‘മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാൻ കേരളത്തിന് അനുമതി നൽകരുത്’: കേന്ദ്രത്തോട് സ്റ്റാലിൻ

ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള കേരളത്തിന്റെ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഡാം നിര്‍മാണത്തിനായി പാരിസ്ഥിതിക അനുമതി നേടാനുള്ള കേരളത്തിന്റെ നീക്കം അനുവദിക്കരുതെന്ന് സ്റ്റാലിന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. സുപ്രീംകോടതി ഉത്തരവു മറികടന്നാണ് നീക്കമെന്നും പദ്ധതിയുമായി മുന്നോട്ടുപോയാൽ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കുമെന്നും കത്തിൽ പറയുന്നു.

പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്ന കേരളത്തിന്‍റെ ആവശ്യം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ വിദഗ്ധ സമിതി 28 നു പരിഗണിക്കാനിരിക്കെ വിഷയം യോഗത്തിൽ പരിഗണനാ വിഷമായി ഉൾപ്പെടുത്തിയതിനെ തുടർന്നാണ് തമിഴ്നാട് രംഗത്തെത്തിയത്.

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർ‌മിക്കാനുള്ള പ്രൊജക്ട് റിപ്പോർട്ട് ഒരു മാസത്തിനകം പൂർത്തിയാക്കാനാണ് കേരളം തീരുമാനിച്ചിരിക്കുന്നത്. നിർമാണം പൂർ‌ത്തിയാക്കാൻ ഏഴ് വർഷമെങ്കിലും വേണമെന്നാണ് ജലസേചന വകുപ്പിന്‍റെ വിലയിരുത്തൽ. എന്നാൽ ഡാം നിർമിക്കാനുള്ള അനുമതി അടിയന്തരമായി ലഭിച്ചാൽ അഞ്ച് വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാമെന്നാണ് കേരളത്തിന്‍റെ നിഗമനം.
Savre Digital

Recent Posts

ബെംഗളൂരു-എറണാകുളം വന്ദേഭാരത് ട്രയല്‍ റണ്‍ നടത്തി

ബെംഗളൂരു: ബെംഗളൂരു-എറണാകുളം വന്ദേഭാരത് ട്രെയിന്‍ സർവീസ് തുടങ്ങുന്നതിന് മുന്നോടിയായി വ്യാഴാഴ്ച ട്രയല്‍ റണ്‍ നടത്തി. 8 കോച്ചുകള്‍ ഉള്ള റാക്കാണ്…

45 minutes ago

ഇന്ത്യയിൽനിന്ന് പുറപ്പെട്ട എ​ണ്ണ​ക്ക​പ്പ​ൽ സൊ​മാ​ലി​യ​ൻ തീ​ര​ത്ത് ക​ട​ൽ​ക്കൊ​ള്ള​ക്കാ​ർ ആ​ക്ര​മി​ച്ചു

ദുബായി: ഇ​ന്ത്യ​യി​ൽ നി​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലേ​ക്ക് പു​റ​പ്പെ​ട്ട ക​പ്പ​ലി​ന് നേ​രെ സോ​മാ​ലി​യ​ൻ തീ​ര​ത്ത് ആ​ക്ര​മ​ണ​മു​ണ്ടാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഗു​ജ​റാ​ത്തി​ലെ സി​ക്ക തു​റ​മു​ഖ​ത്തു​നി​ന്നു…

1 hour ago

സ്കൂളുകൾക്ക് വ്യാജ ബോംബ്ഭീഷണി സന്ദേശം; റോബോട്ടിക് എൻജിനിയറായ യുവതി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ സ്കൂളുകളിലേക്ക് വ്യാജബോബ് ഭീഷണി സന്ദേശമയച്ച റോബോട്ടിക് എൻജിനിയറായ യുവതിയെ ബെംഗളൂരു സൈബർ പോലീസ് അറസ്റ്റുചെയ്തു.…

1 hour ago

മലയാളീ പ്രീമിയർ ലീഗിന് തുടക്കമായി

ബെംഗളൂരു: ബെംഗളൂരുവിലെ ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന മലയാളീ പ്രീമിയർ ലീഗിന് (എംപിഎൽ) തുടക്കമായി. സർജാപുര ദൊഡ്ഡബൊമ്മസാന്ദ്ര ബ്ലെൻഡിൻ ക്രിക്കറ്റ്…

10 hours ago

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; മുൻ തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജു അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ വീണ്ടും അറസ്റ്റ്. മുൻ തിരുവാഭരണം കമ്മീഷണ കെ എസ് ബൈജുവാണ് അറസ്റ്റിലായത്. കേസിൽ ഏഴാം…

10 hours ago

തൊഴിലുറപ്പ് ജോലിക്കിടെ അണലിയുടെ കടിയേറ്റ സ്ത്രീ മരിച്ചു

കോഴിക്കോട്: തൊഴിലുറപ്പ് ജോലിക്കിടെ അണലിയുടെ കടിയേറ്റ് ചികിത്സയിലിരുന്ന സ്​ത്രീ മരിച്ചു. കാവിലുമ്പാറ പഞ്ചായത്തിലെ പൂതമ്പാറയിലെ വലിയപറമ്പത്ത് കല്യാണിയാണ് (65) മരിച്ചത്​.…

10 hours ago