടറെ പീഡിപ്പിച്ചെന്ന പരാതിയില്‍ വേടന്‍ ഇപ്പോഴും ഒളിവില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് വേടന്റെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് ഹൈക്കോടതി തിങ്കളാഴ്ച വരെ നീട്ടിയത്. വേടന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചില്‍ അന്ന് വാദം തുടരും.
SUMMARY: ‘The Revolutionary Rapper’ English subject in 4-year degree course; Kerala University to teach about rapper Vedan
ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം കെആര്‍ പുരം സോണിന്റെ നേതൃത്വത്തില്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതരായ വിദ്യര്‍ഥികള്‍ക്ക് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു. ലാപ്‌ടോപ്പുകളുടെ…
ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷന്‍ കര്‍ണാടകയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പും, രക്തദാന ക്യാമ്പും, ഹൂഡി ഗവണ്‍മെന്റ് സ്‌കൂളില്‍…
ബെംഗളൂരു: ബെംഗളൂരു - മൈസൂരു എക്സ്പ്രസ് വേയില്‍ കുമ്പളകോടിന് സമീപം സർവീസ് റോഡില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലപ്പുറം…
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷന്റെ അനുമതി. മെയ്…
ബത്തേരി: പിക്കപ്പ് ജീപ്പിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം. കോളിയാടി കണ്ണേത്ത് സ്വദേശി ജിലി വില്‍സണ്‍ ആണ് മരിച്ചത്. കോളിയാടി ചെമ്പകചുവട്ടില്‍ കാറിന്…
ഡല്‍ഹി: ആംആദ്മി പാർട്ടി വിട്ട് ബിജെപിയിലെത്തിയ മുൻ ക്രിക്കറ്റ് താരവും രാജ്യസഭാംഗവുമായ ഹർഭജൻ സിംഗിന് കേന്ദ്രസുരക്ഷ ഏർപ്പെടുത്തി. പഞ്ചാബ് സർക്കാർ…