കണ്ണൂര്‍: മുന്‍ എം.എല്‍.എ.യും കെ.പി.സി.സി. മുന്‍ ജനറല്‍ സെക്രട്ടറിയുമായ കെ.പി. കുഞ്ഞിക്കണ്ണന്‍ (75) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. കെപിസിസി മുൻ ജനറൽ സെക്രട്ടറിയാണ്. കഴിഞ്ഞ ഏഴാം തീയതിയാണ് കുഞ്ഞിക്കണ്ണൻ സഞ്ചരിച്ച വാഹനം കണ്ണൂരിൽ വച്ച് അപകടത്തിൽപ്പെട്ടത്. വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി വഷളായതിനെത്തുടർന്ന് കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്ക് മാറ്റി.
1987-ലെ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയിലെ ഉദുമ മണ്ഡലത്തില്‍നിന്നാണ് അദ്ദേഹം കേരള നിയമസഭയിലെത്തിയത്. കാസര്‍കോട് ജില്ല രൂപവത്കരിക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ ഡി.സി.സി. പ്രസിഡന്റ് ആയിരുന്നു കുഞ്ഞിക്കണ്ണന്‍.
<BR>
TAGS : OBITUARY,
SUMMARY : Former MLA K.P. Kunhikannan passed away
ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. യാസിർ ബിലാൽ വാനി എന്ന ഡാനിഷാണ് പിടിയിലായത്. ശ്രീഗനറിൽ വച്ചാണ് യുവാവിനെ…
ബെംഗളൂരു: നഗരത്തിൽ വിവിധ വാണിജ്യ, താമസ മേഖലകളിൽ നാളെ വൈദ്യുതി മുടങ്ങും. അഡുഗോഡി പവർ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലണ് വൈദ്യുതി…
തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ 19കാരന്‍ കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം തൈക്കാടിന് സമീപം നടന്ന ഒരു തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അലന്‍…
ബെംഗളൂരു: തത്ത്വമസി വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ നോർക്ക കെയർ/ ഐ.ഡി കാർഡ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കോർ കമ്മിറ്റി അംഗം…
ന്യൂഡൽഹി: നവംബർ 10 ന് ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിൽ ഗുരുതര പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി മരിച്ചു. ലുക്മാൻ (50),…
ബെംഗളൂരു: ജാലഹള്ളി പ്രിൻസ്ടൗൺ അപ്പാർട്മെന്റില്‍ വിശ്വേശ്വര ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയം (വിഐടിഎം.), ജനക്സ് യൂട്ടിലിറ്റി മാനേജ്‌മെന്റ് എന്നിവ സംയുക്തമായി…