ബെംഗളൂരു: വ്യാജ കറൻസി നോട്ടുകളുമായി അഞ്ച് പേർ പിടിയിൽ. അഗ്രഹാര ദാസറഹള്ളി സ്വദേശികളായ കിഷോർ (44), ചന്ദ്രശേഖർ (48), തീർത്ഥ ഋഷി (28), ബസവനഗുഡി സ്വദേശി സുധീർ (49), വിജയനഗർ സ്വദേശി വിനയ് (42) എന്നിവരെയാണ് സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 23.4 ലക്ഷം രൂപയും 30.9 കോടിയുടെ വ്യാജ കറൻസി നോട്ടുകളീം പിടിച്ചെടുത്തതായി സിസിബി പോലീസ് അറിയിച്ചു.
നഗരത്തിലെ ചാരിറ്റബിൾ ട്രസ്റ്റുകളായിരുന്നു പ്രതികളുടെ ലക്ഷ്യം വെച്ചിരുന്നത്. കമ്മീഷൻ വ്യവസ്ഥയ്ക്ക് പകരമായി കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്ആർ) ഫണ്ട് നൽകാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത്. കിഷോർ ആണ് മുഖ്യസൂത്രധാരൻ.
സുധീറും ചന്ദ്രശേഖറും ചാരിറ്റബിൾ സംഘടനകൾ സമീപിച്ച് സിഎസ്ആർ ഫണ്ടുകൾ വാഗ്ദാനം ചെയ്യും. ഫണ്ട് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ 40 ശതമാനം കമ്മീഷനും ഇവർ ആവശ്യപ്പെടും. പിന്നീട് കമ്മീഷൻ തുക ലഭിച്ച ശേഷം കടന്നുകളയുന്നതാണ് ഇവരുടെ രീതി. നഗരത്തിലെ ചില ചാരിറ്റബിൾ സംഘടനകൾക്ക് പ്രതികൾ വ്യാജനോട്ടുകൾ കൈമാറിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
പ്രതികളിൽ നിന്ന് പിടിച്ചെടുത്ത നോട്ടുകൾ മുംബൈയിൽ അച്ചടിച്ചവയാണ്. സംഭവത്തിൽ വിശദ അന്വേഷണം പുരോഗമിക്കുകയാണെന്ന് സിസിബി ഉദ്യോഗസ്ഥർ പറഞ്ഞു.
The post മുപ്പത് കോടി രൂപയുടെ വ്യാജ കറൻസി നോട്ടുകളുമായി അഞ്ച് പേർ പിടിയിൽ appeared first on News Bengaluru.
Powered by WPeMatico
ബെംഗളൂരു: നഗരത്തിലെ അപ്പാർട്മെന്റിലെ ചുമരിൽ ബോംബ് ഭീഷണി സന്ദേശം പ്രത്യക്ഷപ്പെട്ട സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊടിഗേഹള്ളിയിലെ ആൽഫൈൻ പിരമിഡ്…
കൊച്ചി: ഗുരുതര രോഗമുള്ളതോ അപകടം പറ്റിയതോ ആയ തെരുവുനായ്ക്കളെ ദയാവധത്തിന് വിധേയമാക്കാനുള്ള സർക്കാർ തീരുമാനം ഹൈക്കോടതി മരവിപ്പിച്ചു. പോരായ്മകൾ പരിഹരിക്കാൻ…
ഹൈദരാബാദ്: ഐഎസ്‌ആർഒയും നാസയും കൈകോർത്ത റഡാർ ഇമേജിങ് സ്റ്റാറ്റലൈറ്റ് നൈസാറിന്‍റെ (NISAR) വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ…
തിരുപ്പതി: കുട്ടികളില്ലാത്ത ദമ്പതിമാർ തിരുപ്പതി വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിന് സ്വന്തം വീട് ദാനം ചെയ്തു. ഹൈദരാബാദിലെ വസന്തപുരി കോളനിയിലെ കനക…
ബെംഗളൂരു: നമ്മ മെട്രോ മൂന്നാം ഘട്ട നിർമാണത്തിന്റെ ഭാഗമായി മുറിച്ചു മാറ്റേണ്ട മരങ്ങളുടെ എണ്ണം പതിനൊന്നായിരത്തിൽ നിന്ന് 6000 ആക്കി…
വാഷിങ്ടൺ: യു.എസിലേക്ക് കയറ്റി അയക്കുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം.…