ഇടുക്കി മൂന്നാര്‍ പെരിയവരൈക്ക് സമീപം ജിപ്പ് കൊക്കയിലേയ്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ആറു പേര്‍ക്ക് പരുക്കേറ്റു. ജീപ്പ് ഡ്രൈവര്‍ മുനിയാണ്ടി ആണ് മരിച്ചത്. വാഹനമോടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടാവുകയും ജീപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയുമായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷംമൂന്നാറില്‍ നിന്നും ഗുണ്ടുമല ഭാഗത്തേക്ക് ആളുകളുമായി പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.
ഡ്രൈവര്‍ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതായി ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം പാതയോരത്തെ കൊക്കയിലേക്ക് പതിച്ചു.വാഹനത്തില്‍ 6 പേര് ഉണ്ടായിരുന്നതായാണ് വിവരം.അപകടം നടന്ന ഉടന്‍ പരുക്കേറ്റവരെ മൂന്നാറിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മുനിയാണ്ടിയുടെ ജീവന് രക്ഷിക്കാനായില്ല. പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.
<br>
TAGS : ACCIDENT | KERALA | MUNNAR
SUMMARY : In Munnar, Jeep overturns into Koka, driver dies; Six people were injured
ചെന്നൈ: നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക…
കൊച്ചി: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്സണ്‍ ബിജെപിയില്‍ ചേര്‍ന്നു. ആര്‍എസ്പി സ്ഥാനാര്‍ഥിയായാണ് ഇവര്‍ കഴിഞ്ഞ തവണ നഗരസഭയിലേക്ക്…
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. 2002ലെ പിഎംഎൽഎ നിയമപ്രകാരമാണ് നടപടി.…
കൊച്ചി: മദർ ഏലിശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍. വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയില്‍ നടന്ന…
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച് യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ യൂട്യൂബർ എഡിറ്റർ ഷാജൻ സ്കറിയക്ക് മുൻകൂർ…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14 ന് ബിഇഎംഎല്‍ ലേഔട്ടിലുള്ള സമാജം ആസ്ഥാനത്തുവെച്ചായിരിക്കും മത്സരം. കേരളത്തിന്റെ…