മൂവാറ്റുപുഴ: മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ ഒരു മരണം. 10 പേർക്ക് പരുക്ക്. മൂന്ന് പേരുടെ നില ഗുരുതരമാണ്. വാഗമണ്ണിലേക്ക് പോയ യുവാക്കളുടെ സംഘം സഞ്ചരിച്ച വാഹനമാണ് അപകടമുണ്ടാക്കിയത്. യുവാക്കളുടെ കാർ മറ്റ് രണ്ട് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. യുവാക്കളുടെ വാഹനത്തിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെത്തി.
കാറോടിച്ച യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മനുഷ്യ ജീവന് അപകടകരമാംവിധം വാഹനം ഓടിച്ചെന്നാണ് എഫ്‌ഐആർ. വാഹനം അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. വാഗമണ്ണിലേക്ക് പോയ ആറംഗ സംഘം സഞ്ചരിച്ച വാഹനമാണ് അപകടമുണ്ടാക്കിയത്.
അപകടത്തിൽ പരുക്കേറ്റ ഏഴുമുട്ടം സ്വദേശി മനാപ്പുറത്ത് കുമാരി (60)യാണ് ചികിത്സയിലിരിക്കെ മരിച്ചത്. കുമാരിയുടെ ഇവരുടെ മകൻ കെ. അനു (40), അനുവിന്റെ ഭാര്യ ലക്ഷമിപ്രിയ (38), ഇവരുടെ മകൾ ദീക്ഷിത (9) എന്നിവർ പരുക്കുകളോടെ ചികിത്സയിൽ തുടരുകയാണ്.
തിരുവനന്തപുരം: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി (വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെ) സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന…
കണ്ണൂര്‍: പയ്യന്നൂരില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കണ്ണൂര്‍ – കാസറഗോഡ് ദേശീയ പാതയില്‍ പയ്യന്നൂര്‍…
കൊച്ചി: പോലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതിന്റെ പേരിൽ യുവാവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ സ്ത്രീയുടെ മുഖത്തടിച്ച് സിഐ.…
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത. രാഷ്ട്രീയ വിദ്യാലയ ( ആര്‍ വി) റോഡ്…
മസ്‌കത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ഒമാൻ'. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി…
പാലക്കാട്: പാലക്കാട് ധോണിയില്‍ കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലിന് മുണ്ടൂര്‍ വേലിക്കാട് റോഡിലുണ്ടായ സംഭവത്തില്‍ മരിച്ചയാളെ…