ന്യൂഡല്‍ഹി: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് മുസ്‌ലിം ലീഗ് എം.പി ഹാരിസ് ബീരാന്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടു. വിദഗ്ധ പരിശോധനയ്ക്ക് ശേഷം അണക്കെട്ട് സുരക്ഷിതമാണോ എന്ന് ജനങ്ങളോട് പറയണമെന്നും അതല്ലെങ്കില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാമെന്ന കേരളത്തിന്റെ നിര്‍ദേശം അംഗീകരിക്കണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂ ആൻഡ് റിന്യൂവബിൾ എനർജി മന്ത്രാലയത്തിൻ്റെ മുൻപാകെ രാജ്യസഭയിൽ നടന്ന ചർച്ചയിലാണ് എംപി കേരളത്തിൻ്റെ ആശങ്ക പങ്കുവച്ചത്.
മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷയിൽ കേരളത്തിലെ ജനങ്ങൾ ആശങ്കയിലാണെന്ന് ഹാരിസ് ബീരാൻ എംപി സഭയിൽ വ്യക്തമാക്കി. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളവും തമിഴ്നാടും തമ്മിൽ നിലനിൽക്കുന്ന തർക്കം പരിഹരിക്കുന്നതിന് കേന്ദ്രമുണ്ടാകണം. ഇരു സംസ്ഥാനങ്ങൾക്കും അനുയോജ്യമായ രീതിയിൽ കേരളം മുന്നോട്ട് വെച്ച പുതിയ അണക്കെട്ട് എന്ന ആവശ്യത്തിന് ഒപ്പമുണ്ടാകണമെന്നും ഹാരിസ് ബീരാൻ ആവശ്യപ്പെട്ടു.
<BR>
TAGS : RAJYASABHA | MULLAPERIYAR | HARIS BEERAN
SUMMARY : Haris Beeran MP in Rajya Sabha wants Mullaperiyar dam to undergo expert inspection.
ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്റെ കുടുംബയോഗം ഞായറാഴ്ച രാവിലെ 11 മണിക്ക് ഡൊംളൂരിലെ ഹോട്ടൽ കേരള പവിലിയനിൽ വെച്ച് പ്രസിഡന്റ്…
ബെംഗളൂരു: സ്ഥാപകപ്രസിഡന്റ് കെ.വി.ജി. നമ്പ്യാരുടെ സ്മരണാർഥം കുന്ദലഹള്ളി കേരളസമാജം സംഘടിപ്പിക്കുന്ന മലയാളകവിതാരചനാ മത്സരത്തിലേക്ക് സൃഷ്ടികൾ ക്ഷണിച്ചു. ബെംഗളൂരുവിൽ താമസിക്കുന്ന മലയാളികൾക്ക്…
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഡീസൽ തീർന്നതിനെത്തുടർന്ന് ലോറി കുടുങ്ങി. ചുരം ആറാം വളവില്‍ പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം. വയനാട് ഭാഗത്തേക്ക്…
ബെംഗളൂരു: ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിൽനിന്ന് ഓൺലൈനായി ഫ്ളാഗ് ഓഫ് ചെയ്യും. ബനാറസ്-ഖജുരാഹോ, ലഖ്‌നൗ-സഹാരൻപൂർ, ഫിറോസ്പൂർ-ഡൽഹി…
ബെംഗളൂരു: വന്യമൃഗ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂര്‍, നാഗര്‍ഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരി പ്രവര്‍ത്തനങ്ങള്‍…
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…