മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ പരിശോധനക്ക് വിധേയമാക്കണമെന്ന് രാജ്യസഭയില്‍ ഹാരിസ് ബീരാന്‍ എം.പി.

ന്യൂഡല്‍ഹി: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് മുസ്‌ലിം ലീഗ് എം.പി ഹാരിസ് ബീരാന്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടു. വിദഗ്ധ പരിശോധനയ്ക്ക് ശേഷം അണക്കെട്ട് സുരക്ഷിതമാണോ എന്ന് ജനങ്ങളോട് പറയണമെന്നും അതല്ലെങ്കില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാമെന്ന കേരളത്തിന്റെ നിര്‍ദേശം അംഗീകരിക്കണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂ ആൻഡ് റിന്യൂവബിൾ എനർജി മന്ത്രാലയത്തിൻ്റെ മുൻപാകെ രാജ്യസഭയിൽ നടന്ന ചർച്ചയിലാണ് എംപി കേരളത്തിൻ്റെ ആശങ്ക പങ്കുവച്ചത്.

മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷയിൽ കേരളത്തിലെ ജനങ്ങൾ ആശങ്കയിലാണെന്ന് ഹാരിസ് ബീരാൻ എംപി സഭയിൽ വ്യക്തമാക്കി. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളവും തമിഴ്നാടും തമ്മിൽ നിലനിൽക്കുന്ന തർക്കം പരിഹരിക്കുന്നതിന് കേന്ദ്രമുണ്ടാകണം. ഇരു സംസ്ഥാനങ്ങൾക്കും അനുയോജ്യമായ രീതിയിൽ കേരളം മുന്നോട്ട് വെച്ച പുതിയ അണക്കെട്ട് എന്ന ആവശ്യത്തിന് ഒപ്പമുണ്ടാകണമെന്നും ഹാരിസ് ബീരാൻ ആവശ്യപ്പെട്ടു.
<BR>
TAGS : RAJYASABHA | MULLAPERIYAR | HARIS BEERAN
SUMMARY : Haris Beeran MP in Rajya Sabha wants Mullaperiyar dam to undergo expert inspection.

LEAVE A REPLY

Please enter your comment!
Please enter your name here