ബെംഗളൂരു : നമ്മ മെട്രോയുടെ ടിക്കറ്റ് നിരക്ക് ഉയർത്തുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് തങ്ങളുടെ അഭിപ്രായം അറിയിക്കുന്നതിനുള്ള സമയപരിധി ഈ മാസം 28 വരെ നീട്ടിയതായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) അറിയിച്ചു. നിരക്ക് നിശ്ചയിക്കുന്നതിനായി നിയോഗിച്ച കമ്മിറ്റിയെ ആണ് അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കേണ്ടത്. ഇ-മെയിലായോ വാട്സാപ്പ് വഴിയോ തപാൽ വഴിയോ അഭിപ്രായങ്ങൾ അറിയിക്കാം. വിലാസം: ദ ചെയർപേഴ്സൺ, ഫെയർ ഫിക്സേഷൻ കമ്മിറ്റി ഓഫ് ബി.എം.ആർ.സി.എൽ., തേഡ് ഫ്ളോർ, സി. ബ്ലോക്ക്, ബി.എം.ടി.സി. കോംപ്ലെക്സ്, കെ.എച്ച്. റോഡ്, ശാന്തിനഗർ, ബെംഗളൂരു-560027. വാട്സാപ്പ് നമ്പർ: 9448291173.
ബെംഗളൂരുവില്‍ 73 കിലോമീറ്റർ വരുന്ന മെട്രോ ശൃംഘലയിലെ നിലവിലെ കുറഞ്ഞ നിരക്ക് 10 രൂപയും കൂടിയ നിരക്ക് 60 രൂപയുമാണ്. സ്മാർട്ട് കാർഡ് ഉപഭോക്താക്കൾക്ക് 5 ശതമാനം കിഴിവ് ലഭിക്കുന്നുണ്ട്. എട്ടുവർഷത്തിന് ശേഷമാണ് നമ്മ മെട്രോ ടിക്കറ്റ് നിരക്ക് ഉയർത്താനൊരുങ്ങുന്നത്.
<br>
TAGS : NAMMA METEO | RATE HIKE
SUMMARY : Metro fare hike. The deadline for comments has been extended
ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ, കര്‍ണാടക ഗവണ്മെന്റിന് കീഴിലുള്ള കന്നഡ ഡെവലപ്പ്മെന്റ് അതോറിറ്റിയുമായി ചേർന്ന് നടപ്പിലാക്കുന്ന ത്രൈമാസ കന്നഡ…
ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും നഗരത്തിലെ വിവിധ ക്ഷേത്രങ്ങളെ ഉൾപ്പെടുത്തിയുള്ള ക്ഷേത്ര…
ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ ഉമര്‍ മുഹമ്മദിന്റെ രണ്ടാമത്തെ കാർ കണ്ടെത്തിയതായി പോലീസ്. സ്‌ഫോടനത്തില്‍ ചാവേറായി പൊട്ടിത്തെറിച്ച ഉമർ…
ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് യാത്രക്കാരെ പുറത്തിറക്കി വിശദമായ പരിശോധന നടത്തി. മുംബൈയിൽ…
ബെംഗളൂരു: സംസ്ഥാന നാടക മത്സരത്തിൽ 5 അവാർഡുകളടക്കം നിരവധി അവാർഡുകൾ സ്വന്തമാക്കിയ കോഴിക്കോട് സങ്കീർത്തനയുടെ നാടകം 'ചിറക്' ബെംഗളൂരുവില്‍ അരങ്ങേറും.…
കൊച്ചി: ഭൂട്ടാന്‍ വാഹനക്കടത്തു കേസില്‍ താരങ്ങളെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡിറക്ടേറ്റ്. നടന്‍ അമിത് ചക്കാലക്കലിന് നോട്ടീസയച്ചു. താരങ്ങളുടെ വീടുകളിലെ…