മലപ്പുറം: മലപ്പുറം ഒളമതിലില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ബക്കറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞിന്റെ അമ്മ മിനിയെ (45) തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
മലപ്പുറം പുല്‍പ്പറ്റ ഒളമതില്‍ ആലുങ്ങാ പറമ്പിൽ മിനിമോള്‍ (45) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 5.30 ഓടെയാണ് സംഭവം. സഹോദരഭാര്യയാണ് മിനിമോളുടെ മൃതദേഹം ആദ്യം കണ്ടത്. തുടർന്നുള്ള അന്വേഷണത്തിലാണ് കുളിമുറിയിലെ ബക്കറ്റില്‍ കുഞ്ഞിൻ്റെ മൃതദേഹം കണ്ടത്തിയത്. ബക്കറ്റില്‍ തലകീഴായി കിടക്കുന്ന നിലയിലായിരിന്നു.
മിനി എഴുതിയതെന്ന് കരുതുന്ന കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. തന്റെ മരണത്തില്‍ മറ്റാർക്കും പങ്കില്ലെന്നും താൻ പോവുകയാണെന്നും കുഞ്ഞിനെയും കൊണ്ടുപോകുന്നുവെന്നും ആരെയും കുറ്റപ്പെടുത്താനില്ലെന്നും കുറിപ്പില്‍ പറയുന്നു. കാഴ്ച്ച കുറഞ്ഞുവരുന്നതിനാല്‍ കുഞ്ഞിനേയും ഭർത്താവിനെയും നോക്കാൻ കഴിയില്ലെന്ന മനോവിഷമമാണ് കുറിപ്പിലുള്ളത്.
TAGS : LATEST NEWS
SUMMARY : Three-month-old baby found dead in bucket; Mother took her own life
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ വീണ്ടും സുരക്ഷാ വീഴ്ച. ഉത്തര്‍പ്രദേശ് സ്വദേശിയായ വ്യക്തി മതില്‍ ചാടി കടന്ന് പാര്‍ലമെന്റിനുള്ളില്‍ പ്രവേശിച്ചു. അതിക്രമിച്ച് പ്രവേശിച്ച…
തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷും കോണ്‍ഗ്രസ് നേതാവുമായി നടുറോഡില്‍ പാതിരായ്ക്ക് വാഹനം വഴിമാറ്റുന്നതിനെച്ചൊല്ലി തര്‍ക്കം. ഇന്നലെ…
ബെംഗളൂരു : നിയമസഭയിൽ ആർഎസ്എസ് പ്രാര്‍ഥനാഗാനം ആലപിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. വ്യാഴാഴ്ച, കര്‍ണാടക നിയമസഭയുടെ മണ്‍സൂണ്‍…
കൊളംബോ: ശ്രീലങ്ക മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ അറസ്റ്റിൽ. ഇന്നലെയാണ് റനിൽ വിക്രമസിംഗെയെ അഴിമതി കേസിൽ സിഐഡി അറസ്റ്റ് ചെയ്തത്.…
ബെംഗളൂരു: പ്രശസ്ത എഴുത്തുകാരനും സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ സുനിൽ ഉപാസനയുടെ ഓർമ്മക്കുറിപ്പുകളടങ്ങിയ ഇംഗ്ലീഷ് പുസ്തകം 'VOID NICHES' ന്റെ…
ന്യൂഡൽഹി: മുതിർന്ന മാധ്യമപ്രവർത്തകൻ കരൺ ഥാപ്പറിനും ദി വയർ വെബ് പോർട്ടലിന്റെ സ്ഥാപക എഡിറ്റർ സിദ്ധാർഥ് വരദരാജനും എതിരായ രാജ്യദ്രോഹക്കേസിൽ…