രാമനാഥപുരം: ശ്രീലങ്കൻ നാവിക സേന വീണ്ടും ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പിടികൂടി. തമിഴ്നാട്ടില്‍ നിന്നുള്ള 34 മത്സ്യത്തൊഴിലാളികളെയാണ് ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തത്. ബോട്ടുകളും പിടിയിലായ മത്സ്യത്തൊഴിലാളികളും ഇരണാതീവിലേക്ക് കൊണ്ടുപോയി. ഇവരെ നിയമനടപടികള്‍ക്കായി കിളിനോച്ചി ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടറേറ്റിന് കൈമാറി.
സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ചാണ് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പിടികൂടിയത്. തലൈമന്നാറിന് വടക്ക് ഇന്ത്യൻ മത്സ്യബന്ധന ബോട്ടുകളെ തടയാൻ ശ്രീലങ്കൻ നാവികസേനയുടെ നോർത്തേണ്‍ നേവല്‍ കമാൻഡും കോസ്റ്റ് ഗാർഡും ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റും നോർത്ത് സെൻട്രല്‍ നേവല്‍ കമാൻഡിൻ്റെ ഇൻഷോർ പട്രോള്‍ ക്രാഫ്റ്റും വിന്യസിച്ചിരുന്നു.
2025-ല്‍ ശ്രീലങ്കൻ നാവികസേന 6 ഇന്ത്യൻ മത്സ്യബന്ധന ബോട്ടുകള്‍ പിടികൂടി 52 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തിരുന്നു.
TAGS : SRILANKA
SUMMARY : Sri Lanka seizes three Indian fishing boats
ന്യൂഡല്‍ഹി: വിമാനയാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത. ബുക്ക് ചെയ്ത് 48 മണിക്കൂറിനകം പ്രത്യേക ചാര്‍ജ് നല്‍കാതെ ടിക്കറ്റുകള്‍ റദ്ദാക്കാനും മറ്റൊരു സമയത്തേക്ക് മാറ്റി…
തിരുവനന്തപുരം: കർണാടകയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് ഇന്നിങ്സ് തോല്‍വി. വിക്കറ്റ് നഷ്ടമില്ലാതെ 10 റണ്‍സെന്ന നിലയില്‍ നാലാം ദിനം…
പാലക്കാട്: വടക്കഞ്ചേരിയില്‍ കിടപ്പുരോഗിയായ വീട്ടമ്മയെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. സമീപത്തെ മറ്റൊരു പശുക്കുട്ടിക്കും പേ വിഷബാധ…
മലപ്പുറം: സ്വന്തം മകളെ മദ്യം നല്‍കി പീഡിപ്പിക്കാൻ കൂട്ടുനിന്ന അമ്മയ്ക്കും രണ്ടാനച്ഛനും 180 വർഷം കഠിന തടവും ശിക്ഷയും 11,75,000…
ബെംഗളുരു: കന്നഡ സീരിയല്‍ നടിക്ക് അശ്ലീല സന്ദേശം അയച്ച മലയാളി യുവാവ് അറസ്റ്റില്‍. ബെംഗളുരുവിലെ ഗ്ലോബല്‍ ടെക്‌നോളജി റിക്രൂട്ട്‌മെന്റ് ഏജന്‍സിയില്‍…
തിരുവനന്തപുരം: 2024-ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തില്‍ ബാലതാരങ്ങളെ പൂർണ്ണമായി അവഗണിച്ച ജൂറി ചെയർമാൻ പ്രകാശ് രാജിനെതിരെ കടുത്ത വിമർശനവുമായി…