ബെംഗളൂരു: കർണാടക മുൻ മന്ത്രി വിനയ് കുൽക്കർണിക്കെതിരായ കൊലക്കുറ്റം ശരിവെച്ച് സുപ്രീം കോടതി. 2016-ൽ ധാർവാഡ് ജില്ലയിലെ ബിജെപി പ്രവർത്തകൻ യോഗേഷ് ഗൗഡയെ കൊലപ്പെടുത്തിയതാണ് വിനയ്‌ക്കെതിരെയുള്ള കേസ്. കർണാടക ഹൈക്കോടതിയാണ് കേസിൽ വിനയ് കുറ്റക്കാരനാണെന്ന് വിധിച്ചത്. എന്നാൽ തന്റെ ഭാഗം കേൾക്കാൻ തയ്യാറാകാതെയാണ് കോടതി വിധി പ്രസ്താവിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് വിനയ് സുപ്രീം കോടതിയെ സമീപിച്ചത്.
കർണാടക ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ സുപ്രീം കോടതി ജസ്റ്റിസുമാരായ സഞ്ജയ് കുമാറും അഗസ്റ്റിൻ ജോർജ്ജ് മസിഹും അടങ്ങുന്ന അവധിക്കാല ബെഞ്ച് വിസമ്മതിച്ചു. സിബിഐ സമർപ്പിച്ച രണ്ടാമത്തെ കുറ്റപത്രത്തിൽ മാത്രമാണ് എംഎൽഎയുടെ പേരുള്ളതെന്നും മരിച്ചയാളുടെ വിധവയുടെ മൊഴിയിൽ അദ്ദേഹത്തിൻ്റെ പേര് വെളിപ്പെടുത്തുന്നില്ലെന്നും കുൽക്കർണിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ ദവെ വാദിച്ചു.
2016 ജൂൺ 15ന് ധാർവാഡിൽ വെച്ച് ബിജെപി ജില്ലാ പഞ്ചായത്ത് അംഗമായ ഗൗഡ കൊല്ലപ്പെട്ടിരുന്നു. 2019 സെപ്റ്റംബറിൽ സംസ്ഥാന സർക്കാർ കേസിൻ്റെ അന്വേഷണം സിബിഐക്ക് കൈമാറി. 2020 നവംബറിൽ, കേസുമായി ബന്ധപ്പെട്ട് കുൽക്കർണിയെ ചോദ്യം ചെയ്ത ശേഷം സിബിഐ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഗൗഡയെ കൊലപ്പെടുത്തിയത് വിനയ് ആണെന്ന് കൃത്യമായി തെളിവുകൾ ലഭിച്ചെന്ന് സിബിഐ വ്യക്തമാക്കിയിരുന്നു.
TAGS: HIGH COURT| SUPREME COURT
SUMMARY: Sc upholds verdict against former minister vinay kulkarni
ബെംഗളൂരു: എസ്.എസ്.എഫ് ബെഗൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ സാഹിത്യോത്സവ് സംഘടിപ്പിച്ചു. “We Script the Era” എന്ന പ്രമേയത്തിൽ ബേഗൂർ, ഇത്ഖാൻ…
ബെംഗളൂരു: സമന്വയ ഹലസുരു ഭാഗിൻ്റെ നേതൃത്വത്തിൽ സെപ്റ്റംബർ 21ന് കാച്ചറക്കനഹള്ളി ദക്ഷിണ അയോദ്ധ്യ(ഇസ്‌കോൺ ക്ഷേത്രം,എച്ച് ബി ആര്‍ ലേയൌട്ട് )ശ്രീ…
തിരുവനന്തപുരം: കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാന്ദ്ര തോമസിനെതിരെ വിമർശനവുമായി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. സാന്ദ്ര തോമസ്…
പാലക്കാട്: ചിറ്റൂർ പുഴയില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് യുവാക്കളും മുങ്ങിമരിച്ചു. കോയമ്പത്തൂരില്‍ നിന്നെത്തിയ വിദ്യാർഥി സംഘത്തിലെ രാമേശ്വരം സ്വദേശികളായ ശ്രീ ഗൗതം,…
ന്യൂഡല്‍ഹി: കനത്ത മഴയില്‍ ഹരിഹർ നഗറില്‍ ക്ഷേത്രമതില്‍ മതില്‍ ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ ഏഴുപേർ മരിച്ചു. എട്ടുപേരാണ് അപകടത്തില്‍പെട്ടത്. ഇതില്‍ ഒരാള്‍…
കൊച്ചി: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ്…