ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും സച്ചിൻ ടെൻഡുൽക്കറിന്റെ സുഹൃത്തുമായ വിനോദ് കാംബ്ലി ആശുപത്രിയിൽ. ആരോഗ്യനില വഷളായതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ആരോഗ്യനില തൃപ്തികരമാണെങ്കിലും, അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. താനെയിലെ പ്രഗതി ആശുപത്രിയിലാണ് ചികിത്സ പുരോഗമിക്കുന്നത്.
വർഷങ്ങളായി വിവിധ ആരോഗ്യ പ്രശ്‍നങ്ങളിലാണ് വിനോദ് കാംബ്ലിയുള്ളത്. ലഹരി ഉപയോഗവും വഴിവിട്ട ജീവിത ക്രമീകരണങ്ങളും താരത്തിന്റെ ആരോഗ്യത്തെ മോശമായി ബാധിച്ചിരുന്നു. തെറ്റുകള്‍ തിരുത്താന്‍ തയ്യാറാണെന്നും ഒരിക്കൽ കൂടി ലഹരിമുക്തി ചികിത്സക്ക് പോകാൻ താൻ താല്പര്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അടുത്തിടെ മദ്യപിച്ച് ലക്കുകെട്ട കാംബ്ലിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. പരസഹായമില്ലാതെ നിൽക്കാൻ പോലുമാകാതെ കുഴഞ്ഞു വീഴുന്ന വീഡിയോയാണ് പ്രചരിച്ചത്. ഇതിന് ശേഷം കാംബ്ലിയെ സുഹൃത്തുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മദ്യപാനം നിർത്തിക്കുകയും ചെയ്തിരുന്നു.
TAGS: NATIONAL | VINOD KAMBLI
SUMMARY: Former Indian cricketer Vinod kambli hospitalised
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ–കള്ളാടി -മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം ഈ മാസം 31ന് വൈകീട്ട് മുഖ്യമന്ത്രി പിണറായി…
ബെംഗളൂരു: മലയാളി ദമ്പതിമാരുടെ സ്വർണവുമായി മുങ്ങിയ ഡ്രൈവർമാർ പിടിയില്‍. ദൊഡ്ഡബല്ലാപുര ഭുവനേശ്വരി നഗറിലെ രവി എന്ന മഞ്ജുനാഥ് (33), മൈസൂരു…
ബെംഗളൂരു: മൂന്നുദിവസം നീണ്ടുനിൽക്കുന്ന ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് കോറമംഗല സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ തുടക്കമായി. ഉദ്ഘാടന ചടങ്ങിൽ ബ്രഹ്മ സ്ഥാപകൻ…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജത്തിന്റെ സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. സംസ്ഥാന പ്രസിഡണ്ടായി എ ആർ രാജേന്ദ്രൻ ജനറൽ…
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…